Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഗാൾവേയിൽ നോമ്പുകാല ധ്യാനം ഏപ്രിലിൽ; രജിസ്‌ട്രേഷൻ ഉദ്ഘാടനം ചെയ്തു

ഗാൾവേയിൽ നോമ്പുകാല ധ്യാനം ഏപ്രിലിൽ; രജിസ്‌ട്രേഷൻ ഉദ്ഘാടനം ചെയ്തു

നോബി സി മാത്യു

ഗാൾവേ (അയർലണ്ട്) :ഗാൾവേ സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്ൾസ് പള്ളിയുടെ ആഭിമുഖ്യത്തിലും തൂത്തുട്ടി ഗ്രിഗോറിയൻ ധ്യാനകേന്ദ്രത്തിന്റെ നേതൃത്വത്തിലും എല്ലാവർഷവും നടത്തിവരാറുള്ള നോമ്പുകാല റസിഡൻഷ്യൽ ധ്യാനത്തിന്റെ രജിസ്റ്റ്രേഷൻ ഉദ്ഘാടനം പതിമൂന്നാം തീയതി ഞായറാഴ്ച വി .കുർബാനയ്ക്കു ശേഷം നടത്തപ്പെട്ടു.

വി.കുർബാനാന്തരം നടത്തപ്പെട്ട സമ്മേളത്തിൽവെച്ചു അയർലണ്ട് ഭദ്രാസന സെക്രട്ടറി റവ .ഫാ .ജിനോ ജോസഫ് രജിസ്റ്റ്രേഷൻ ഫോം രജിസ്റ്റ്രേഷൻ കൺവീനർ ബിബി പോളിന് നൽകിക്കൊണ്ട് നാലാമത് നോമ്പുകാല ധ്യാനത്തിന്റെ രജിസ്റ്റ്രേഷൻ ഉദ്ഘാടനം ചെയ്തു. ഈ വർഷം ഏപ്രിൽ 15,16,17(തിങ്കൾ ,ചൊവ്വ ,ബുധൻ) തീയതികളിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.

തിരക്കുപിടിച്ച യൂറോപ്യൻ ജീവിത സാഹചര്യത്തിൽ സ്വന്തം ജീവിതത്തിലേക്കും ദൈവീക കൃപകളിലേക്കും ദൈവീക വഴികളിലേക്കും തിരിഞ്ഞുനോക്കാൻ ലഭിച്ചിരിക്കുന്ന അസുലഭസന്ദർഭം അയർലണ്ടിൽ ഉള്ള എല്ലാ വിശ്വാസികളും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രസംഗമദ്ധ്യേ വന്ദ്യ. ജിനോ അച്ചൻ ഓർമിപ്പിച്ചു.എല്ലാവർഷത്തെയും പോലെ തികച്ചും സൗജന്യമായി നടത്തപ്പെടുന്ന ധ്യാനം എന്നിസിലുള്ള സെന്റ് .ഫ്‌ളാന്നെൻസ് കോളേജിൽ(ST :FLANNENS COLLEGE ,ENNIS ) വച്ചായിരിക്കും നടത്തപ്പെടുക .

ഓൺലൈൻ രജിസ്റ്റ്രേഷൻ ചെയ്യാൻ താല്പര്യമുള്ളവർ  ലിങ്കിൽ രജിസ്റ്റർ ചെയ്യുക

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP