Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒർലാണ്ടോ പള്ളിയിൽ കല്ലിട്ട പെരുന്നാളും വി.പിതാക്കന്മാരുടെ ഓർമ്മപ്പെരുന്നാളും സംയുക്തമായി ആഘോഷിക്കുന്നു

ഒർലാണ്ടോ പള്ളിയിൽ കല്ലിട്ട പെരുന്നാളും വി.പിതാക്കന്മാരുടെ ഓർമ്മപ്പെരുന്നാളും സംയുക്തമായി ആഘോഷിക്കുന്നു

സ്വന്തം ലേഖകൻ

 ഒർലാണ്ടോ (ഫ്‌ളോറിഡ): ഒർലാണ്ടോ സെന്റ് എഫ്രേം യാക്കോബായ സുറിയാനി പള്ളിയിൽ കല്ലിട്ട പെരുന്നാളും വി .പിതാക്കന്മാരായ മോർ ഗീവർഗീസ് സഹദായുടെയും പരിശുദ്ധനായ അബ്ദുൽ ജലീൽ മോർ ഗ്രീഗോറിയോസ് ബാവായുടേയും സംയുക്ത ഓർമ്മപ്പെരുന്നാളും ഏപ്രിൽ 30ന് ഞായറാഴ്ച നടത്തപ്പെടുന്നു .

2013 ഏപ്രിൽ മാസം 13 ന് ഇടവക മെത്രാപ്പൊലീത്തയുടെ ആശീർവാദത്തോടെ ആരംഭിച്ച സെന്റ് എഫ്രേം യാക്കോബായ സുറിയാനിപ്പള്ളി ഇന്ന് ദൈവകൃപയാൽ ഒന്നിടവിട്ട ഞായറാഴ്ചകളിൽ വി .കുർബാനയും ഇടവകയ്ക്ക് സ്വന്തം വികാരിയും സൺഡേസ്‌കൂൾ ,വനിതാസമാജം ,സെന്റ് പോൾ പ്രാർത്ഥനകൂട്ടായ്മ, മലയാളം ക്ലാസ് ,വെക്കേഷൻ സുറിയാനി ക്ളാസ്സ് മുതലായ ആത്മീയ പ്രസ്ഥാനങ്ങളുമായി വളർച്ചയിൽ ബഹുദൂരം മുന്നോട്ടു പോയിരിക്കുന്നു . ഇടവകയുടെ എല്ലാ മേഖലകളിലും വികാരി റവ .ഫാ .പോൾ പറമ്പാത്തിന്റെ ആത്മീയ നേതൃത്വവും ദീർഘവീക്ഷണവും ദർശിക്കാവുന്നതാണ് .

വി. മാതാവ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ദേവാലയങ്ങൾ ആരുടെ നാമത്തിലാണോ സ്ഥാപിതമായിരിക്കുന്നതു ആ പരിശുദ്ധനായ , ക്രിസ്തുവിനു വേണ്ടി രക്ത സാക്ഷ്യത്വം വഹിച്ച വിശുദ്ധനായ ഗീവര്ഗീസ് സഹദായുടെ ദുഃഖ്റോനോ പെരുന്നാൾ ഈ വർഷം കല്ലിട്ട പെരുന്നാളിനോടനുബന്ധിച്ചു ആഘോഷിക്കുന്നു .

ഇതോടൊപ്പം , അന്ത്യോഖ്യ മലങ്കര ബന്ധം അറ്റുപോകാതിരിക്കുവാൻ ഇടയനില്ലാത്ത ആടുകളുടെ ഇടയിലേക്ക് ഏ .ഡി 1665 ൽ പരി .അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ കല്പനപ്രകാരം സ്വന്തജീവനെ തൃണവൽഗണിച്ചു വേഷപ്രച്ഛന്നനായി എത്തുകയും മലങ്കരയിൽ നിലനിന്നിരുന്ന അന്ത്യോഖ്യാ യുടെ കൈവെപ്പിനും ആചാരാനുഷ്ഠാനങ്ങൾക്കും വേദശാസ്ത്ര പഠനത്തിനും തുടർച്ച നൽകുകയും ചെയ്ത വടക്കൻപറവൂർ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരി .അബ്ദുൽ ജലീൽ മോർ ഗ്രീഗോറിയോസ് ബാവായുടെ ശ്രാദ്ധപ്പെരുന്നാളും ആഘോഷിക്കപ്പെടുന്നു .

പരിശുദ്ധ അബ്ദുൾ ജലീൽ മോർ ഗ്രിഗോറിയൊസ് ബാവ മൂസലിൽ ജനിച്ചു. 1654 ൽ മോർ തിമോത്തവോസ് എന്ന പേരിൽ ശെമവോൻ പാത്രിയര്കിസ് ഇദ്ദേഹത്തെ ഡയർ ബക്കറിന്റെ മെത്രപൊലീത്തയായി വഴിച്ചയച്ചു. 10 വർഷത്തിന് ശേഷം യെരുശലേമിന്റെ മെത്രപൊലീത്തയായി(അഞ്ചാം പാത്രിയര്കിസ് എന്ന സ്ഥാനം ) വഴിച്ചയച്ചു അങ്ങനെ മോർ ഗ്രിഗോറിയോയ്‌സ് എന്ന നാമം ലഭിച്ചു.ഒരു വർഷം യെരുശലേമിന്റെ ഭരണം നടത്തിയ പിതാവിനെ 1665 ൽ അബ്ദുൽ മ്ശിഹാ പാത്രിയർകിസ് മലങ്കരയുടെ അപേക്ഷ പ്രകാരം സത്യവിശ്വാസം സംരക്ഷിക്കയുവാൻ മലങ്കരയിലേക്കു അയക്കയുവാൻ തീരുമാനിച്ചു. മരണത്തെ മുൻപിൽ കണ്ടിട്ട് പോലും പ്രയാസമേറിയ യാത്ര ചെയ്തു

കേരളത്തിലെ പൊന്നാനി തുറമുഖത്ത് എത്തിച്ചേർന്നു. പരിശുദ്ധ ബാവ ഉപദെശിച്ച പ്രധാനസംഗതികളെ പാഓലി എന്ന ഗ്രന്ഥാത്തിൽ ഇപ്രകാരം വിവരിച്ചിരിക്കുന്നു
(1 ) നെസ്‌തോർ വേദവിപരീതിയാണ്
(2) വൈദിക മേലധികാരം അന്തോഖ്യാ സഭയ്ക്കാണ്
(3) ക്രിസ്തുവിൽ ഏക സ്വാഭാവമേയുള്ളു
(4)പരിശുദ്ധാൽമാവ് പിതാവിൽ നിന്നു മാത്രം പുറപ്പെടുന്നു
(5)ബെസ്പുർഖാനഎന്നൊന്നില്ല
(6)കുർബ്ബാനയിൽ പുളിപ്പുള്ള അപ്പം ഉപയോഗിക്കണം
(7)കുർബ്ബാനക്ക് കാപ്പ മുതലായവ ഉപയോഗിക്കണം
(8)റോമാ സഭ നൊമ്പരംഭിച്ചു 10 ദിവസം കഴിഞ്ഞശേഷം നോമ്പ് ആചരിക്കണം. എന്നിവ പുനഃസ്ഥാപിച്ചു
പരിശുദ്ധ പിതാവ് തോമ അർക്കയാക്കോനെ കൈവെപ്പു നൽകി മെത്രാനാക്കി .അങ്ങനെ മോർ തോമാ ഒന്നാമൻ പുത്തൻകൂർ സുറിയാനി പള്ളികളുടെ ഭരണം നടത്തിപ്പോന്നു.പരിശുദ്ധ സഭയുടെ പീഡകളുടെ കാലഘട്ടം കൂടിയായിരുന്നു
.പട്ടക്കാർക്ക് വാഹം കഴിക്കാം എന്ന രീതി പരിശുദ്ധ പിതാവ് മലങ്കരയിൽ നടപ്പിലാക്കി പള്ളിക്കകത്തെ മുഴുവൻ പ്രതിമ്മയും ഫോട്ടോകളും നീക്കം ചെയ്തു .സുറിയാനി തക് സ ഉപയോഗിക്കുവാൻ പരിശീലിപ്പിച്ചു .വിശുദ്ധ കുർബാനയിൽ ഉപയോഗിക്കുന്ന വർണാഭമായ അംശവസ്ത്രങ്ങൾ ധാരാളം വിശുദ്ധന്മാരുടെ തിരുശേഷിപ്പുകൾ, കർത്താവിനെ ക്രൂശിച്ച കുരിശിന്റെ അംശം എല്ലാം പിതാവ് പോരുമ്പോൾ കൊണ്ടു വന്നിരുന്നു.
മോർ തോമ ഒന്നാമനും പരിശുദ്ധ പിതാവും കൂടി മോർ തോമ രണ്ടാമനെ വാഴിച്ചതിന് ശേഷം 1670 ൽ മോർ തോമ ഒന്നാമൻ കാലംചെയ്യുകയും അങ്കമാലി മോർത്ത മറിയം പള്ളിയിൽ കബറടങ്ങുകയും ചെയ്തു.
16 വർഷമേ പരിശുദ്ധ പിതാവ് മലങ്കരയിൽ പ്രവർത്തിച്ചിട്ടൊള്ളു എങ്കിലും രാജശക്തിയോ പണ സ്വാധീനമോ കൂടാതെ മലങ്കരയിൽ അഗോളമിങ്ങോയോളം സഞ്ചരിച്ചു പിതാവ് വന്നില്ലായിരുന്നെങ്കിൽ ഒരു പക്ഷെ സത്യ വിശ്വാസം മലങ്കരയിൽ നിന്നും തുടച്ചു മാറ്റപെട്ടേനെ. ^*മലങ്കരയുടെ യാക്കൂബ് ബുർദാന^*എന്നറിയ പെടുന്ന ഇദ്ദേഹത്തിന്റെ ത്യാഗത്തിൽ നിന്നാണ് മലങ്കരയിൽ സഭ ഉയത്തെഴുന്നേറ്റത്.
1681 ഏപ്രിൽ 27 ന് പരിശുദ്ധ പിതാവ് വടക്കൻ പറവൂർ മോർ തോമൻ പള്ളിയിൽ വച്ചു കാലം ചെയ്യുകയും അവിടെ തന്നെ കബറടങ്ങുകയും ചെയ്തു. മരണസമയം മുൻകൂട്ടി കല്പിച്ച പിതാവ് എല്ലാ അംശാവസ്ത്രങ്ങളും ധരിച്ചു വിശ്വാസികളുടെ സാന്നിദ്യത്തിൽ പള്ളിക്കകത്ത് വച്ച് കാലം ചെയ്തു.
2000 ഏപ്രിൽ 7ന് പരിശുദ്ധ ഇഗ്‌നാത്തിയോസ് സഖാ I പാത്രിയർക്കീസ് ബാവയുടെ മലങ്കര സന്ദർശനവേളയിൽ അബ്ദുൾ ജലീൽ മോർ ഗ്രിഗോറിയോസ് ബാവയെ പരിശുദ്ധനായി പ്രഖ്യാപിച്ചു.
ഞായറാഴ്ച രാവിലെ ഒമ്പതുമണിക്ക് റവ .ഫാ .പോൾ പറമ്പാത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ പ്രഭാത നമസ്‌കാരം ,വി .കുർബാന ,മധ്യസ്ഥപ്രാർത്ഥന, ധൂപപ്രാർത്ഥന എന്നിവയ്ക്കുശേഷം ,നേർച്ചവിളമ്പു ,ആശീർവാദം എന്നിവയോടുകൂടി പെരുന്നാൾ ചടങ്ങുകൾ സമാപിക്കും
കൂടുതൽ വിവരങ്ങൾക്ക്
റവ .ഫാ ,പോൾ പറമ്പാത്ത് (വികാരി ) Mob 6103574883
.എൽദോ മാത്യു ( ട്രസ്റ്റി) Mob 4077299092
സിജു ഏലിയാസ് (ജോ .ട്രസ്റ്റി ) Mob 8133686820
.ബിജോയ് ചെറിയാൻ ( സെക്രട്ടറി ) Mob 4072320248

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP