Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദേശീയ ഗെയിംസ്: മെഡൽ ജേതാക്കൾക്ക് ഉടൻ സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി; ഒളിമ്പിക്‌സിൽ യോഗ്യത നേടിയവർക്ക് ഗസറ്റഡ് റാങ്കിൽ ജോലി

ദേശീയ ഗെയിംസ്: മെഡൽ ജേതാക്കൾക്ക് ഉടൻ സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി; ഒളിമ്പിക്‌സിൽ യോഗ്യത നേടിയവർക്ക് ഗസറ്റഡ് റാങ്കിൽ ജോലി

തിരുവനന്തപുരം: ദേശീയ ഗെയിംസിൽ മെഡൽ നേടിയ കേരളത്തിലെ കായികതാരങ്ങൾക്ക് ഉടൻ സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു. നിലവിൽ സർക്കാർ ജോലിയുള്ളവർക്ക് അധിക ഇൻക്രിമെന്റ് നൽകുമെന്നും 250 തസ്തികകളിൽ ഉടൻ നിയമനം നടത്തും. മേനംകുളത്തുള്ള ഗെയിംസ് വില്ലേജിൽ വച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഒളിമ്പിക്‌സിക് യോഗ്യത നേടിയ സജൻ പ്രകാശ്, എലിസബത്ത് ആന്റണി, അനിൽഡ തോമസ്, അനു രാഘവൻ എന്നീ നാല് താരങ്ങൾക്ക് ഗസറ്റഡ് റാങ്കിൽ ജോലി നൽകും. സ്വർണം, വെള്ളി, വെങ്കലം എന്നിങ്ങനെ മെഡൽ വാങ്ങിയവർക്ക് 5,3,2 ലക്ഷം രൂപ വീതം നൽകും. ഒളിമ്പിക്‌സ് മെഡൽ ജേതാക്കൾ ആകുന്നവർക്ക് ഒരു കോടി രൂപ സമ്മാനം നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഗെയിംസിന്റെ വിജയം കായിക മന്ത്രി മുതൽ വോളന്റിയർമാർ വരെയുള്ളവർക്ക് അവകാശപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോട്ടയം ചിങ്ങവനത്ത് സ്‌പോർട്ട്‌സ് കോളേജും കോഴിക്കോട്ട് സ്‌പോർട്ട്‌സ് സ്‌കൂളും തുടങ്ങുമെന്നും വ്യക്തമാക്കിയ മുഖ്യമന്ത്രി ദേശീയ ഗെയിംസ് സ്‌റ്റേഡിയങ്ങളുടെ പരിപാലന ചുമതല വിവിധ വകുപ്പുകളെ ഏൽപ്പിക്കുമെന്നും കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP