Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡബ്ലിനിലും ശരണ ഘോഷ ധ്വനി; മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി സനാതന അയർലണ്ട് മണ്ഡലവിളക്ക് പൂജയും ഭക്തിഗാനമേളയും 27ന്

ഡബ്ലിനിലും ശരണ ഘോഷ ധ്വനി; മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി സനാതന അയർലണ്ട് മണ്ഡലവിളക്ക് പൂജയും ഭക്തിഗാനമേളയും 27ന്

സ്വന്തം ലേഖകൻ

ത് ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തർക്ക് പുണ്ണ്യകാലമാണ്. നവംമ്പർ പതിനേഴിന് തുടങ്ങി ഡിസംബർ 27 ന് അവസാനിക്കുന്ന ഈ മണ്ട്ഡല കാലം ഭക്തർക്ക് നിർവ്വൃതിയുടെ നാളുകളാണ്. സാമ വേദത്തിലെ തത്വമസി പൊരുളിലൂടെ ദൈവവും മനുഷ്യനും ഒന്നാവുന്ന നാളുകൾ.

മണ്ട്ഡലം ഒന്നുമുതൽ എല്ലാ ശനിയാഴ്ചകളിലും സനാതന അയർലന്റ് ഡബ്ലിനിലും പരിസരപ്രദേശങ്ങളിലുമുള്ള അയ്യപ്പ ഭക്തരുടെ വസതികളിൽ പൂജയും ഭജനകളും സ്ംഘടിപ്പിച്ച് വരുന്നു. ഈ വർഷത്തെ മണ്ട്ഡല കാലം ഡിസംബർ 27 വെള്ളിയാഴ്ച അവസാനിക്കും.

2019 മാണ്ട് മണ്ട്ഡല മഹോത്സവത്തിന്റെ ഭാഗമായി ഡിസംബർ 27 വെള്ളിയാഴ്ച സനാതന അയർലണ്ട് മണ്ഡലപൂജ സംഘടിപ്പിക്കുന്നു. ചടങ്ങുകളുടെ മുഖ്യ കാർമ്മികത്വം ഗുരുക്കൾ മുത്തുകുമാരസ്വാമി ( അയർലണ്ട് വിനായക ക്ഷേത്രം ) വഹിക്കും. കലിയുഗ വരദന്റെ അനുഗ്രഹാശിസ്സുകൾക്കായി അർച്ചനകൾ നടത്താനുള്ള സൗകര്യമുണ്ടായിരിക്കും.

ഗണപതി പൂജ, പുണ്ണ്യാഹം, പഞ്ച ഗവ്യം, സ്വാമി ആവഹനം, തീർത്ഥ പ്രോക്ഷം, അർച്ചന, മഹാനിവേദ്യം, മന്ത്ര പുഷം, വേദ പാരായണം, പടിപൂജ, മംഗള ആരതി, ഹരിവരാസനം തുടങ്ങി വിപുല മായ ചടങ്ങുകൾ ഉണ്ടായിരിക്കുന്നതാണ്.

അയ്യപ്പ പൂജകളുടെ അവിഭാജ്യ ഘടകമാണ് ഭജനകൾ. ഭജനകളുടെയും ഭക്തിഗാനങ്ങളുടെയും ശ്രവണം ഒരു ഭക്തനെ സംബന്ധിച്ചിടത്തോളം അതുല്യമായ അനുഭൂതിയാണ്. തങ്ങളുടെ ആത്മാവിനെ, ശ്രുതി ലയ നിബദ്ധമായി അതിലുമുപരി ഭക്തിയുടെ തുളസിപൂക്കളായി ആ പാദങ്ങളിൽ അർപ്പിക്കുമ്പോൾ അഗ്‌നി സ്‌നാനം ചെയ്തതുപോലെ പരിശുദ്ധമാകുന്നു. പൂജയുടെ ഭാഗമായി സനാതന ഭജനമണ്ഡലി അവതരിപ്പിക്കുന്ന ഭക്തിഗാനമേള ഉണ്ടായിരിക്കുന്നതാണ്. അയർലണ്ടിൽ നിന്നും യു. ക്കെ. യിൽനുന്നുമുള്ള കലാകാരന്മാർ ഗാനമേളയിൽ പങ്കെടുക്കും.

പരിപാടിയിലേക്ക് എല്ലാ അയ്യപ്പ ഭക്തരേയും സനാതന അയർലണ്ട് സ്വാഗതം ചെയ്യുന്നു.

പരിപാടിയെക്കുറിച്ച് കൂടുതൽ അറിയുന്നതിനും റജിസ്‌റ്റ്രേഷനും www.sanatanaireland.com എന്ന വെബ് സൈറ്റൊ https://m.facebook.com/SANATANAIRELAND/എന്ന ഫേസ് ബുക്ക് പേജൊ സന്ദർശിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP