Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫാ. ബിജേഷ് ഫിലിപ്പ് നയിക്കുന്ന ധ്യാനം ഡാളസിൽ ഫെബ്രുവരി 10 മുതൽ 13 വരെ

ഫാ. ബിജേഷ് ഫിലിപ്പ് നയിക്കുന്ന ധ്യാനം ഡാളസിൽ ഫെബ്രുവരി 10 മുതൽ 13 വരെ

പി.പി. ചെറിയാൻ

ഡാലസ്: പ്രശസ്ത സുവിശേഷകനും, ചിന്തകനും, ധ്യാന ഗുരുവും, നാഗ്പൂർ സെമിനാരിയുടെ പ്രിൻസിപ്പാളുമായ ഫാ. ബിജേഷ് ഫിലിപ്പ് ഡാലസ് സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിന്റെ വിശുദ്ധ മൂന്ന് നോമ്പിനോടനുബന്ധിച്ചു ഫെബ്രുവരി 10 മുതൽ 13 വരെ ധ്യാനയോഗത്തിന് നേതൃത്വം നൽകുന്നു.

കുടുംബ നവീകരണം, ആന്തരിക ശുദ്ധീകരണം, സമഗ്രസൗഖ്യം എന്നിവ ഉൾപ്പെടുത്തി ക്രിസ്തീയ ജീവിത യാത്രയുടെ പ്രത്യാശയും വിജയവും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ധ്യാന ചിന്തകളാണ് തിരഞ്ഞെടുത്തിരിക്കുന്നത്.രാവിലെ പ്രഭാത പ്രാർത്ഥനയും ഇടവിട്ടുള്ള മെഡിറ്റേഷൻ ക്ലാസുകളും, ബൈബിൾ വായനയും, ധ്യാനവും, ഗാനാലാപനങ്ങളും ഉണ്ടാകും. ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. ജോൺ കുന്നത്തുശ്ശേരിയിൽ അറിയിച്ചു.

ധ്യാനത്തിൽ പങ്കെടുക്കുന്നതിന് ദൂരെ നിന്നും എത്തിച്ചേരുന്നവർക്കു താമസ സൗകര്യവും നൽകുമെന്ന് ഫാദർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക്: സ്മിത ഗീവർഗീസ്: (ട്രഷറർ) : 214 662 7070ജോൺസൻ ജേക്കബ് (സെക്രട്ടറി) :682 234 9013.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP