Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബ്ലാഞ്ചാർഡ്സ്ടൗൺ സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയുടെ ഇടവകോത്സവം നാളെ

ബ്ലാഞ്ചാർഡ്സ്ടൗൺ സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയുടെ ഇടവകോത്സവം നാളെ

ബിജു എൽ നടയ്ക്കൽ

ഡബ്ലിൻ : ബ്ലാഞ്ചാർഡ്സ്ടൗൺ സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റി ഇടവക ദിനം, വിശ്വാസ പരിശീലന വാർഷികം, കുടുംബ യൂണിറ്റുകളുടെ വാർഷികം എന്നിവ സംയുക്തമായി ഫെബ്രുവരി 8 ശനിയാഴ്ച വൈകിട്ട് 4 മണി മുതൽ Dunboyne Community Centre ൽ വച്ച് ആഘോഷിക്കുന്നു. ബ്ലാഞ്ചാർഡ്‌സ്ടൗൺ ഫൊറോന വികാരി Rt. Rev. Msgr. Eoin Thynne ആഘോഷപരിപാടികൾ ഉത്ഘാടനം ചെയ്യും.

ഡബ്ലിൻ സീറോ മലബാർ സഭ കോർഡിനേറ്റർ റവ.ഡോ. ക്ലമന്റ് പാടത്തിപ്പറമ്പിൽ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ റവ. ഫാ. രാജേഷ് മേച്ചിറാകത്ത് ആശംസകൾ അർപ്പിച്ച് സംസാരിക്കും. തുടർന്ന് വിശ്വാസ പരിശീലന വിദ്യാർത്ഥികളുടേയും കുടുംബയൂണിറ്റുകളുടേയും നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേറും. സ്‌നേഹവിരുന്നോടെ ഇടവകോത്സവം സമാപിക്കും

ഇടവകോത്സവത്തിലേയ്ക്ക് ഏവരേയും സ്‌നേഹപൂർവ്വം ക്ഷണിക്കുന്നതായി സീറോ മലബാർ സഭാ ചാപ്ലിൻ ഫാ. റോയ് വട്ടക്കാട്ട്, കൺവീനർ, കൈക്കാരന്മാർ, കമ്മറ്റിഅംഗങ്ങൾ, വിശ്വാസപരിശീലന അദ്ധ്യാപകർ എന്നിവർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP