Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഷാർജ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് ഇടവകയുടെ വികാരി ഫാ ജോൺ കെ ജേക്കബിന് യാത്ര അയപ്പ് നാളെ

ഷാർജ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് ഇടവകയുടെ വികാരി ഫാ ജോൺ കെ ജേക്കബിന് യാത്ര അയപ്പ് നാളെ

മൂന്നു വർഷത്തെ ഇടവക ശുശ്രൂഷക്കു ശേഷം ഷാർജ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് ഇടവകയുടെ വികാരി ജോൺ കെ ജേക്കബ് അച്ചൻ സ്ഥലം മാറി പോകുവാണ്.

വൈദിക കുടുംബത്തിൽ നിന്നും വൈദിക വൃത്തിയിലേക്കു പ്രവേശിച്ച തിരുവല്ല കല്ലൂപ്പാറ സ്വദേശിയായ ഈ വൈദികനിൽ നിഷ്ഠയുള്ള ഒരു വൈദികനെ ദർശിക്കുവാൻ സാധിക്കും. കൂദാശകളിലും ആരാധനകാര്യങ്ങളിലും .അച്ചൻ പുലർത്തുന്ന കൃത്യത പ്രശംസനീയമാണ്. അച്ഛന്റെ പിതാവ് ഫാ.. കെ.ജെ. ജേക്കബ് 2003 മുതൽ 2006 വരെ റാസൽ ഖൈമ സെന്റ് മേരീസ് ഇടവകയുടെ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കഴിഞ്ഞ കാലയളവിലെ ഇടവക ശുശ്രൂഷയിൽ ഇടവക ജനങ്ങൾക് പുത്തൻ ഉണർവ് നൽകുവാൻ അച്ചന് സാധിച്ചു. പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പാൽ അനുഗൃഹീതമായ മരുഭൂമിയിലെ പരുമലയായി അറിയപ്പെടുന്ന ദേവാലയത്തിലേക്ക് നാനാജാതിമതസ്ഥരായ അനേകരാണ് ദിവസവും കടന്നു വരുന്നത്.പ്രയാസത്തിലും ദുഃഖത്തിലും കഴിയുന്നവർക്ക് അച്ചന്റെ പ്രാർത്ഥനയും വാക്കുകളും എപ്പോളും വലിയ ആശ്വാസമാണ്.

എന്നെ ശക്തനാക്കുന്നവൻ മുഖാന്തിരം ഞാൻ സകലത്തിലും മതിയായവൻ എന്ന ദൈവ വചനത്തിൽ അടിയുറച്ചു എത്ര സങ്കിർണ്ണമായ പ്രശ്‌നങ്ങളെയും ദൈവാശ്രയബോധ്യത്തോടെ അച്ചൻ നേരിടുമ്പോൾ പ്രശ്‌നങ്ങൾ മഞ്ഞുപോലെ ഉരുകുന്നതാണ് കാണുവാൻ സാധിക്കുന്നത്.

ഒരു വിഷയത്തിന്റെ എല്ലാ വശങ്ങളും ഉൾക്കൊണ്ടുകൊണ്ട് യുക്തമായ തീരുമാനങ്ങൾ എടുക്കുന്നതിനുള്ള കഴിവും , നിക്പക്ഷമായ നിലപാടുകളും, നിചയദാർഢ്യവും , ദീർഘവീക്ഷണവും , ഉറച്ച നിലപാടുകളും അച്ചനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നു. മലങ്കര ഓർത്തഡോക്‌സ് സഭയുടെ കാനോനികവും ഭരണഘടനപരവുമായ നിയമങ്ങളിൽ അടിയുറച്ചു നിന്നുകൊണ്ട് സഭയുടെ പൗരാണികതയും പാരമ്പര്യവും ഉയർത്തി പിടിക്കുന്നതാണ് അച്ചന്റെ ആരാധനകളും പ്രവർത്തികളും. രാജ്യത്തെ ഭരണകർത്താക്കന്മാരുമായും , സഹോദരി സഭകളുമായും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നതിൽ എന്നും അച്ചൻ ഒരു പ്രത്യേക ശ്രദ്ധപുലർത്തിയിരുന്നു .

ഡൽഹി ഭദ്രാസന മെത്രപൊലീത്ത ഡോ .യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പൊലീത്തായുടെ കല്പനപ്രകാരം തികഞ്ഞ സന്തോഷത്തോടെ... നിറഞ്ഞ മനസോടെ ഗ്വാളിയർ സെന്റ് .പോൾസ് ഓർത്തഡോക്‌സ് ഇടവകയുടെ വികാരിയും, എം ജി എം ആൻഡ് സെന്റ് .ഗ്രീഗോറിയോസ് ഹയർ സെക്കൻഡറി സ്‌കൂളുകളുടെ ചെയർമാൻ ആയും ചുമതല ഏറ്റെടുക്കുന്നതിനായി മെയ് 31 നു അച്ചൻ യാത്രയാകുവാണ് .

മെയ് 31വെള്ളി രാവിലെ വിശുദ്ധ കുർബാനയ്ക്കു ശേഷം ഇടവകയുടെ യാത്രയയപ്പു യോഗം നടക്കും മാവേലിക്കര ചെന്നിത്തല ചോവ്വലിൽ എൽസി ജോൺ ആണ് അച്ചന്റെ സഹധർമിണി. മകൾ സെയാന സാറ ജോൺ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP