Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഷിക്കാഗോ രൂപതാ ഇന്റർ പാരീഷ് മെഗാ സ്പോർട്സ് ഫെസ്റ്റിവൽ തീം മ്യൂസിക് റിലീസ് ചെയ്തു

ഷിക്കാഗോ രൂപതാ ഇന്റർ പാരീഷ് മെഗാ സ്പോർട്സ് ഫെസ്റ്റിവൽ തീം മ്യൂസിക് റിലീസ് ചെയ്തു

സണ്ണി തോമസ്

ഓസ്റ്റിൻ: അമേരിക്കയിലെ സീറോ മലബാർ രൂപതയായ ഷിക്കാഗോ രൂപതയിലുള്ള ടെക്സസ്, ഒക്കലഹോമ എന്നീ സംസ്ഥാനങ്ങളിലെ ഇന്റർ പാരീഷ് മെഗാ സ്പോർട്സ് ഫെസ്റ്റിവൽ (ഐ.പി.എസ്.എഫ് 2022)ഓഗസ്റ്റ് 5,6,7 തീയതികളിൽ ഓസ്റ്റിനിൽ വച്ചു നടക്കും.

ഈ മെഗാ കായിക മേളയ്ക്ക് ആതിഥ്യമരുളുന്നത് ഓസ്റ്റിൻ സെന്റ് അൽഫോൻസാ ദേവാലയമാണ്. രണ്ടായിരത്തിഅഞ്ഞൂറോളം കായികതാരങ്ങളും, ആറായിരത്തിലധികം കാണികളും പങ്കെടുക്കുന്ന ഈ മെഗാ സ്പോർട്സിന്റെ അഭിവാജ്യഘടകമായ തീം മ്യൂസിക്കിന്റെ റിലീസ് കർമം മലയാളികളുടെ പ്രിയപ്പെട്ട വാനമ്പാടിയും, ഈവർഷത്തെ മലയാളി സിനിമാ പിന്നണി ഗായിക അവാർഡ് ജേതാവുമായ സിത്താര കൃഷ്ണകുമാർ നിർവഹിച്ചു.

നിരവധി പ്രമുഖ വ്യക്തികൾ പങ്കെടുത്ത ചടങ്ങിൽ ഐ.പി.എസ്.എഫ് ചീഫ് കോർഡിനേറ്റർ മേജർ ഡോ. അനീഷ് ജോർജ് ഏവരേയും സ്വാഗതം ചെയ്ത് സംസാരിച്ചു.

ആമുഖ പ്രഭാഷണവും പ്രാർത്ഥനയും വികാരി ഫാ. ആന്റോ ആലപ്പാട്ട് നിർവഹിച്ചു. ആശംസകൾ നേർന്നുകൊണ്ട് സ്പോർട്സ് താരം ഒളിമ്പ്യൻ പ്രീതാ ശ്രീധരനും, ഗ്രാന്റ് സ്പോൺസർ ജിബി പാറയ്ക്കലും, ഇവന്റ് സ്പോൺസർ കെ.പി അലക്സാണ്ടറും സംസാരിച്ചു. മ്യൂസിക് കംപോസർ മിഥുൻ ജയരാജ് തന്റെ ആശംസയിൽ ഇത് അമേരിക്കൻ മലയാളികൾക്ക് എന്നെന്നും മനസിൽ ഓർത്തുവയ്ക്കാനുള്ള അമൂല്യമായ കലാസൃഷ്ടി ആയിരിക്കുമെന്നാണ്. ഈ കായിക മേള അവസാനിച്ചാലും എല്ലാവരുടേയും മനസിൽ ഈ തീം മ്യൂസിക് ഉണ്ടായിരിക്കുമെന്നും, ഇത് താരങ്ങൾക്കൊരു പ്രചോദനവും കാണികൾക്ക് ആവേശവും നൽകുന്നതാണെന്ന് തീം മ്യൂസിക് ഗ്രൂപ്പ് ലീഡ് ആൻ അലക്സാണ്ടർ പറഞ്ഞു.

മിനി തോമസ് നന്ദി രേഖപ്പെടുത്തി. സിത്താര കൃഷ്ണകുമാറിന്റെ ഈ തീം മ്യൂസിക് റിലീസ് ഇതിനോടകം രണ്ടുലക്ഷം പേർ കണ്ടുകഴിഞ്ഞു.

സണ്ണി തോമസ് (ഐ.പി.എസ്.എഫ് 2022 മീഡിയ പബ്ലിസിറ്റി ഗ്രൂപ്പ്. ഫോൺ: 512 897 5296) അറിയിച്ചതാണിത്.

https://www.youtube.com/watch?v=DoM0McPh42w
https://www.youtube.com/watch?v=xRegFbeQxoM

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP