Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോസ് ആഞ്ചലസ് സെന്റ് അൽഫോൻസാ ദേവാലയത്തിൽ തിരുനാളിന് തുടക്കംകുറിച്ചു

ലോസ് ആഞ്ചലസ് സെന്റ് അൽഫോൻസാ ദേവാലയത്തിൽ തിരുനാളിന് തുടക്കംകുറിച്ചു

ജോയിച്ചൻ പുതുക്കുളം

ലോസ് ആഞ്ചലസ്: പ്രതിസന്ധിയുടെ നടുവിൽ ദൈവകരങ്ങളിൽ മുറുകെപിടിച്ച് സെന്റ് അൽഫോൻസാ ദൈവാലയത്തിൽ ജൂലൈ 24നു ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീൽ കൊടിയേറ്റ് നിർവഹിച്ച്് തിരുനാൾ തിരുകർമ്മങ്ങൾക്ക് ആരംഭം കുറിച്ചു . ദൈവകരങ്ങളിൽ നിന്ന് സഹനങ്ങൾ കൈനീട്ടി വാങ്ങിയ സഹനദാസിയുടെ മനോഭാവം ഈ മഹാമാരിയുടെ നാളുകളിൽ ഇടവകജനങ്ങൾക്കു കരുത്തേകട്ടെ എന്ന ബഹു. വികാരിയച്ചന്റെ പ്രാര്ഥനമഹോഭാവം ഇടവകജനം ഏറ്റുവാങ്ങി.

ആദ്യ വികാരി റെവ. ഫാ. പോൾ കോട്ടക്കലിന്റെ സന്ദേശം കൊടിയേറ്റ് ദിനത്തിന് പ്രത്യേക ദൈവിക ചൈതന്യം പ്രദാനം ചെയ്തു. ആരോഗ്യ പ്രതിസന്ധികൾ നേരിട്ടപ്പോൾ വിശുദ്ധ അൽഫോൻസാമ്മയോടുള്ള ഭക്തി വേദനയെ അതിജീവിക്കുവാൻ തനിക്കു എങ്ങനെ സഹായകമായെന്ന അനുഭവസാക്ഷ്യം അദ്ദേഹം ഇടവകജനങ്ങളുമായി പങ്കുവെച്ചു. തിരുനാളിന്റെ ആദ്യദിവസം വല്യപ്പച്ചന്മാർക്കും വല്യമ്മച്ചിമാർക്കും ആയി ഇടവക ജനം പ്രത്യേകം പ്രാർത്ഥിച്ചു. അവർ ഒരുമിച്ചു തിരുന്നാളിന്റെ ആദ്യദിവസം സൂം മീഡിയായുടെ സഹായത്തോടെ മാതാവിനോട് പ്രത്യേക മാധ്യസ്ഥം അപേക്ഷിച്ചു പ്രാര്ഥിക്കുകയുണ്ടായി.

ഇടവകസമൂഹം അൽഫോൻസാമ്മയുടെ മാതൃക അനുകരിച്ചു ദൈവകരങ്ങളിൽ തങ്ങളെത്തന്നെ സമർപ്പിക്കേണ്ടതു ഇന്ന് ഏറെ പ്രസക്തമാണെന്ന് ബഹു. ഫൊറോനാ വികാരി റവ. ഫാ. മാത്യു മുഞ്ഞനാട്ടു വ്യക്തമാക്കി. തിരുനാളിന്റെ രണ്ടാംദിവസം 4 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്കും ഗർഭിണികളായ അമ്മമാർക്കും വേണ്ടി പ്രാര്ഥിച്ചു.

ദൈവാനുഗ്രഹത്തിനു നന്ദി പ്രകാശിപ്പിക്കുവാനും, വിശ്വാസത്തിൽ ആഴപ്പെടുവാനും, വിശ്വാസ സമൂഹമായി വളരാനും,അത് ഉറക്കെ ഉത്ഘോഷിക്കാനും അവസരമേകുന്ന തിരുന്നാൾ ആചാരണത്തിനു കത്തോലിക്കാ സഭ പ്രത്യേക പ്രാധാന്യം നല്കിപ്പോരുന്നു എന്ന് സി.സി.ഡി രൂപതാ ഡയറക്ടർ റവ. ഫാ. ജോർജ് ദാനവേലിൽ വെളിപ്പെടുത്തി. സി. സി. ഡി. ക്ലാസ്സുകൾക്കു സെയ്ന്റ് . അൽഫോൻസാ ദൈവാലയത്തിൽ ഒരു പ്രേത്യേകപ്രാധാന്യം തന്നെയുള്ളതിനാൽ ഒരു ഞായറാഴ്ച തന്നെ സി. സി. ഡി വിദ്യാർത്ഥികൾക്കും, അദ്ധ്യാപകർക്കും വേണ്ടി പ്രാർത്ഥിക്കുവാൻ നീക്കി വച്ചു.
ഇടവക മധ്യസ്ഥയിൽ വിളങ്ങിയിരുന്ന സന്പൂർണസമർപ്പണം, ദൈവസ്നേഹം, പരസ്നേഹം തുടങ്ങിയ സത്ശീലങ്ങൾ സ്വായത്തമാക്കുന്നതിലൂടെയാണ് തിരുന്നാൾ ആചരണം അന്വര്ഥമാകുന്നതെന്നു ഓരോ ദിവസത്തെയും സന്ദേശത്തിൽ ബഹു. വൈദികർ വെളിപ്പെടുത്തി. അമേരിക്കയിൽ ജനിച്ചു വളർന്നു വിശ്വാസത്തിൽ വേരൂന്നി ഈ നാളുകളിൽ പൗരോഹിത്യ പദവിസ്വീകരിച്ച റവ. ഫാ. കെവിൻ മുണ്ടക്കൽ, റവ. ഫാ.രാജീവ് വലിയവീട്ടിൽ, ഫാ.മെൽവിൻ മംഗലത്, ഫാ. തോമസ് പുളിക്കൽ എന്നിവർ തിരുന്നാൾ ദിനങ്ങളിൽ സന്ദേശം നൽകുന്നു എന്നത് ലോക്ക്ഡൗൺ കാലയളവിൽ നടക്കുന്ന തിരുന്നാളിന്റെ മറ്റൊരു പ്രത്യേകതയത്രെ.

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അർപ്പിക്കപ്പെടുന്ന ദിവ്യബലികളിൽ ആരോഗ്യപ്രവർത്തകർ , അവശ്യതൊഴിലാളികൾ, എന്നിവർക്കും കൊറോണ എന്ന മഹാമാരി ബാധിച്ചു ചികിത്സയിൽ ആയിരിക്കുന്നവർക്കും വേണ്ടി അൽഫോൻസാമ്മയുടെ മാധ്യസ്ഥം യാചിച്ചു പ്രത്യേകം പ്രാർത്ഥിക്കുന്നു. കൊറോണ ബാധിതർക്കും മറ്റു രോഗികൾക്കുമായി പ്രാർത്ഥിക്കുന്ന ചൊവ്വാഴ്ച സന്ദേശം നൽകി ഭക്തജനങ്ങളെ വിശ്വാസത്തിൽ ആഴപ്പെടുത്തുന്നത് ഫാ.അനീഷ് ഈറ്റക്കാകുന്നേൽ ആണ്.മറ്റു ദിവസങ്ങളിൽ തിരുസഭ, അനാഥർ, ദരിദ്രർ, ഹതഭാഗ്യർ, യുവജനങ്ങൾ എന്നിവർക്ക് വേണ്ടിയും പ്രാർത്ഥനാസഹായംതേടുന്നു.

തിരുനാളിന്റെ പ്രധാന ദിനങ്ങളായ ഓഗസ്റ്റ് 2, 3 തീയതികളിൽ സന്ദേശം നൽകി വിശ്വാസസമൂഹത്തെ അനുഗ്രഹിച്ചു, അൽഫോൻസാ ഇടവക ദേവാലയത്തോടുള്ള സവിശേഷവാത്സല്യം വെളിപ്പെടുത്തുന്നത് ഓക്സിലറി ബിഷപ്പ് മാർ. ജോയി ആലപ്പാട്ട് പിതാവും, ബിഷപ്പ് മാർ. ജേക്കബ് അങ്ങാടിയെത്തു പിതാവും ആയിരിക്കും.

ഓഗസ്റ്റ് 3)0 തീയതി തിങ്കളാഴ്ച വൈകീട്ട് 7:30 നു മരിച്ചവരുടെ ഓർമ ആചരിക്കുന്ന ദിവ്യബലി മദ്ധ്യേ മുൻ വികാരി റവ. ഫാ. കുര്യാക്കോസ് വടാന സന്ദേശം നൽകുന്നു. തിരുക്കർമങ്ങൾക്കു ശേഷം കൊടിയിറക്കി തിരുനാൾ ആചരണം പൂർത്തിയാക്കുന്നു.

ദൈവത്തിന്റെ സ്വന്തം നാട്ടിലും അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലും ഉള്ള തങ്ങളുടെ ഇടവക ദൈവാലയത്തിൽ നിന്നു റെക്കോർഡ് ചെയ്ത സന്ദേശങ്ങളാണ് ബലിമധ്യേ ഇടവക ജനങ്ങൾക്ക് ആതമീയ ഉണർവിനായി ലഭിക്കുന്നത്.ഓരോ ഫാമിലി യൂണിറ്റിനെയും സമർപ്പിച്ചു വ്യത്യസ്ത ദിവസങ്ങളിൽ പ്രാർത്ഥിക്കുന്നു എന്നതും സൂം മീഡിയയുടെ സഹായത്തോടെ വിവിധഗ്രൂപ്പ്കൾ ജപമാലറാണിയുടെ മുൻപിൽ കൈകൂപ്പി പ്രാർത്ഥനാസഹായം യാചിക്കുന്നു എന്നതും കൊറോണ കാലത്തേ തികച്ചും വ്യത്യസ്തമായ ഒരു പ്രാർത്ഥനാനുഭവം ആണ്. അതതു ഗ്രൂപ്പുകളെ സംബന്ധിക്കുന്ന ചെറിയ പ്രസന്റേഷൻ നടത്താൻ ചെറുതും വലുതും ആയ ഗ്രൂപ്പ്കൾ ഒരുമിച്ചുചേർന്നു പ്രയത്നിക്കുന്നു.

ഓരോ ഭവനവും ഒരു കൊച്ചു ദൈവാലയമാക്കി, ദിവ്യബലിയിൽ പങ്കുചേർന്നു അൽഫോൻസാമ്മ വഴിയായി പ്രാര്ഥനാനിയോഗങ്ങൾ സമർപ്പിക്കുവാൻ ഏവർക്കും

ലൈവ്സ്ട്രീം (www.youtube.coms/yromalabarla | www.facebook.com/syromalabarla) സൗകര്യങ്ങൾ ക്രമീകരിച്ചിച്ചിരുക്കുന്നു.

വെള്ളി , ശനി, ഞായർ ദിവസങ്ങളിൽ അൽഫോൻസാമ്മയുടെ തിരുസ്വരൂപം വണങ്ങുന്നതിനും, വിശുദ്ധ കുർബാന സ്വീകരിക്കുന്നതിനും അവസരം പാർക്കിങ് ലോട്ടിൽ ക്രമീകരിച്ചിട്ടുണ്ട്. തിരുനാൾ ദിവസങ്ങളിൽ ഭക്തജനങ്ങളിൽ നിന്ന് ലഭിക്കുന്ന സംഭാവനകൾ ഇടവകയിലെ സെയിന്റ് വിൻസെന്റ് ഡി പോൾ സംഘടനവഴി, കേരളത്തിൽ റവ. ഫാ. ഡേവിസ് ചിറമേൽ നേതൃത്വം നൽകുന്ന 'സേവ് എ പ്രവാസി പ്രോഗ്രാം'' ന് നൽകുവാൻ പാരിഷ് കൗൺസിൽ തീരുമാനിച്ചിരിക്കുന്നു.

തിരുന്നാൾ ദിനങ്ങളിൽ അർപ്പിക്കപ്പെടുന്ന ദിവ്യബലിയിലും നൊവേനയിലും ഓൺലൈനിൽ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാൻ ഇടവക വികാരി റെവ. ഫാ. കുര്യാക്കോസ് കുന്പക്കിൽ, ട്രസ്റ്റീമാരായ ജോഷി ജോൺ വെട്ടം, റോബർട്ട് ചെല്ലക്കുടം കൺവീനർ ഷാജി മാത്യു എന്നിവർ ഏവരെയും ഹാർദ്ദവമായി ക്ഷണിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP