Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുഖ്യമന്ത്രി പറഞ്ഞ ആ ഓഡിറ്റ് ആരെ രക്ഷിക്കാൻ; അഴിമതി കാട്ടിയവർ തന്നെ അന്വേഷിക്കുന്നതിന് എതിരെ സോഷ്യൽ മീഡിയ

മുഖ്യമന്ത്രി പറഞ്ഞ ആ ഓഡിറ്റ് ആരെ രക്ഷിക്കാൻ; അഴിമതി കാട്ടിയവർ തന്നെ അന്വേഷിക്കുന്നതിന് എതിരെ സോഷ്യൽ മീഡിയ

തിരുവനന്തപുരം: അഴിമതി ആരോപണങ്ങൾ അന്വേഷിക്കുന്നതിന് വിജിലൻസ് വിഭാഗമുണ്ട്. കണ്ണുകൾ തമ്മിൽ അന്തരമുണ്ടോ എന്ന് പരിശോധിക്കുകയാണ് ഓഡിറ്റിലൂടെയുള്ള ലക്ഷ്യം. കണക്കുകളും ബില്ലുകളും കൃത്യമാണോ എന്ന് പരിശോധിക്കുന്നതാണ് ഓഡിറ്റ്. ബില്ലുകളിലെ കൃത്രിമം അവിടെ പരിശോധിക്കാറില്ല. ബില്ലുണ്ടെങ്കിൽ മറ്റ് സംശയവും ഉയരില്ല. എന്നാൽ വിജിലൻസോ സിബിഐ പോലുള്ള കേന്ദ്ര ഏജൻസികളോ അന്വേഷണം നടത്തുന്നത് അങ്ങനെയല്ല. ഓരോ സംശയത്തേയും തലനാരിഴ കീറി അവർ പരിശോധിക്കും. ബില്ലുകളിലെ കൃത്രിമവും കണ്ടെത്തും. സംശയത്തിന്റെ നിഴലിലുള്ളവരുടെ നീക്കങ്ങൾ നിരീക്ഷിക്കം. അങ്ങനെ പലതും ചെയ്താണ് കുറ്റക്കാരെ കണ്ടെത്തുക.

ഇതെല്ലാം നന്നായി അറിയാവുന്ന വ്യക്തിയാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഓഡിറ്റ് വകപ്പ് പരിശോധന നടത്തിയാൽ വരവും ചെലവും കൃത്യമാണോ എന്ന് മാത്രമേ പരിശോധിക്കുകയുമുള്ളൂ. ഈ സാഹചര്യത്തിലാണ് ദേശീയ ഗെയിംസിന്റെ ചെലവുകളെക്കുറിച്ച് സംസ്ഥാന ഓഡിറ്റ് വകുപ്പിനെക്കൊണ്ട് അന്വേഷിപ്പിക്കാനുള്ള തീരുമാനം ആരോപണങ്ങളിൽ നിന്നു രക്ഷനേടാനെന്നു വിലയിരുത്തൽ എത്തുന്നത്. സർക്കാരിനെതിരേ ഉയർന്ന ആരോപണത്തെക്കുറിച്ച് സർക്കാരിന്റെ പൂർണനിയന്ത്രണത്തിലുള്ള ഏജൻസി അന്വേഷിക്കുന്നത് നീതിപൂർവമാകില്ലെന്ന് ഏവർക്കും അറിയാവുന്നതാണ്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് വഴിയൊരുക്കുന്നത്.

ദേശീയ ഗെയിംസിന്റെ ചെലവുകളെക്കുറിച്ച് സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ അന്വേഷണം ഫലം ചെയ്യില്ലെന്നു വ്യക്തമാണ്. സംസ്ഥാന സർക്കാരിനെതിരേ ഉയർന്ന ഗുരുതര ആരോപണങ്ങൾ സംസ്ഥാന ഓഡിറ്റ് വകുപ്പ് (മുൻ ലോക്കൽ ഫണ്ട്) പരിശോധിക്കുന്നത് അനുചിതമാണെന്നും വകുപ്പ് അവർ പറയുന്നു. ഉദ്ഘാടനച്ചടങ്ങിൽ പണം ധൂർത്തടിച്ചെന്നതടക്കം നിരന്തരം ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് സംസ്ഥാന ഓഡിറ്റ് വകുപ്പിനെക്കൊണ്ട് ചെലവുകൾ പരിശോധിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. സംസ്ഥാന സർക്കാരിനെതിരായ ആരോപണങ്ങൾ സാധാരണ ജീവനക്കാർ പരിശോധിക്കുന്നു.

ദേശീയ ഗെയിംസിനു വിനിയോഗിച്ച ഫണ്ടിൽ അധികവും കേന്ദ്രത്തിന്റേതാണ്. കേന്ദ്രം നൽകുന്ന ഫണ്ട് സംസ്ഥാന സർക്കാർ വഴി ചെലവഴിക്കുന്നതിനെക്കുറിച്ച് പരിശോധിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെങ്കിൽ ഇക്കാര്യത്തിൽ അത് ശരിയാവില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര ഫണ്ട് വിനിയോഗിച്ച സാഹചര്യത്തിൽ ഓഡിറ്റ് ജനറലിനെ ഓഡിറ്റിങ് ഏൽപിക്കുകയായിരുന്നു ശരിയായ നടപടിയെന്നും അവർ പറയുന്നു. സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ ഓഡിറ്റിങ്ങാണ് ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പ് എന്നറിയപ്പെട്ടിരുന്ന സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ പ്രധാന ചുമതല. സംസ്ഥാന ധനവകുപ്പിന്റെ കീഴിലാണു പ്രവർത്തനം.

നാൽപ്പത്തിയഞ്ച് ദിവസത്തിനുള്ളിൽ ഓഡിറ്റ് തീർക്കുകയും വേണം. അതിലും വലിയ പ്രതീക്ഷ വേണ്ട. വലിയ ചുമതലയായതിനാൽ അതിനുവേണ്ടി പ്രത്യേകം ഓഫീസും സംവിധാനങ്ങളും ആവശ്യമാണ്. അത്തരം നടപടിക്രമങ്ങൾക്കു തന്നെ ഒരു മാസത്തോളം വേണ്ടിവരും. ശേഷിക്കുന്ന 15 ദിവസത്തിനുള്ളിൽ ഓഡിറ്റിങ് നടത്തി റിപ്പോർട്ട് നൽകുക അസാധ്യമാണ്. സംസ്ഥാന ബജറ്റുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും നടത്തേണ്ടതിനാൽ നിശ്ചയിച്ച സമയത്തിനിടയിൽ ഗെയിംസ് ഓഡിറ്റ് റിപ്പോർട്ട് തയാറാക്കാൻ കഴിയുമെന്ന് ഓഡിറ്റ് വകുപ്പിനു പ്രതീക്ഷയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP