Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുവൈറ്റ് ഇവാഞ്ചലിക്കൽ ചർച്ച് 55-ാം ഇടവക ദിനം വെള്ളിയാഴ്ച

കുവൈറ്റ് ഇവാഞ്ചലിക്കൽ ചർച്ച് 55-ാം ഇടവക ദിനം വെള്ളിയാഴ്ച

സ്വന്തം ലേഖകൻ

കുവൈറ്റ് സിറ്റി: സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ് ഇടവകയുടെ 55-ാം വാർഷികം 2020 സെപ്റ്റംബർ 11 വെള്ളിയാഴ്ച 5.30 PM മുതൽ എൻ ഇ സി കെ യിലെ പള്ളിയിലും , പാരിഷ് ഹാളിലുമായി വെച്ച് നടത്തപ്പെടും . എൻ ഇ സി കെ യുടെ കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചു നടക്കുന്ന ആരാധനക്കും സ്‌തോത്ര പ്രാത്ഥനക്കും ഇടവക വികാരി റവ. ജോൺ മാത്യു നേത്രത്വം നൽകും . വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 11 വെള്ളിയാഴ്ച രാവിലെ 9 മുതൽ 11 വരെ സൂം അപ്ലിക്കേഷൻ വഴി സഭയിലെ ബിഷപ്പന്മാർ, മുൻ വികാരിമാർ , മുൻ അംഗങ്ങൾ , അഭ്യുദയകാംക്ഷികൾ എന്നിവരെ ഉൾപ്പെടുത്തി ഒരു പൊതു വെബിനാർ സംഘടിപ്പിക്കും. സഭാ സെക്രട്ടറി റവ. എബ്രഹാം ജോർജ്ജ് ഈ മുഖ്യ സന്ദേശം നൽകും.

വാർഷിക ആഘോഷങ്ങളുടെ വിജയത്തിനായി വികാരി റവ. ജോൺ മാത്യു, സെക്രട്ടറി ബോണി കെ. എബ്രഹാം, ട്രഷർ ശ്രീ ബിജു സാമുവൽ , കമ്മറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ നടക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 99601739

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP