Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലാലിസത്തിന്റെ പേരിൽ മോഹൻലാലിനെ കാത്തിരിക്കുന്നത് വിജിലൻസ് കേസ്? ഗെയിംസ് അഴിമതി അന്വേഷിക്കാൻ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകാൻ വി ശിവൻകുട്ടി എംഎൽഎ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പി സി ജോർജ്ജ്

ലാലിസത്തിന്റെ പേരിൽ മോഹൻലാലിനെ കാത്തിരിക്കുന്നത് വിജിലൻസ് കേസ്? ഗെയിംസ് അഴിമതി അന്വേഷിക്കാൻ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകാൻ വി ശിവൻകുട്ടി എംഎൽഎ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പി സി ജോർജ്ജ്

തിരുവനന്തപുരം: സ്വന്തം ഇമേജ് ഉയർത്തിക്കാനായി സ്വന്തമായി ബാൻഡുണ്ടാക്കിയ മോഹൻലാൽ എല്ലാ അർത്ഥത്തിലും പിടിച്ചത് പുലിലാലാണ്. ഇമേജ് വർധിച്ചില്ലെന്ന് മാത്രമല്ല, ചീത്തപ്പേര് കേൾക്കാനായിരുന്നു സൂപ്പർതാരത്തിന്റെ വിധി. ഇപ്പോഴിതാ ഒരു ബാൻഡുണ്ടാക്കിയതിന്റെ പേരിൽ വിജിലൻസ് അന്വേഷണത്തെയും മോഹൻലാൽ അഭിമുഖീകരിക്കേണ്ടി വരുമെന്ന വിധത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ദേശീയ ഗെയിംസിന്റെ ഉദ്ഘാടനചടങ്ങിലെ ക്രമക്കേടും ധൂർത്തും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വി. ശിവൻകുട്ടി എംഎ‍ൽഎ ആഭ്യന്തര മന്ത്രിയെയും വിജിലൻസ് ഡയറക്ടർക്കും പരാതി നൽ്കാൻ ഒരുങ്ങുന്നതാണ് ലാലിസം ബാൻഡിനും വിനയാകുക. ദേശീയ ഗെയിംസിന്റെ അഴിമതിയെ കുറിച്ച് മൊത്തത്തിലാണ് അന്വേഷണം ആവശ്യപ്പെട്ടതെങ്കിലും ഇതിന്റെ ഭാഗമായ ചെലവുകൾ കാണിക്കുമ്പോൾ മോഹൻലാലിനെതിരെയും അന്വേഷണം വരുമെന്ന കാര്യം ഉറപ്പാണ്.

ദേശീയ ഗെയിംസിന്റെ പേരിൽ നടത്തുന്ന ധൂർത്തിനെയും ക്രമക്കേടിന്റെയും രേഖകൾ സഹിതം പരാതി നൽകാനാണ് ശിവൻകുട്ടി ഉദ്ദേശിക്കുന്നത്. ഗെയിംസ് ഉദ്ഘാടനത്തിന് 15.5 കോടി രൂപ ചെലവിട്ടതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്നാണ് ശിവൻകുട്ടിയുടെ ആവശ്യം. കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിന് സാങ്കേതിക ആവശ്യത്തിന് ഉപകരണങ്ങൾ വാടകയ്ക്ക് എടുത്തതിന് 9.37കോടി രൂപയാണ് ചെലവിട്ടത്. ഇത്രയും ഉപകരണങ്ങൾ വാങ്ങിയിരുന്നെങ്കിൽപോലും ഇത്രയും തുക ചെലാവാക്കേണ്ടിവരില്ലായിരുന്നുവെന്ന് ശിവൻകുട്ടി ആരോപിച്ചു.

ലൈറ്റ് അറേഞ്ച്‌മെന്റിനുവേണ്ടിയുള്ള ഉപകരണങ്ങൾക്ക് 2.65 കോടി രൂപയാണ് നൽകിയിരിക്കുന്നത്. എൽ.ഇ.ഡി വാൾ ഡിസ്പ്‌ളേയ്ക്ക് 2.67 കോടി രൂപ. വീഡിയോ ടീമിന് 48 ലക്ഷം തുടങ്ങി എല്ലാത്തിന് ലക്ഷങ്ങളും കോടികളുമാണ് ചെലവിട്ടിരിക്കുന്നത്. പെട്ടെന്ന് പിടിക്കപ്പെടാതിരിക്കാൻ ബുദ്ധിപരമായ ക്രമക്കേടാണ് നടത്തിയിരിക്കുന്നതെന്നും ശിവൻകുട്ടി ആരോപിച്ചു. മോഹൻലാലിന്റെ ലാലിസം ബാൻഡിന് 1.80 കോടി രൂപയാണ് ചെലവിട്ടത്. ദി വാർ െ്രെക പരിപാടിക്ക് 20 ലക്ഷം രൂപയും ചെലവാക്കി. ഒരു നർത്തകിയുടെ 45 മിനിട്ട് നൃത്തത്തിന് 25 ലക്ഷം രൂപ നൽകിയതെന്തിനെന്നും വിശദീകരിക്കണം. ക്രമക്കേടിന്റെയും ധൂർത്തിന്റെയും വിവരങ്ങൾ അക്കമിട്ട് നിരത്തിയാകും ആഭ്യന്തര മന്ത്രിക്ക് പരാതി നൽകുകയെന്ന് ശിവൻകുട്ടി വ്യക്തമാക്കി.

അതേസമയം ലാലിസത്തെ വിമർശിച്ച് മറ്റുള്ളവരും രംഗത്തെത്തിയിട്ടുണ്ട്. ലാലിസത്തിന് രണ്ട് കോടി രൂപ കൊടുത്തത് വെറുതെയെന്ന് മട്ടന്നൂർ ശങ്കരൻകുട്ടി പ്രതികരിച്ചു. രണ്ട് കോടി രൂപ തനിക്ക് തന്നിരുന്നെങ്കിൽ ലാലിസത്തെക്കാൾ മികച്ച പരിപാടി നടത്തിയേനെ. തന്റെ പരിപാടി ഒഴികെ ഉദ്ഘാടന ചടങ്ങിലെ ബാക്കിയെല്ലാം റെക്കോർഡഡ് ആയിരുന്നുവെന്നും മട്ടന്നൂർ ശങ്കരൻകുട്ടി പറഞ്ഞു.

അതേസമയം ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണങ്ങൾ സിബിഐ അന്വേഷിക്കണമെന്നാണ് സർക്കാർ ചീഫ് വിപ്പ് പി.സി.ജോർജ് ആവശ്യപ്പെട്ടത്. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ കേരള ഘടകം കള്ളന്മാരുടെ കൂട്ടമാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ഗെയിംസ് നടത്തിപ്പിൽ പാകപ്പിഴകളുണ്ട്. അഴിമതിയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും ജോർജ് ആവശ്യപ്പെട്ടു. ലാലിസത്തിന്റെ പേരിൽ മോഹൻലാൽ കാണിച്ചത് മോശമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ ഗെയിംസ് നടത്തിപ്പിലെ വീഴ്ചകൾ അന്വേഷിക്കണമെന്ന് പാലോട് രവി എംഎൽഎയും ആവശ്യപ്പെട്ടിട്ടുണ്ട്. കലാകാരന്മാരുടെ പേരിൽ പണം കൊള്ളയടിക്കുകയാണെന്നും പാലോട് രവി ആരോപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP