Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദേശീയ ഗെയിംസ് ഫണ്ടിൽ നിന്നും ലിഫ്റ്റും എസിയും റെഡി; മീഡിയാ സെന്ററിൽ ചെല്ലുന്നവർക്ക് വിവരം അറിയാൻ മാർഗ്ഗമൊന്നുമില്ല; തലസ്ഥാനത്തെ പത്രക്കാർക്ക് ഒരു കോടി കിട്ടിയത് മാത്രം മിച്ചം

ദേശീയ ഗെയിംസ് ഫണ്ടിൽ നിന്നും ലിഫ്റ്റും എസിയും റെഡി; മീഡിയാ സെന്ററിൽ ചെല്ലുന്നവർക്ക് വിവരം അറിയാൻ മാർഗ്ഗമൊന്നുമില്ല; തലസ്ഥാനത്തെ പത്രക്കാർക്ക് ഒരു കോടി കിട്ടിയത് മാത്രം മിച്ചം

തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ ഭാഗമായി തിരുവനന്തപുരം പ്രസ് ക്ലബ്ബ് മുഖം മിനുക്കി. വർഷങ്ങളായി മനസ്സിൽ കൊണ്ട് നടന്ന ലിഫ്റ്റ് എന്ന ആഗ്രഹവും പൂർത്തിയായി. മുകളിലത്തെ റൂഫ് ടോപ്പും പരിപാടികൾക്ക് വാടകയ്ക്ക് കൊടുക്കാനാകുന്ന തരത്തിലെ സംവിധാനവുമായി. പക്ഷേ ഇതൊന്നും കൊണ്ട് ദേശീയ ഗെയിസിന് എത്തുന്നവർക്ക് ഒരു ഗുണവുമില്ല. എല്ലാ ആർത്ഥത്തിലും 35-ാം ദേശീയ ഗെയിംസിനായി ഒരുക്കിയ മിഡീയ സെന്റർ കാഴ്ച വസ്തുമാത്രമായി. ഒരു വിവരവും ഇവിടെ നിന്ന് ആർക്കും കിട്ടുന്നില്ല.

അങ്ങനെ ദേശീയ ഗെയിംസിൽ പ്രധാന മീഡിയാ സെന്റർ തുടങ്ങാൻ അനുവദിച്ച രണ്ടു കോടിയും പാഴായി. തിരുവനന്തപുരം പ്രസ്‌ക്ലബ്ബിന്റെ മുകളിലത്തെ നിലയിലാണ് മീഡിയാ സെന്റർ സ്ഥാപിച്ചത്. മേള തുടങ്ങി മൂന്നു ദിവസം കഴിഞ്ഞിട്ടും ഇവിടെനിന്ന് ആർക്കും വിവരമൊന്നും ലഭിക്കുന്നില്ല. മീഡിയാ സെന്റർ തുടങ്ങുന്നതിന്റെ മറവിൽ ക്ലബ്ബിന് ലിഫ്റ്റ് പണിതു. ഹാൾ ശീതീകരിച്ചു. ലിഫ്റ്റ് നിർമ്മിക്കാൻ ക്ലബ്ബിന് 25 ലക്ഷം കൊടുത്തു. ഹാൾ ശീതീകരിച്ചതും 'സൗകര്യങ്ങൾ' ഒരുക്കിയതും ഗെയിംസ് കമ്മിറ്റി നേരിട്ട്. എല്ലാംകൂടി ചെലവ് രണ്ടു കോടി. പക്ഷേ വേണ്ടതൊന്നും ഇവിടെ ആരും ഒരുക്കിയില്ല.

മാദ്ധ്യമ പ്രവർത്തകർക്ക് വിവരമറിയാൻ വേണ്ട കപ്യൂട്ടർ പോലും മിഡീയാ സെന്ററിൽ ഇല്ല. 150 ലാപ്‌ടോപ് നൽകുമെന്നായിരുന്നു നേരത്തെ പറഞ്ഞത്. സംഭവം വിവാദമായപ്പോൾ തിങ്കളാഴ്ച ഏതാനും ലാപ്‌ടോപ് വാടകയ്‌ക്കെടുത്തിട്ടുണ്ട്. 100 കംപ്യൂട്ടർ വിലയ്ക്ക് വാങ്ങുകയാണെങ്കിൽ ചെലവ് 15 ലക്ഷംമാത്രം. ആവശ്യത്തിന് ലാപ്‌ടോപ്പും കംപ്യൂട്ടറും തലസ്ഥാനത്ത് ദിവസവാടകയ്ക്ക് കിട്ടാനുണ്ട്. അങ്ങനെയെങ്കിൽ ചെലവ് വെറും രണ്ടുലക്ഷംമാത്രം.

ശീതീകരിച്ച ഹാൾ 15 ദിവസത്തേക്ക് വാടകയ്‌ക്കെടുക്കാൻ 15 ലക്ഷംകൂടി. ഇന്റർനെറ്റ് കണക്ഷൻ ഉൾപ്പെടെ മറ്റ് സംവിധാനംകൂടിയായാലും ചെലവ് 50 ലക്ഷത്തിൽ ഒതുങ്ങും. വിവിധ സംസ്ഥാനങ്ങളിലെ മാദ്ധ്യമപ്രവർത്തകർ മൽസരഫലം അറിയാൻ മീഡിയാ സെന്ററിൽ എത്തുന്നുണ്ടെങ്കിലും അവിടെ മറുപടി പറയാൻ ആരുമില്ല. മാദ്ധ്യമപ്രവർത്തകർക്ക് ഇവിടെനിന്ന് വാർത്തകൾ അയക്കാനും പറ്റുന്നില്ല. സെക്രട്ടറിയറ്റിൽനിന്ന് മീഡിയാ സെന്ററിലേക്ക് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനും ഒന്നും അറിയില്ല.

മത്സരഫലം ദേശീയ ഗെയിംസ് വെബ്‌സൈറ്റിൽനിന്ന് കിട്ടുമെന്നാണ് ഉദ്യോഗസ്ഥർ ഇപ്പോൾ പറയുന്നത്. ഇങ്ങനെയെങ്കിൽ പിന്നെ മീഡിയാ സെന്റർ എന്തിനാണെന്നാണ് ഉയരുന്ന ചോദ്യം. ഗെയിംസിലെ അഴിമതിക്കെതിരെ പത്രക്കാരെ നിശബ്ദരാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് പ്രസ് ക്ലബ്ബിന് രണ്ട് കോടി ചെലവഴിച്ചുള്ള ദേശീയ ഗെയിംസ് സംഘാടകരുടെ നവീകരണ പദ്ധതി. എന്നാൽ നവീകരണം മാത്രം നടന്നു. അഴിമതി വാർത്തകൾ പ്രവഹിക്കുകയും ചെയ്തു. ഇതോടെ സംഘാടക സമിതി പ്രസ് ക്ലബ്ബിനെ കണ്ടില്ലെന്ന് നടിച്ചു. ഇതാണ് മിഡീയാ സെന്ററിന്റെ ആകുലതകൾക്ക് കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP