Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദേശീയ ഗെയിംസ് ഷൂട്ടിംഗിൽ കേരളത്തിന് ചരിത്ര നേട്ടം; എലിസബത്ത് സൂസൻ കോശിക്ക് സ്വർണം; ഡൈവിങ്ങിലും ഒന്നാമതെത്തിയതോടെ ആകെ സ്വർണനേട്ടം ആറായി

ദേശീയ ഗെയിംസ് ഷൂട്ടിംഗിൽ കേരളത്തിന് ചരിത്ര നേട്ടം; എലിസബത്ത് സൂസൻ കോശിക്ക് സ്വർണം; ഡൈവിങ്ങിലും ഒന്നാമതെത്തിയതോടെ ആകെ സ്വർണനേട്ടം ആറായി

തിരുവനന്തപുരം: ദേശീയ ഗെയിംസിൽ കേരളത്തിന് ഇന്നു രണ്ടു സ്വർണം കൂടി. ഷൂട്ടിങ്ങിലും ഡൈവിങ്ങിലുമാണ് കേരളം ഇന്നു സ്വർണം നേടിയത്.

വനിതകളുടെ 50 മീറ്റർ റൈഫിൾസ് പ്രോൺ ഇനത്തിലാണ് എലിസബത്ത് സൂസൻ കോശി സ്വർണം വെടിവച്ചിട്ടത്. ദേശീയ ഗെയിംസ് ഷൂട്ടിംഗിന്റെ ചരിത്രത്തിൽ ആദ്യമായാണ് കേരളം ഷൂട്ടിംഗിൽ സ്വർണ്ണ മെഡൽ നേടുന്നത്.

ഡൈവിംഗിൽ മഹാരാഷ്ട്ര സ്വദേശി പി സിദ്ധാർഥിലൂടെയാണു കേരളം ഇന്നത്തെ ആദ്യ സ്വർണം നേടിയത്. മീറ്റ് റിക്കോർഡ് പ്രകടനത്തോടെയാണു സിദ്ധാർഥ് സ്വർണം സ്വന്തമാക്കിയത്.

നേരത്തെ ദേശീയ ഗെയിംസ് ടെന്നിസിൽ കേരളത്തിന് ഒരു മെഡൽ ലഭിച്ചിരുന്നു. പുരുഷന്മാരുടെ ഡബിൾസ് ടീമാണ് വെങ്കലം നേടി കേരളത്തിന്റെ സ്വപ്‌നം സഫലമാക്കിയത്. സെമിയിൽ തമിഴ്‌നാടിനോട് രണ്ട് സിംഗിൾസും തോറ്റതോടെയാണ് കേരളത്തിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്. കഴിഞ്ഞ ദിവസം കർണാടകത്തെ തോൽപ്പിച്ചു സെമിയിൽ എത്തിയപ്പോൾ തന്നെ കേരളം മെഡൽ ഉറപ്പിച്ചിരുന്നു. എന്നാൽ ഫൈനലിൽ എത്താൻ കേരളത്തിനു സാധിച്ചില്ല.

ആദ്യ സിംഗിൾസിൽ റെയ്‌നോൾഡ് തിമോത്തി ജീവൻ നെടുഞ്ചൂഴിയനോടും (6-0, 6-1) രണ്ടാം സിംഗിൾസിൽ ഹാദിൻ സലിം ബാവ ദേശീയതാരം രാംകുമാറിനോടുമാണ് (7-6, 6-3) പരാജയപ്പെട്ടത്.

ഭാരോദ്വഹനത്തിൽ കേരളത്തിന്റെ ഫദറുൾ നാസിക്ക് വെള്ളി നേടി. 85 കിലോഗ്രാം വിഭാഗത്തിലാണ് നാസിക്ക് വെള്ളി നേടിയത്. വനിതാ ഫുട്‌ബോളിൽ കേരളം സെമിയിൽ കടന്നു. ക്വാർട്ടർ ഫൈനലിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഡൽഹിയെ തോൽപ്പിച്ചാണ് കേരളം സെമിയിൽ എത്തിയത്. 

പഞ്ചാബിന്റെ ജസ്‌വീർ കൗർ ഭാരോദ്വഹനത്തിൽ പുതിയ ദേശീയ റെക്കോഡ് സ്വന്തമാക്കി. വനിതകളുടെ 63 കിലോ ഭാരോദ്വഹനത്തിലാണ് ജസ്‌വീർ കൗർ സ്വർണം നേടിയത്. 50 മീറ്റർ സെന്റർ ഫയർ പിസ്റ്റൾ ഷൂട്ടിങ് ടീമിനത്തിൽ സർവീസസിന് സ്വർണം.

ഷൂട്ടിങ് മത്സരങ്ങളിൽ പങ്കെടുക്കാൻ ഒൻപതു പേർക്കു കൂടി ഹൈക്കോടതി അനുമതി നൽകി. റൈഫിൾ ഷൂട്ടർമാരായ മിലൻ ജയിംസ്, അലൻ ജയിംസ്, ടി.എം. സേതു, ജോസ് ടി. മാനുവൽ, ഡോണി ജോസ്, ജോസഫ് ആന്റണി, സനാഹിൻ ഹസൻ, പൊന്നു മറിയം, എലിസബത്ത് ഓൾഗ മെൻഡസ് എന്നിവർക്കാണ് അനുമതി നൽകിയത്. ഇവരുടെ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP