Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഡബ്ലിൻ സീറോ മലബാർ സഭ കുടുംബ നവീകരണ ധ്യാനത്തിന് ബ്ലാഞ്ചാർഡ്സ്ടൗണിൽ ഭക്തിനിർഭരമായ തുടക്കം; അവസാന ദിവസം ഇന്ന്‌

ഡബ്ലിൻ സീറോ മലബാർ സഭ കുടുംബ നവീകരണ ധ്യാനത്തിന് ബ്ലാഞ്ചാർഡ്സ്ടൗണിൽ ഭക്തിനിർഭരമായ തുടക്കം; അവസാന ദിവസം ഇന്ന്‌

സ്വന്തം ലേഖകൻ

ബ്ലിൻ സീറോ മലബാർ സഭയുടെ കുടുംബ നവീകരണ ധ്യാനത്തിന് തുടക്കമായി. ബ്ലാഞ്ചാർഡ്സ്ടൗൺ പിബ്ബിൾസ്ടൗൺ കമ്മ്യൂണിറ്റി സെന്ററിൽ അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിലെ സേവ്യർ ഖാൻ വട്ടായിൽ അച്ചന്റെ നേതൃത്വത്തിലാണ് ധ്യാനം നടക്കുന്നത്. പിബ്ബിൾസ്ടൗൺ കമ്മ്യൂണിറ്റി സെന്ററിൽ തിങ്ങിനിറഞ്ഞ വിശ്വാസ സമൂഹത്തെ സാക്ഷിയാക്കി തിരി തെളിച്ച് ധ്യാനം ഉദ്ഘാടനം ചെയ്തു.

ആദ്യകുർബാന സ്വീകരിച്ച കുട്ടികൾ മുതൽ ലീവിങ് സേർട് വരെയുള്ളവർക്ക് 3 വിഭാഗങ്ങളായി നടത്തപ്പെടുന്ന ക്രിസ്റ്റീൻ ധ്യാനത്തിൽ ഏകദേശം അഞ്ഞൂറോളം കുട്ടികൾ പങ്കെടുത്തു വരുന്നു. ധ്യാനദിവസങ്ങളിൽ കുംബസാരത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

രാവിലെ 9.30 മുതൽ 5.30 വരെയാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്. ഒക്ടോബർ 28 തിങ്കളാഴ്‌ച്ച ധ്യാനം സമാപിക്കും.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP