Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫിനിഷിങ് ലൈൻ തൊട്ടത് 9.76 സെക്കന്റിൽ; ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ അമേരിക്കയുടെ ക്രിസ്റ്റ്യൻ കോൾമാൻ പുതിയ വേഗരാജാവ്; സ്വർണ നേട്ടം കരിയറിലെ ഏറ്റവും മികച്ച സമയത്തോടെ; അമേരിക്കയുടെ തന്നെ ജസ്റ്റിൻ ഗാറ്റ്ലിന് വെള്ളി; ജമൈക്കൻ പ്രതീക്ഷയായിരുന്ന യൊഹാൻ ബ്ലെയ്ക്കിന് അഞ്ചാം സ്ഥാനം

ഫിനിഷിങ് ലൈൻ തൊട്ടത് 9.76 സെക്കന്റിൽ; ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ അമേരിക്കയുടെ ക്രിസ്റ്റ്യൻ കോൾമാൻ പുതിയ വേഗരാജാവ്; സ്വർണ നേട്ടം കരിയറിലെ ഏറ്റവും മികച്ച സമയത്തോടെ; അമേരിക്കയുടെ തന്നെ ജസ്റ്റിൻ ഗാറ്റ്ലിന് വെള്ളി; ജമൈക്കൻ പ്രതീക്ഷയായിരുന്ന യൊഹാൻ ബ്ലെയ്ക്കിന് അഞ്ചാം സ്ഥാനം

മറുനാടൻ ഡെസ്‌ക്‌

ദോഹ: ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുതിയ വേഗരാജാവായി അമേരിക്കയുടെ യുവതാരം ക്രിസ്റ്റ്യൻ കോൾമാൻ.കരിയറിലെ ഏറ്റവും മികച്ച സമയത്തോടെയായിരുന്നു യുവതാരത്തിന്റെ സ്വർണനേട്ടം.100 മീറ്റർ ഫൈനലിൽ 9.76 സെക്കന്റിൽ ഫിനിഷിങ് ലൈൻ തൊട്ടാണ് അമേരിക്കൻ താരം സ്വർണം കഴുത്തിലണിഞ്ഞത്.അമേരിക്കൻ താരവും നിലവിലെ ചാമ്പ്യനുമായ ജസ്റ്റിൻ ഗാറ്റ്ലിൻ വെള്ളി നേടി. മുപ്പത്തിയേഴുകാരനായ ഗാറ്റ്ലിൻ കോൾമാന് മികച്ച മത്സരമാണ് നൽകിയത്. 9.89 സെക്കന്റിൽ ഗാറ്റ്ലിൻ ഫിനിഷിങ് ലൈൻ തൊട്ടു

കഴിഞ്ഞ വർഷം ബ്രസ്സൽസ് ഡയമണ്ട് ലീഗിൽ 9.79 സെക്കൻഡിൽ ഫിനിഷ് ചെയ്തതായിരുന്നു ഇതുവരെ കോൾമാന്റെ കരിയറിലെ മികച്ച സമയം. ഒപ്പം ലോകത്തെ ഏറ്റവും മികച്ച ആറാമത്തെ സമയം സ്വന്തം പേരിൽ കുറിക്കാനും 23-കാരന് കഴിഞ്ഞു.കാനഡയുടെ ആന്ദ്രെ ഡി ഗ്രാസ്സെയ്ക്കാണ് വെങ്കലം. കരിയറിലെ ഏറ്റവും മികച്ച സമയമായ 9.90 സെക്കന്റിൽ ഓടിയെത്തിയാണ് കനേഡിയൻ താരം വെങ്കലം നേടിയത്. അതേസമയം ജമൈക്കയുടെ പ്രതീക്ഷയായിരുന്ന യൊഹാൻ ബ്ലെയ്ക്ക് അഞ്ചാം സ്ഥാനത്തൊതുങ്ങി.

സെമിയിൽ 9.88 സെക്കന്റിൽ ഓടിയെത്തിയാണ് കോൾമാൻ ഫൈനലിന് യോഗ്യത നേടിയത്. സെമിയിൽ 10 സെക്കന്റിൽ താഴെ ഓടിയ ഒരേ ഒരാൾ കോൾമാൻ ആണ്. വെള്ളിയാഴ്ച നടന്ന 100 മീറ്റർ പ്രാഥമിക റൗണ്ടിലെ സമയം (9.98 സെക്കന്റ്) മെച്ചപ്പെടുത്താനും കോൾമാന് കഴിഞ്ഞു.2017 ലണ്ടൻ ലോകചാമ്പ്യൻഷിപ്പിൽ 9.92 സെക്കൻഡിൽ ഫിനിഷ് ചെയ്തായിരുന്നു ഗാറ്റ്‌ലിൻ ചാമ്പ്യനായത്. അന്ന് ക്രിസ്റ്റ്യൻ കോൾമാൻ (9.94 സെക്കൻഡ്) വെള്ളി നേടിയിരുന്നു. ഉസൈൻ ബോൾട്ടിനെ വെങ്കലത്തിൽ ഒതുക്കിയായിരുന്നു ഇരുവരുടേയും ഈ നേട്ടം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP