Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമേരിക്കൻ മലയാളികൾ ബലി പെരുന്നാൾ ആഘോഷിച്ചു

അമേരിക്കൻ മലയാളികൾ ബലി പെരുന്നാൾ ആഘോഷിച്ചു

ഫഹീമ ഹസ്സൻ

നോർത്ത് അമേരിക്കൻ നെറ്റ്‌വർക്ക് ഓഫ് മലയാളി മുസ്ലിം അസ്സോസിയേഷൻസിന്റെ (നന്മ) നേതൃത്വത്തിൽ പെരുന്നാൾ ദിനത്തിൽ പ്രശസ്ത മലയാളി ഗായകരുടെ സംഗീതരാവ് സംഘടിപ്പിച്ചു.

പ്രശസ്ത ഗായകരായ രെഹ്ന, ആബിദ് കണ്ണൂർ എന്നിവർ ആലപിച്ച പഴയതും പുതിയതുമായ ഒരുപിടി ഗാനങ്ങൾ പ്രവാസി മലയാളികളുടെ ഗൃഹാതുരത്വം ഉണർത്തി. അൻസാർ കാസിം (ന്യൂജെഴ്‌സി), പാട്ടുകളെക്കുറിച്ചു വിവരിച്ചും അതിഥികളോട് സംവദിച്ചും പാട്ടനുഭവങ്ങൾ പങ്കുവെച്ചും പരിപാടി മനോഹരമായി നിയന്ത്രിച്ചു. നന്മ വിദ്യാഭ്യാസ വിഭാഗം പ്രോഗ്രാം ലീഡർ ഡോ. മുഹമ്മദ് അബ്ദുൽ മുനീർ, ഹമീദ് ഷിബിലി എന്നിവർ സംസാരിച്ചു. പരിപാടിയിൽ നന്മ പ്രോഗ്രാം ഡയറക്ടർ കുഞ്ഞു പയ്യോളി നന്ദി പറഞ്ഞു.

ബലിപ്പെരുന്നാളിന്റെ ഭാഗമായി ദുൽഹിജ്ജ് രണ്ട് മുതൽ ഡോ. സുബൈർ ഹുദവിയുടെ പ്രഭാഷണങ്ങൾ സംഘടിപ്പിച്ചിരുന്നു. ദിവസവും അര മണിക്കൂർ നീണ്ടുനിൽക്കുന്ന പ്രഭാഷണങ്ങളിലൂടെ പ്രവാചകൻ ഇബ്രാഹിം നബിയുടെയും ഹജ്ജിന്റേയും സന്ദേശങ്ങൾ അദ്ദേഹം ലളിതമായി അവതരിപ്പിച്ചു. ശ്രോതാക്കൾക്ക് സംശയ നിവാരണത്തിനുള്ള അവസരങ്ങളും ഉണ്ടായിരുന്ന പരിപാടി, ദുൽഹിജ്ജയുടെ രാത്രികളെ ഫലപ്രദമാക്കാൻ സഹായകരമായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP