Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഷിക്കാഗോ സെന്റ് തോമസ് ഓർത്തോഡോക്‌സ് ഇടവകയിൽ മാർത്തോമ ശ്ലീഹായുടെ പെരുന്നാൾ ജൂലൈ 3, 4, 5 തീയതികളിൽ

ഷിക്കാഗോ സെന്റ് തോമസ് ഓർത്തോഡോക്‌സ് ഇടവകയിൽ മാർത്തോമ ശ്ലീഹായുടെ പെരുന്നാൾ ജൂലൈ 3, 4, 5 തീയതികളിൽ

സ്വന്തം ലേഖകൻ

ഷിക്കാഗോ സെന്റ് തോമസ് ഓർത്തോഡോക്‌സ് ഇടവകയുടെ കാവൽപിതാവും ഇന്ത്യയുടെ അപ്പോസ്‌തോലനുമായ പരിശുദ്ധ മാർത്തോമാ ശ്ലീഹായുടെ ദുഃഖറോനോയും ഇടവക പെരുന്നാളും ജൂലൈ 3, 4, 5 ( വെള്ളി, ശനി, ഞായർ) തീയതികളിൽ ഭക്തിയാദരപൂർവ്വം കൊണ്ടാടുന്നു.

2020 - ലെ പെരുന്നാൾ ജൂൺ 28 ഞായറാഴ്ച വി.കുർബാനക്ക് ശേഷം ഇടവക വികാരി ഫാ. ഹാം ജോസഫ്, ഡീക്കൻ ജോർജ്ജ് പൂവത്തൂർ എന്നിവർ ചേർന്ന് കൊടിയേറ്റി. പെരുന്നാൾ ശുശ്രൂഷകൾ വികാരി ഫാ. ഹാം ജോസഫ്, ഫാ. രാജു ഡാനിയേൽ, ഡീക്കൻ ജോർജ്ജ് പൂവത്തൂർ എന്നിവരുടെകാർമികത്വത്തിൽ നടത്തപ്പെടും.

ജൂലൈ 3 വെള്ളിയാഴ്ച 6.00 pm നു സന്ധ്യാ നമസ്‌കാരവും അതിനെ തുടർന്ന് വിശുദ്ധ കുർബാനയും നടത്തപെടുന്നതാണ്.

ജൂലൈ 4 ശനിയാഴ്ച 6.00 pm നു സന്ധ്യാ നമസ്‌കാരം, വചന ശുശ്രൂഷ എന്നിവ നടക്കും.

ജൂലൈ 5 ഞായറാഴ്ച രാവിലെ 7.30 നു പ്രഭാത നമസ്‌കാരം, വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർത്ഥന, റാസ, ശ്ലൈഹീക വാഴ്‌വ് എന്നിവയോടെ പെരുന്നാൾ ശുശ്രൂഷകൾ സമാപിക്കും.


COVID-19 സിറ്റി, സ്റ്റേറ്റ് ഗൈഡ്ലൈൻസ് അനുസരിച്ചു പെരുന്നാൾ ദിവസങ്ങളിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്ത നിശ്ചിത ഇടവകാംഗങ്ങൾ മാത്രമായിരിക്കും ശുശ്രൂഷകളിൽ സംബന്ധിക്കുക. മറ്റുള്ളവർക്ക് ഓൺലൈൻ ആയി ശുശ്രൂഷകൾ തത്സമയം കാണുവാൻ സാധിക്കുന്നതാണ്.

മാർത്തോമാ ശ്ലീഹാ പകർന്ന് തന്ന ക്രിസ്തീയ വിശ്വാസ പാരമ്പര്യമാണ് മലങ്കര സഭാവിശ്വാസികളുടെ വിശ്വാസത്തിന്റെ അടിസ്ഥാനം. ആ ക്രിസ്തീയ വിശ്വാസത്തിന് സാക്ഷ്യം വഹിക്കുവാനും, ആ പരിശുദ്ധ പിതാവിന്റെ മധ്യസ്ഥം തേടുവാനും, പെരുന്നാൾ ശുശ്രൂഷകളിൽ ഓൺലൈൻ ആയി പങ്കുകൊള്ളുവാനും ഏവരെയും സ്‌നേഹത്തോടെ ക്ഷണിക്കുന്നതായി ഇടവക വികാരി റവ.ഫാ. ഹാം ജോസഫ്, ട്രസ്‌റി കോശി ജോർജ്, സെക്രട്ടറി വിപിൻ ഈശോ എബ്രഹാം, പെരുന്നാൾ കമ്മറ്റിക്കുവേണ്ടി ഡീക്കൻ ജോർജ്ജ് പൂവത്തൂർ, ലിജു മാത്യു, റ്റിജിൻ തോമസ് എന്നിവർ അറിയിച്ചു.

താഴെ കൊടുത്തിരിക്കുന്ന ഇടവക ഫേസ്‌ബുക് പേജിൽ ശുശ്രൂഷകൾ തത്സമയം കാണുവാൻ സാധിക്കുന്നതാണ്.

https://www.facebook.com/StThomasOrthodoxChurchChicago/

കൂടുതൽ വിവരങ്ങൾക്ക് : ഫാ.ഹാം ജോസഫ് (വികാരി) (708) 856-7490, കോശി ജോർജ് (ട്രസ്റ്റീ) (224) 489-8166, വിപിൻ ഈശോ എബ്രഹാം(സെക്രട്ടറി) (980) 422-2044

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP