Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മെറിൻ ജോയ് അനുസ്മരണ സർവ്വമത പ്രാർത്ഥന ഫ്ളോറിഡയിൽ

മെറിൻ ജോയ് അനുസ്മരണ സർവ്വമത പ്രാർത്ഥന ഫ്ളോറിഡയിൽ

ജോയിച്ചൻ പുതുക്കുളം

ഫ്ളോറിഡ: ഇന്ത്യൻ നഴ്സുമാരുടെ മാതൃസംഘടനയായ നൈനയുടേയും, മെറിൻ ജോയ് ജോലി ചെയ്തിരുന്ന ബ്രോവാർഡ് ആശുപത്രിയടങ്ങുന്ന ഫ്ളോറിഡയിലെ ഇന്ത്യൻ നഴ്സസ് അസോസിയേഷന്റേയും സംയുക്താഭിമുഖ്യത്തിൽ നടന്ന വികാരനിർഭരമായ സർവമത പ്രാർത്ഥനയിൽ ഫേസ്‌ബുക്ക് ലൈവ് വഴിയും, സൂം വഴിയും ആയിരങ്ങൾ പങ്കെടുത്തു.

മെറിൻ അതിദാരുണമായി വധിക്കപ്പെട്ട കോറൽ സ്പ്രിങ്സ് ആശുപത്രി മെമോറിയൽ സൈറ്റിൽ നടന്ന പൂഷ്പാർപ്പണത്തിനു ശേഷം സൂം വഴി ആരംഭിച്ച പ്രാർത്ഥനയ്ക്ക് പ്രസിഡന്റ് ഡോ. ബോബി വർഗീസ് നേതൃത്വം നൽകി. ലോകമെമ്പാടും ഈവർഷത്തെ നഴ്സുമാരുടെ വർഷമായി ആദരിക്കുമ്പോൾ ഇവരുടെ സ്വന്തം മാലാഖയായ മെറിൻ ജോയിക്ക് യൂണിഫോമിൽ നിൽക്കുമ്പോൾ തന്നെ നേരിട്ട ദുരന്തത്തിലുള്ള അമർഷവും സങ്കടവും അലതല്ലിയ ആമുഖ പ്രസംഗത്തിൽ പരേതയുടെ നാമത്തിലുള്ള പുരസ്‌കാരം പ്രഖ്യാപിച്ചു. ബാംഗ്ലൂർ സെന്റ് ജോൺസ് നാഷണൽ അക്കാദമിയിൽ നിന്നു ഒന്നാം റാങ്കോടെ പാസായി അമേരിക്കയിലേക്ക് കുടിയേറിയ മെറിൻ ഉപരിപഠനത്തിനുള്ള ആഗ്രഹം തന്റെ കൂട്ടുകാരുമായി പങ്കുവെച്ചിരുന്നു. ഈ മെറിൻ ജോയ് മെമോറിയൽ സ്‌കോളർഷിപ്പിലൂടെ കേരളത്തിൽ നിന്നുള്ള മാലാഖമാരെ നഴ്സിങ് ഉപരിപഠനത്തിനായി സ്പോൺസർ ചെയ്ത് മെറിന്റെ നടക്കാതെപോയ സ്വപ്നം നിറവേറ്റാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ഡോ. ബോബി വർഗീസ് പ്രസ്താവിച്ചു.

നൈനയുടെ പ്രസിഡന്റ് ഡോ. ആഗ്നസ് തേരാടിയുടെ അധ്യക്ഷ പ്രസംഗത്തിൽ അമേരിക്കയിലുടനീളം ഇന്ത്യൻ നഴ്സുമാർക്കുവേണ്ടി സോഷ്യൽ സർവീസ് കേന്ദ്രങ്ങൾ ഉടനടി ആരംഭിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നതായി അറിയിച്ചു. ഇതുപോലുള്ള നിഷ്ടൂരമായ സംഭവങ്ങൾ ഉരിക്കലും ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾക്ക് ഊന്നൽ നൽകിയുള്ള കർമ്മപദ്ധതികൾക്ക് എല്ലാവിധ പിന്തുണയും നൽകി ബ്രോവാർഡ് കൗണ്ടിയിലെ പെംബ്രോക്ക് പൈൻസ് വൈസ് മേയർ ഐറിസ് സൈപ്പിൾ പ്രാർത്ഥനയിൽ പങ്കെടുത്തു. നഴ്സും ഗായികയുമായ വാണി സുധീഷ് 'ശിവോഹം ശിവോഹം' എന്നാരംഭിക്കുന്ന ശങ്കരാചാര്യ മന്ത്ര പ്രാർത്ഥനയാൽ തുടർന്ന സമാധാനയജ്ഞത്തിൽ സർവ്വ മതങ്ങളിൽ നിന്നുമുള്ള പുരോഹിതർ ആശ്വാസവചനങ്ങളും പ്രാർത്ഥനയുമായി പങ്കെടുത്തു. റ്റാമ്പാ ശ്രീ അയ്യപ്പ ടെമ്പിൾ മുഖ്യ കാർമികൻ രാധാകൃഷ്ണൻ, സൗത്ത് ഫ്ളോറിഡയിലെ ഇസ്ലാമിക് സെന്റർ ഇമാം ഹാസൻ സദ്രി, ക്നാനായ കത്തോലിക്കാ ഫൊറോന വികാരി ഫാ. ജോസഫ് മാത്യു ആദോപ്പള്ളിൽ, സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് സഭാ വികാരി റവ. ജോർജ് ജോൺ, മാർത്തോമാ ചർച്ച് ഓഫ് സൗത്ത് ഫ്ളോറിഡ വികാരി റവ. ഷിബി ഏബ്രഹാം, സെന്റ് തോമസ് ഓർത്തഡോക്സ് പോംബെനോ ബീച്ച് സഭയിലെ റവ. ഫിലിപ്പോസ് സ്‌കറിയ, മാർഗേയറ്റ് സെന്റ് ലൂക്ക് മാർത്തോമാ വികാരി റവ. ഡേവിഡ് ചെറിയാൻ, പെന്തക്കുസ്ത് സിയോൺ അംസംബ്ലി സഭ മുഖ്യ കാർമികൻ പാസ്റ്റർ സാം പണിക്കർ, സെന്റ് ജോൺസ് ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ റവ ഷിബു റെജിനോൾഡ് പനച്ചിക്കൽ, സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് സഭാ വികാരി റവ. എൽദോ ഏലിയാസ് എന്നിവർ പ്രാർത്ഥനാ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

കോവിഡ് 19 പ്രോട്ടോകോൾ നിലവിലുള്ളതുകൊണ്ട് ഓഗസ്റ്റ് മൂന്നാം തീയതി തിങ്കളാഴ്ച ഫ്ളോറിഡ ഡേവിയിലെ സ്‌കാരാനോ ഫ്യൂണറൽ ഹോമിൽ നടക്കുന്ന വ്യൂവിംഗിനായി വിപുലമായ സജ്ജീകരണങ്ങൾ ചെയ്തതായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും അറിയിച്ചു. ഫൊക്കാനയെ പ്രതിനിധീകരിച്ച് നവ പ്രസിഡന്റ് ജോർജി വർഗീസ്, ഫോമാ പ്രതിനിധികൾ, വിവിധ സംസ്ഥാന നഴ്സിങ് സംഘടനാ ഭാരവാഹികൾ, ഇന്ത്യൻ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക, കേരള സമാജം, നവകേരള, കൈരളി അസോസിയേഷൻ അംഗങ്ങൾ, അമേരിക്കയിലെമ്പാടുമുള്ള വിവിധ സമൂഹിക സാംസ്‌കാരിക നേതാക്കൾ എന്നിവർ മെറിന്റെ ആത്മാവിനായി നിത്യശാന്തി നേർന്നുകൊണ്ട് പ്രാർത്ഥനയിൽ പങ്കുകൊണ്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP