Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒക്കലഹോമ നേറ്റീവ് അമേരിക്കൻ മിഷൻ വി.ബി.എസ്. ജൂൺ 6 മുതൽ

പി.പി. ചെറിയാൻ

 ഒക്കലഹോമ: നോർത്ത് അമേരിക്കാ-യൂറോപ്പ് മാർത്തോമാ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ഒക്കലഹോമ നേറ്റീവ് അമേരിക്കൻ മിഷൻ സംഘടിപ്പിക്കുന്ന ചോക്ക്‌റ്റൊ യൂത്ത് ക്യാമ്പും വെക്കേഷൻ ബൈബിൾ സ്‌കൂളും ജൂൺ 6 മുതൽ 8 വരെ ബ്രോക്കൻബൊ ഇസ്രയേൽ ഫോൾസം ക്യാമ്പിൽ വെച്ചു നടത്തപ്പെടുമെന്ന് ക്യാമ്പ് കൺവീനർ റവ.ക്രിസ്റ്റഫർ ദാനിയേൽ അറിയിച്ചു.

ക്യാമ്പിൽ പങ്കെടുക്കുന്നതിന് താത്പര്യമുള്ളവർ മെയ് 15ന് മുമ്പ് രജിസ്റ്റർ ചെയ്യണമെന്നും റവ.തോമസ് മാത്യൂ, ജിബിൻ മാത്യു എന്നിവരും അറിയിച്ചു. ആവശ്യമായ അപേക്ഷകൾ അതത് ഇടവക വികാരിമാരിൽ നിന്നും ലഭിക്കും. നേറ്റീവ് അമേരിക്കൻ മിഷൻ സജ്ജീവ പ്രവർത്തനങ്ങളിലുള്ള ഒ.സി. ഏബ്രഹാം, നിർമല അബ്രഹാം എന്നിവരേയും ബന്ധപ്പെടാവുന്നതാണ്.

വി.ബി.എസിൽ ഡിവോഷൻ, ഗാനാലാപനം, സംഗീതം, ക്രാഫ്റ്റ്, കൾച്ചറൾ ഇവന്റ്‌സ്, സാക്ഷ്യയോഗം, ബൈബിൾ പഠനം എന്നിവ ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്. ഡാളസ്സിൽ നിന്നും പങ്കെടുക്കുന്നവർ ബ്രോക്കൽ ബോയിലേക്ക് ജൂൺ ആറിന് വൈകുന്നേരം അഞ്ചിന് പുറപ്പെടേണ്ടതാണ്.

പാൻഡമിക്കിനെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷമായി വിബിഎസ് നടത്തുവാൻ കഴിഞ്ഞിരുന്നില്ലെന്നും, ഈ വർഷം വീണ്ടും നടത്തുന്ന വി.ബി.എസിൽ ഒക്കലഹോമ, ഹൂസ്റ്റൺ, ഡാളസ്, ഒക്കലഹോമ, ഓസ്റ്റിൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവർ താൽപര്യപൂർവ്വം പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. വോളണ്ടിയർമാരായി പ്രവർത്തിക്കുവാൻ താൽപര്യമുള്ളവർ അതതു ഇടവക വികാരിമാരെ ബന്ധപ്പെടേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഒ.സി.അബ്രഹാം (കോർഡിനേറ്റർ, 302 239 7119)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP