Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചൈനയിൽ കൊറോണയെ കണ്ടെത്തിയ ഡോക്ടർ പീഡിപ്പിക്കപ്പെട്ടപ്പോൾ കേരളത്തിൽ നിപ്പാ വൈറസിനെ കണ്ടെത്തിയ ഡോക്ടർ ഹീറോ ആയി; കോവിഡ് ഇന്ത്യയിലായിരുന്നു പൊട്ടിപ്പുറപ്പെട്ടതെങ്കിൽ ലോകം ഇന്നത്തെ ദുരന്തത്തിലൂടെ കടന്നുപോകില്ലായിരുന്നുവെന്ന് നൂറുശതമാനം ഉറപ്പാണ്; വാക്‌സിനുകളില്ലാത്ത മഹാമാരിയെ പ്രതിരോധിക്കാനുള്ള ഏകകമാർഗ്ഗം ജനാധിപത്യം മാത്രമാണ്; സജീവ് ആല എഴുതുന്നു

ചൈനയിൽ കൊറോണയെ കണ്ടെത്തിയ ഡോക്ടർ പീഡിപ്പിക്കപ്പെട്ടപ്പോൾ കേരളത്തിൽ നിപ്പാ വൈറസിനെ കണ്ടെത്തിയ ഡോക്ടർ ഹീറോ ആയി; കോവിഡ് ഇന്ത്യയിലായിരുന്നു പൊട്ടിപ്പുറപ്പെട്ടതെങ്കിൽ ലോകം ഇന്നത്തെ ദുരന്തത്തിലൂടെ കടന്നുപോകില്ലായിരുന്നുവെന്ന് നൂറുശതമാനം ഉറപ്പാണ്; വാക്‌സിനുകളില്ലാത്ത മഹാമാരിയെ പ്രതിരോധിക്കാനുള്ള ഏകകമാർഗ്ഗം ജനാധിപത്യം മാത്രമാണ്; സജീവ് ആല എഴുതുന്നു

സജീവ് ആല

ലോകത്തിന്റെ ആരോഗ്യത്തിന് ഏറ്റവും വലിയ ഭീഷണി ഏകാധിപത്യ ഭരണകൂടങ്ങളാണ്.

കൊറോണ നല്കുന്ന വലിയ പാഠം അതാണ്.

ചൈനയിലെ വുഹാനിൽ പടരുന്ന വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന അപകടകാരിയായ സാർസ് കുടുംബത്തിൽ പെട്ടതാണെന്ന് കണ്ടെത്തിയ ഡോക്ടറെ ഭരണകൂടം ശിക്ഷിച്ചു. പീന്നീട് അദ്ദേഹം മരണത്തിന് കീഴടങ്ങി.

ആജീവനാന്തം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും രാഷ്ട്രത്തിന്റെയും നേതൃസ്ഥാനം ഉറപ്പാക്കിയ ഷീ പിങ് കൊറോണയെ ശരിയായ രിതിയിൽ പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് തുറന്നടിച്ചൊരു ചൈനീസ് ഡോക്ടർ ഇപ്പോൾ എവിടെയാണെന്ന് ആർക്കുമറിയില്ല.

കോവിഡ് എന്നൊരു മനുഷ്യഘാതക വൈറസിനെ പറ്റിയുള്ള വിവരമെല്ലാം ചൈനീസ് ഇരുമ്പുമറ ലോകത്തിന്റെ മുന്നിൽ നിന്നും ഒളിച്ചുവച്ച നേരത്ത് വുഹാനിൽ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് ഇരകളെ തേടി കൊറോണ സഞ്ചാരം തുടങ്ങിക്കഴിഞ്ഞിരുന്നു.

ആഗോളാരോഗ്യ കാവൽക്കാരായ ഡബ്യയു എച്ച് ഒയ്്ക്ക് മഹാമാരിയെ പറ്റിയുള്ള നിർണ്ണായക വിവരങ്ങൾ നല്കാതെ ചൈന പറ്റിച്ചു.

ഇന്ന് ഭൂമി മുഴുവൻ കൊറോണയുടെ പിടിയിലാണ്. 27 ലക്ഷം രോഗികൾ ഒന്നരലക്ഷത്തിൽ പരം മരണം

മനുഷ്യരെല്ലാം അടച്ചുപൂട്ടി വീട്ടിനകത്താണ് ജോലിയില്ല കൂലിയില്ല

ഒരൊറ്റ ഏകാധിപത്യ ഭരണകൂടം മൂലം ലോകമെങ്ങും സ്തംഭനാവസ്ഥയിലായിരിക്കുന്നു. .1930ലെ ഗ്രേറ്റ് ഡിപ്രഷന് സമാനമായ സാമ്പത്തിക മാന്ദ്യത്തിലേക്ക് രാഷ്ട്രങ്ങൾ കൂപ്പുകുത്തുന്നു.

കോവിഡ് ഇന്ത്യയിലായിരുന്നു പൊട്ടിപ്പുറപ്പെട്ടതെങ്കിൽ ലോകം ഇന്നത്തെ ദുരന്തത്തിലൂടെ കടന്നുപോകില്ലായിരുന്നുവെന്ന് നൂറുശതമാനം ഉറപ്പാണ്

മാനവവികസന സൂചികയിൽ ഒത്തിരി പിന്നിലാണെങ്കിലും, ചൈനീസ് വികസനകുതിപ്പും പളപളപ്പും ഒന്നുമില്ലെങ്കിലും ഭാരതത്തിൽ ജനാധിപത്യമുണ്ട് പ്രതിപക്ഷമുണ്ട് സ്വതന്ത്ര മാധ്യമങ്ങളുണ്ട്.

ഭരണകൂടം എന്തെങ്കിലും മറച്ചുവയ്ക്കാൻ ശ്രമിച്ചാൽ ചാനലുകൾ പത്രങ്ങൾ എല്ലാം അവ ബ്രേക്കിങ് ന്യൂസായി സ്‌ക്കൂപ്പായി പുറത്തുകൊണ്ടുവരും.

പ്രതിപക്ഷം അതേറ്റെടുക്കും.

കോടതിയിൽ പൊതുതാൽപര്യ ഹർജികൾ ഫയൽ ചെയ്യപ്പെടും

ഒളിച്ചു വയ്ക്കാൻ ശ്രമിച്ചതെല്ലാം നാട്ടിൽ പാട്ടാകും.

ഭരണകൂടം തെറ്റ് തിരുത്താൻ നിർബന്ധിതരാകും.

ഇതാണ് ജനാധിപത്യത്തിന്റെ ഡെനാമിക് മെക്കാനിസം.

സിസ്റ്റം സുതാര്യമാകുമ്പോൾ വൈറസും ബാക്ടീരയയും എല്ലാം പിടിക്കപ്പെടും ഒതുക്കപ്പടും.

മുപ്പത് കോടി അതിദരിദ്രർ ജീവിക്കുന്ന ഇന്ത്യയിൽ ലോക്ക്ഡൗൺ കാലത്ത് പട്ടിണിമരണം നടക്കാതിരുന്നതിന് മൂലകാരണം ഡമോക്രസിയുടെ അന്തർലീനമായ ജാഗ്രതയും സൂക്ഷ്മതയുമാണ്.

കോവിഡിനേക്കാൾ എത്രയോ മാരകമായ നിപ്പ വൈറസിനെ ജനാധിപത്യ കേരളം വിരട്ടിയോടിച്ചതും നമ്മൾ കണ്ടതാണ്.

ചൈനയിൽ കൊറോണയെ കണ്ടെത്തിയ ഡോക്ടർ പീഡിപ്പിക്കപ്പെട്ടപ്പോൾ കേരളത്തിൽ നിപ്പാ വൈറസിനെ കണ്ടെത്തിയ കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിയിലെ ഡോക്ടർ നാടിന്റെ ഹീറോ ആയി മാറി. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ അദ്ദേഹം ഇപ്പോൾ സർക്കാരിനൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്നു.

ഡിക്ടേറ്റർഷിപ്പ് അതിപ്പോൾ പാർട്ടിയുടെയോ പ്രത്യയശാസ്ത്രത്തിന്റെയോ മതത്തിന്റെയോ വ്യക്തിയുടേയോ ഏത് വിലാസത്തിലായാലും മനുഷ്യന്റെ മുന്നോട്ടുള്ള വികാസത്തെ തടഞ്ഞുനിർത്തും.

എല്ലാ ഏകാധിപത്യ ഭരണകൂടങ്ങളും പൂർണമായും തകർത്തെറിയപ്പെടുന്ന കാലത്ത് മാത്രമേ മനുഷ്യന് പ്രാണഭയമില്ലാതൊരു ജീവിതം ഭൂമിയിൽ സാധ്യമാകുകയുള്ളു.

വാക്‌സിനുകളില്ലാത്ത മഹാമാരിയെ പ്രതിരോധിക്കാനുള്ള ഏകകമാർഗ്ഗം ജനാധിപത്യം മാത്രമാണ്.

അയൺ കർട്ടൻ എന്ന ദീർഘദർശന പ്രയോഗത്തിന് വിൻസ്റ്റൻ ചർച്ചിലിന് നമോവാകം പറയേണ്ടത് ഈ കോവിഡ് കാലത്ത് തന്നെയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP