Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദേശീയ ഗെയിംസിലെ മികച്ച പുരുഷ താരമായി സജൻ പ്രകാശ്; കേരളത്തിന്റെ സുവർണ്ണതാരം നീന്തിയെടുത്തത് ആറ് സ്വർണ്ണമടക്കം ഒമ്പത് മെഡലുകൾ

ദേശീയ ഗെയിംസിലെ മികച്ച പുരുഷ താരമായി സജൻ പ്രകാശ്; കേരളത്തിന്റെ സുവർണ്ണതാരം നീന്തിയെടുത്തത് ആറ് സ്വർണ്ണമടക്കം ഒമ്പത് മെഡലുകൾ

തിരുവനന്തപുരം: ദേശീയ ഗെയിംസിലെ മികച്ച പുരുഷ താരമായി കേരളത്തിന്റെ സജൻ പ്രകാശിനെ തെരഞ്ഞെടുത്തു. നീന്തലിൽ ആറ് സ്വർണമടക്കം ഒമ്പത് മെഡലുകൾ സജൻ നേടിയിരുന്നു. ഇതിൽ അഞ്ചു സ്വർണവും ഒരു വെള്ളിയുമടക്കം ആറെണ്ണം വ്യക്തിഗത മെഡലുകളാണ്. ഈ മികവ് പരിഗണിച്ചാണ് സജൻ പ്രകാശിനെ മേളയുടെ മികച്ച താരമായി തെരഞ്ഞെടുത്തത്.

200 മീറ്റർ ഫ്രീ സ്‌റ്റൈലിൽ വെള്ളിയോടെ തുടങ്ങിയ സജൻ 400 മീറ്റർ ഫ്രീസ്‌റ്റൈൽ, 1500 മീറ്റർ ഫ്രീസ്‌റ്റൈൽ, 100 മീറ്റർ ബട്ടർഫ്‌ളൈ, 200 മീറ്റർ ബട്ടർഫ്‌ളൈ, 800 മീറ്റർ ഫ്രീസ്‌റ്റൈൽ എന്നിവയിലും സ്വർണം നേടി. 4100 മീറ്റർ റിലേയിൽ സ്വർണത്തിലേക്കു നീന്തിക്കയറിയ കേരള ടീമിൽ സജനുണ്ടായിരുന്നു. 4100 മീറ്റർ റിലേ മെഡ്‌ലേയിൽ വെള്ളി നേടിയ ടീമിലും സജൻ തന്നെയായിരുന്നു താരം.

1987ൽ വിൽസൻ ചെറിയൻ നേടിയ ആറു സ്വർണവും ഒരുവെള്ളിയുമടക്കം ഏഴുമെഡൽ നേട്ടത്തിനും, തുടർച്ചയായി മൂന്നു ഗെയിംസിൽ ഏഴു സ്വർണം നേടിയ സെബാസ്റ്റ്യൻ സേവ്യറുടെ തകർപ്പൻ പ്രകടനത്തിനും ശേഷം ഒരു കേരളാതാരം നീന്തൽ കുളത്തിലെ താരമാകുന്നതാദ്യമാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP