Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'സമൃദ്ധിയുടെ നടുവിൽ മറന്നുപോയത് കണ്ണുനീരോടു കൂടിയ നിലവിളി'

'സമൃദ്ധിയുടെ നടുവിൽ മറന്നുപോയത് കണ്ണുനീരോടു കൂടിയ നിലവിളി'

പി.പി. ചെറിയാൻ

ഡാളസ്: ഇന്നു നാം സമ്യദ്ധിയുടെ നടുവിൽ ജീവിക്കുമ്പോൾ കണ്ണുനീരോടുകൂടി നിലവിളിക്കേണ്ടത് എങ്ങനെയാണെന്നും എന്തിനു വേണ്ടിയാണെന്നും മറന്നു പോയിരിക്കുന്നതായി സുവിശേഷ പ്രസംഗികനും വചന പണ്ഡിതനുമായ റവ.വി എം. മാത്യു.ഡാളസ് സെന്റ് പോൾസ് മാർത്തോമ ചർച്ച് 32-ാമത് വാർഷിക കൺവൻഷനിൽ ഞായറാഴ്ച വൈകിട്ടു നടന്ന യോഗത്തിൽ പ്രതിസന്ധികളുടെ നടുവിൽ ആത്മീയ ജീവിതം എന്ന വിഷയത്ത ആസ്പദമാക്കി വചന ശുശ്രൂഷ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

രണ്ടു രാജാക്കന്മാരുടെ നാലാം അധ്യയത്തിൽ നിന്നും ഏലീശാ പ്രവാചകന്റെ ശിഷ്യന്മാരുടെ ജീവിതത്തിൽ അവർ അഭിമുഖീകരിച്ച മരണകരമായ സാഹചര്യത്തെ അതിജീവിക്കുവാൻ ശബ്ദമുയർത്തി അവർ നിലവിളിച്ചു അവരുടെ നിലവിളി കേട്ടു. അവരെ മരണത്തിൽ നിന്നും വിടുവിച്ച അനുഭവം വ്യക്തമായി ദൈവ വചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഇന്ന് സമൂഹത്തിന് നഷ്ടപ്പെട്ടിരിക്കുന്നത് ആത്മീയ മരണമാണ്. ഈ അവസ്ഥയിൽ നമ്മിൽ നിന്നും ഉയരേണ്ടത് ജീവനിലേക്ക് പ്രവേശിക്കുന്നതിനുള്ള നിലവിളിയാണ്. ലോകമെങ്ങും വ്യാപിച്ചിരിക്കുന്ന കൊറോണ വൈറസിലൂടെ മരണത്തെ മുഖാമുഖമായി നാം കാണുകയാണ്. ഈ പ്രതിസന്ധിയുടെ നടുവിൽ കണ്ണുനീരോടു കൂടെ നാം നിലവിളിക്കുകയാണെങ്കിൽ ദൈവീക ഇടപെടലുകൾ ഉണ്ടാകുമെന്ന് നാം തിരിച്ചറിയണം. പ്രതിസന്ധികളുടെ നടുവിൽ നമ്മെ തേടി വരുന്നതാണ് ദൈവസാന്നിധ്യം. അച്ചൻ ഉദ്‌ബോധിപ്പിച്ചു.

സെഹിയോൻ മാർത്തോമ ചർച്ച് വികാരി മാത്യു അച്ചന്റെ പ്രാർത്ഥനയോടെയാണ് യോഗം ആരംഭിച്ചത്. സെന്റ് പോൾസ് വികാരി റവ.മാത്യു ജോസഫച്ചൻ സ്വാഗതം പറഞ്ഞു. സജി ജോർജ് നിശ്ചയിക്കപ്പെട്ട പാഠ ഭാഗം വായിച്ചു. സാറാ ടീച്ചർ മധ്യസ്ഥ പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഇടവക സെക്രട്ടറി തോമസ് ഈശോ നന്ദി പറഞ്ഞു. സാം അലക്‌സിന്റെ പ്രാർത്ഥനക്കും വി എം. മാത്യു അച്ചന്റെ ആശീർവാദത്തിനും ശേഷം യോഗം സമാപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP