Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാർ തോമസ് തറയിൽ നിർവഹിച്ച എസ്.ബി- അസംപ്ഷൻ അലുംനി ന്യൂസ് ലെറ്ററിന്റെ പ്രകാശന കർമ്മം പ്രൗഢഗംഭീരം

മാർ തോമസ് തറയിൽ നിർവഹിച്ച എസ്.ബി- അസംപ്ഷൻ അലുംനി ന്യൂസ് ലെറ്ററിന്റെ പ്രകാശന കർമ്മം പ്രൗഢഗംഭീരം

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: ചങ്ങനാശേരി എസ്.ബി അസംപ്ഷൻ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ഷിക്കാഗോ ചാപ്റ്ററിന്റെ കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകാലത്തെ പ്രവർത്തന ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ ഒരു സ്വപ്ന പദ്ധതിയായിരുന്നു ഷിക്കാഗോയിൽ നിന്നും ഒരു ന്യൂസ് ലെറ്റർ പ്രകാശനം. മെയ് 15-ന് ഞായറാഴ്ച വൈകുന്നേരം എട്ടിന് ചേർന്ന സൂം മീറ്റിംഗിൽ ആ സ്വപ്ന പദ്ധതി പൂവണിയുന്നതിന് നിമിത്തമായി.

ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനും, എസ്.ബി കോളജ് പ്രിൻസിപ്പലും, രണ്ട് മുൻ പ്രിൻസിപ്പൽമാരും, അസംപ്ഷൻ കോളജ് പ്രിൻസിപ്പലും, ഷിക്കാഗോ ചാപ്റ്റർ അലുംമ്നികളും, ദേശീയ അലുംമ്നി അംഗങ്ങളും ഒത്തുചേർന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ചാണ് ന്യൂസ് ലെറ്റർ പ്രകാശന കർമം നടന്നത് എന്നത് ഷിക്കാഗോ ചാപ്റ്ററിനെ സംബന്ധിച്ച് ഏറെ അഭിമാനകരമാണ്.

എസ്.ബി - അസംപ്ഷൻ അലുംമ്നി ഷിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് ആന്റണി ഫ്രാൻസീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാൻ മാർ തോമസ് തറയിൽ ഷിക്കാഗോയിൽ നിന്നു പ്രസിദ്ധീകരിച്ചു തുടങ്ങുന്ന ത്രൈമാസ ന്യൂസ് ലെറ്ററിന്റെ പ്രഥമ പതിപ്പിന്റെ പ്രകാശനോദ്ഘാടനം നിർവഹിച്ചു.

മാർ തോമസ് തറയിൽ മുഖ്യ പ്രഭാഷണം നടത്തി. അമേരിക്കയിലും ലോകമെമ്പാടുമുള്ള എസ്.ബി ആൻഡ് അസംപ്ഷൻ പൂർവ്വ വിദ്യാർത്ഥികൾ തങ്ങളുടെ കോളജുകളുടെ സമഗ്രവളർച്ചയ്ക്ക് നൽകിയ സംഭാവനകളും, മാതൃ കലാലയങ്ങളോട് പ്രകടിപ്പിക്കുന്ന ആദരവും അനുകരണീയവും അഭിനന്ദനാർഹവുമാണെന്നും ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാൻ മാർ തോമസ് തറയിൽ ന്യൂസ് ലെറ്ററിന്റെ പ്രകാശനോദ്ഘാടനം നിർവഹിച്ചുകൊണ്ട് പ്രസ്താവിച്ചു.

എസ്.ബി കോളജ് മുൻ പ്രിൻസിപ്പലും സംഘടനയുടെ രക്ഷാധികാരിയുമായ റവ.ഡോ. ജോർജ് മഠത്തിപ്പറമ്പിൽ ആമുഖ പ്രഭാഷണം നടത്തി. എസ്.ബി കോളജ് പ്രിൻസിപ്പൽ റവ.ഡോ. റെജി പ്ലാത്തോട്ടം, മുൻ പ്രിൻസിപ്പൽ ഡോ. സ്റ്റീഫൻ മാത്യു, അസംപ്ഷൻ കോളജ് പ്രിൻസിപ്പൽ ഡോ. അനിത ജോസ് എന്നിവർ പ്രസംഗിച്ചു.

ആന്റണി ഫ്രാൻസീസ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ ദേശീയ എസ്.ബി ആൻഡ് അസംപ്ഷൻ അലുംമ്നി അസോസിയേഷൻ രൂപീകരിക്കുന്നത് കൂടുതൽ ബൃഹുത്തായ കാര്യങ്ങൾ ചെയ്യുവാനും ദേശീയ തലത്തിൽ അലുംമ്നി അംഗങ്ങളെ തമ്മിൽ കൂട്ടിയോജിപ്പിക്കാനുള്ള ഒരു നെറ്റ് വർക്കും, തലമുറകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള ഒരു കണ്ണിയായി പ്രവർത്തിക്കാനുമുള്ള ഒരു വലിയ പ്ലാറ്റ്ഫോമായി അതിനെ മാറ്റുവാൻ സാധിക്കുമെന്നും പറഞ്ഞു.

സെക്രട്ടറി തോമസ് ഡിക്രൂസ് നന്ദി പറഞ്ഞു. സമ്മേളനാനന്തരം നടത്തിയ ക്രിയാത്മക ചർച്ചകളിൽ ഷിക്കാഗോ, ന്യൂജേഴ്സി, പ്രോവിൻസുകളിൽ നിന്ന് എസ്.ബി- അസംപ്ഷൻ കോളജുകളിലെ നിരവധി മുൻ അദ്ധ്യാപകരും, പൂർവ്വ വിദ്യാർത്ഥികളും, സി.എം.എസ് കോളജിലെ മുൻ അദ്ധ്യാപകനും പങ്കെടുത്തു. പത്തുമണിയോടുകൂടി സമ്മേളനം പര്യവസാനിച്ചു.

വിവരങ്ങൾക്ക്: ആന്റണി ഫ്രാൻസീസ് (പ്രസിഡന്റ്) 847 219 4897, തോമസ് ഡിക്രൂസ് (സെക്രട്ടറി) 224 305 3789.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP