Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാർത്തോമ്മാ സഭ സൗത്ത് വെസ്റ്റ് റീജിയണൽ കോൺഫറൻസ് മാർച്ച് 1 മുതൽ ഹൂസ്റ്റണിൽ

മാർത്തോമ്മാ സഭ സൗത്ത് വെസ്റ്റ് റീജിയണൽ കോൺഫറൻസ് മാർച്ച് 1 മുതൽ ഹൂസ്റ്റണിൽ

ജീമോൻ റാന്നി

ഹൂസ്റ്റൺ: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്റെ കീഴിലുള്ള സൗത്ത് വെസ്റ്റ് റീജിയൻ ഇടവക മിഷൻ, സേവികാ സംഘം, യുവജനസഖ്യം, സീനിയർ ഫെല്ലോഷിപ്പ് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ 8 -മത് റീജിയണൽ കോൺഫറൻസ് ഹൂസ്റ്റണിൽ വച്ച് നടത്തപ്പെടുന്നു.

ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വച്ച് മാർച്ച് 1,2 ( വെള്ളി,ശനി) തീയതികളിൽ നടത്തപെടുന്ന ദ്വിദിന കോൺഫറൻസ് വെള്ളിയാഴ്ച വൈകുന്നേരം മൂന്നരക്ക് ആരംഭിക്കും. ട്രിനിറ്റി മാർത്തോമ്മ ഇടവകയാണ് കോൺഫറൻസിനു ആതിഥേയത്വം വഹിക്കുന്നത്.

പ്രമുഖ വേദപണ്ഡിതനും ഷിക്കാഗോ മാർത്തോമാ ഇടവക വികാരിയുമായ റവ.ഷിബി വർഗീസ്, വേദചിന്തകനും ഡാളസ് ഫാർമേഴ്സ് മാർത്തോമാ ഇടവകാംഗവുമായ പി.വി. ജോൺ എന്നിവർ കോൺഫറൻസിനു നേതൃത്വം നൽകും. 'ആരാധനയും സാക്ഷ്യവും ലോകത്തിന്റെ രൂപാന്തരത്തിന്' എന്ന ചിന്താവിഷയത്തെ അധികരിച്ചു പഠനവും ചർച്ചകളും നടത്തപ്പെടുന്നതാണ്. അതോടൊപ്പം പ്രയ്സ് ആൻഡ് വർഷിപ്, ബൈബിൾ ക്ലാസുകൾ, ചിന്തോദീപകങ്ങളായ പ്രസംഗങ്ങൾ, കുട്ടികൾക്ക് വേണ്ടി പ്രത്യേക ക്ലാസുകൾ, കോൺഫ്രൻസ് ഗായകസംഘത്തിന്റെ നേതൃത്വത്തിൽ ഗാനശുശ്രൂഷ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് ക്രമീകരിച്ചരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

ഹൂസ്റ്റണിലെ ട്രിനിറ്റി, ഇമ്മാനുവേൽ, സെന്റ് തോമസ് കോൺഗ്രിഗേഷൻ, ഡാളസിലെ ഫാർമേഴ്സ് ബ്രാഞ്ച്, സെഹിയോൻ, സെന്റ് പോൾസ്, കരോൾട്ടൻ, ക്രോസ്സ്വേ, ലബ്ബക്ക് ഇമ്മാനുവേൽ, ഓസ്റ്റിൻ, ഒക്‌ളഹോമ, കൊളറാഡോ, മക്കാലൻ കോൺഗ്രിഗേഷൻ എന്നീ ഇടവകകളാണ് സൗത്തവെസ്റ്റ് റീജിയനിൽ ഉൾ പ്പെടുന്നത്. റീജിയണിലെ വൈദികശ്രേഷ്ഠരും കോൺഫറൻസിൽ സംബന്ധിക്കുന്നതും നേതൃത്വം നൽകുന്നതുമാണ്.

ഈ വർഷത്തെ കോൺഫറൻസിൽ 500ൽ പരം വിശ്വാസികളെ പ്രതീക്ഷിക്കുന്നതായി ജനറൽ കൺവീനർ ഏബ്രഹാം ഇടിക്കുള അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്,

റവ. ജേക്കബ്.പി.തോമസ് - 832 898 8699
റവ. ഫിലിപ്പ് ഫിലിപ്പ് - 713 408 7394
ഏബ്രഹാം ഇടിക്കുള - 713 614 9381

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP