Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദേശീയ ഗെയിംസിൽ ബോട്ട് ഔട്ട്, സൈക്കിൾ ഇൻ; എട്ട് മെഡലിനു സാധ്യതയുള്ള ഡ്രാഗൺ ബോട്ട് മത്സരം ഒഴിവാക്കി; മന്തിപുത്രന് വേണ്ടി സൈക്കിൾപോളോ ഉൾപ്പെടുത്തിയെന്ന് ആരോപണം

ദേശീയ ഗെയിംസിൽ ബോട്ട് ഔട്ട്, സൈക്കിൾ ഇൻ; എട്ട് മെഡലിനു സാധ്യതയുള്ള ഡ്രാഗൺ ബോട്ട് മത്സരം ഒഴിവാക്കി; മന്തിപുത്രന് വേണ്ടി സൈക്കിൾപോളോ ഉൾപ്പെടുത്തിയെന്ന് ആരോപണം

ആലപ്പുഴ: ദേശീയ ഗെയിംസിലെ മുന്നൊരുക്കങ്ങളെ കുറിച്ചുള്ള ആക്ഷേപങ്ങൾ ഉയരുന്നതിനിടെ മത്സരങ്ങൾ ഉൾപ്പെടുത്തിയതിന്റെ പേരിലും വിവാദം ഉയരുന്നു. ദേശീയ ഗെയിംസിൽ സംസ്ഥാനത്തിന് എട്ട് മെഡലുകൾ വരെ ലഭിക്കാൻ സാധ്യതയുള്ള ഡ്രാഗൺ ബോട്ട് മത്സരം വേണ്ടെന്നുവച്ച് താരതമ്യേന അപ്രധാനവും മെഡൽസാധ്യതയില്ലാത്തതുമായ സൈക്കിൾ പോളോ തിരുകിക്കയറ്റിയതു മന്ത്രിയുടെ പുത്രനു വേണ്ടിയെന്ന് ഡ്രാഗൺ ബോട്ട് അസോസിയേഷൻ സംഘാടകർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

രണ്ടു സൈക്കിൾ പോളോ അസോസിയേഷനുകളിലൊന്നിന്റെ തലപ്പത്ത് ഇപ്പോൾ അഴിമതിയാരോപണം നേരിടുന്ന മന്ത്രിയുടെ പുത്രനാണ്. ദേശീയ ഗെയിംസിൽ വാട്ടർപോളോ മൽസരങ്ങൾ ഉൾപ്പെടുത്താൻ ഭരണതലത്തിൽ സമ്മർദമുണ്ടായതിനു പിന്നിൽ ഈ താത്പര്യമാണെന്നാണ് ആക്ഷേപം. ദേശീയ ഗെയിംസിൽ വാട്ടർപോളോ മൽസരങ്ങൾ ഉൾപ്പെടുത്താൻ ഭരണതലത്തിൽ സമ്മർദമുണ്ടായതിനു പിന്നിൽ മന്ത്രിപുത്രന്റെ താത്പര്യമാണെന്നാണ് ഇവരുടെ ആരോപണം. ഏതായാലും സംസ്ഥാനത്തിന്റെ ചാമ്പ്യൻഷിപ്പ് മോഹത്തിന് കരിനിഴൽ വീഴ്‌ത്തി ഡ്രാഗൺ ബോട്ട് മൽസരങ്ങൾ സംഘാടകർ ഒഴിവാക്കിക്കഴിഞ്ഞു.

ഈ തീരുമാനത്തിനെതിരേ ഡബ്ല്യയൂ പി (സി ) നമ്പർ 595 ഓഫ് 2015 എന്ന നമ്പരിൽ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ് ഡ്രാഗൺ ബോട്ട് സംഘാടകർ. സ്പോർട്സ് കൗൺസിലിന്റെ അംഗീകാരം മാത്രമുള്ള സൈക്കിൾപോളോ മൽസരങ്ങൾ ഉൾപ്പെടുത്തിയപ്പോൾ ദേശീയ അംഗീകാരമുള്ള ഡ്രാഗൺ ബോട്ട് മൽസരങ്ങൾ തഴയപ്പെടുകയായിരുന്നു. ഏഷ്യൻ ഗെയിംസ്, ഒളിമ്പിക്‌സ്, കോമൺവെൽത്ത് മൽസരങ്ങളിൽ കായികയിനമല്ലാത്ത പെൺകുട്ടികളുടെ കനോയിങ്, റോവിങ് 500 എന്നീ ഇനങ്ങൾ ഉൾപ്പെടുത്തി സംഘാടകർ ഒരിക്കൽകൂടി കെടുകാര്യസ്ഥത തെളിയിക്കുകയും ചെയ്തു.

ദേശീയ അന്തർദേശീയ മൽസരങ്ങളിൽ മികവുതെളിയിച്ചിട്ടുള്ള താരങ്ങളാണ് ഡ്രാഗൺ മൽസരങ്ങളിൽ മാറ്റുരയ്ക്കുന്നത്. ഇതിൽ ആറു താരങ്ങൾ കേരളത്തിന്റേതാണ്. ഉറപ്പുള്ള എട്ടു മെഡലുകൾ തള്ളി ഒരു മെഡലിനുപോലും സാധ്യതയില്ലാത്ത സൈക്കിൾപോളോ മൽസരങ്ങൾ ഉൾപ്പെടുത്തിയതിന്റെ കാരണം അധിക്യതർ ഇനിയും വ്യക്തമാക്കിയിട്ടില്ല. ഗെയിംസിനു കൗണ്ട് ഡൗൺ തുടങ്ങിയ സാഹചര്യത്തിൽ ഡ്രാഗൺ ഇനങ്ങൾ ഉൾപ്പെടുത്താൻ നിർവാഹമില്ലാത്തതിന്റെ ആശങ്കയിലാണ് താരങ്ങൾ.

നേരത്തെ ഡ്രാഗൺ മൽസരങ്ങൾ ഗെയിംസിൽ ഇനമാക്കണമെന്ന് സംഘാടക സമിതിയുടെ ചെയർമാൻകൂടിയായ മുഖ്യമന്ത്രിയോട് താരങ്ങൾ അപേക്ഷിച്ചിട്ടും നടപടിയായില്ല.ഡ്രാഗൺ മൽസരങ്ങൾ നടത്താൻ പ്രത്യേക തുക ആവശ്യമില്ലാത്ത സാഹചര്യത്തിൽ ഇനങ്ങൾ ഉപേക്ഷിച്ചതിൽ ദുരൂഹത നിലനിൽക്കുന്നുണ്ട്. മാത്രമല്ല ചെലവ് മുഴുവൻ ഡ്രാഗൺ ബോട്ട് ഫെഡറേഷൻ ഓഫ് ഇന്ത്യ വഹിക്കാമെന്നുള്ള കത്തും സർക്കാരിന് നൽകിയിട്ടുണ്ട്. 2016-ൽ വിയ്റ്റ്‌നാമിൽ നടക്കുന്ന ബിച്ച് ഏഷ്യൻ ഗെയിംസിൽ ഡ്രാഗൺ ബോട്ട് മൽസരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ചുണ്ടൻ വള്ളംകളിയോട് സാമ്യമുള്ള ഈ മൽസരം 2016 ലെ ഒളിമ്പിക്‌സിൽ പ്രദർശന മൽസരമാണ്.

ഏഴു ദേശീയ മൽസരങ്ങളും അഞ്ച് അന്തർദേശീയ മൽസരങ്ങളും നടത്തി പരിചയസമ്പന്നരായവരാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നത്. മൽസരങ്ങൾക്കായുള്ള എട്ടു ബോട്ടുകൾ കേരളത്തിനുണ്ട്. പ്രത്യേക ട്രാക്കുകൾ ആവശ്യമില്ലാത്ത മൽസരം നിയന്ത്രിക്കാൻ 25 ഓളം ടെക്‌നിക്കൽ ഒഫീഷ്യലുകളുമുണ്ട്. എട്ടു സ്വർണമെഡലുകൾ ഉറപ്പുള്ള മൽസരം നടത്താൻ തയ്യാറായില്ലെങ്കിൽ ഖേദിക്കേണ്ടിവരിക 3.5 കോടി കേരളീയരായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP