Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡബ്ലിൻ സീറോ മലബാർസഭയിൽ വിഭൂതി തിരുനാൾ തിങ്കളാഴ്ച

ഡബ്ലിൻ സീറോ മലബാർസഭയിൽ വിഭൂതി തിരുനാൾ തിങ്കളാഴ്ച

സ്വന്തം ലേഖകൻ

ഡബ്ലിൻ: സീറോ മലബാർ സഭയുടെ ക്രമമനുസരിച്ച് ഫെബ്രുവരി 24 തിങ്കളാഴ്ച വിഭൂതി തിരുനാൾ റിയാൽട്ടോയിലെ ഔർ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമ ദേവാലയത്തിൽ വച്ച് ആഘോഷിക്കുന്നു.

ഫെബ്രുവരി 23 ഞായറാഴ്ച അർദ്ധരാത്രിമുതൽ അൻപത് നോമ്പ് ആരംഭിക്കുന്നു. സീറോ മലബാർ ക്രമമനുസരിച്ച് വലിയ നൊമ്പിന്റെ ആദ്യദിനമായ തിങ്കളാഴ്ച വൈകിട്ട് 4 മണിമുതൽ 6 വരെ ആരാധനയും തുടർന്ന് 6 മണിക്ക് വിശുദ്ധ കുർബാനയും വിഭൂതി തിരുകർമ്മങ്ങളും നടത്തപ്പെടുന്നു. ആരാധന നടക്കുന്ന സമയത്ത് കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും.

ചാക്കുടുത്തും ശിരസിൽ ചാരം പൂശിയും അനുതാപം പ്രകടിപ്പിച്ച നിനവേകാരെപോലെ ഈ നോമ്പുകാലം അനുതാപത്തിന്റേയും മാനസാന്തരത്തിന്റേയും അനുഭവമായി മാറുവാൻ ഏവരേയും വിഭൂതി തിരുനാളിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP