Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുവൈറ്റ് മലങ്കര കത്തോലിക്കാ സഭാ - ഭരണസമിതിയെ തെരെഞ്ഞെടുത്തു

കുവൈറ്റ് മലങ്കര കത്തോലിക്കാ സഭാ - ഭരണസമിതിയെ തെരെഞ്ഞെടുത്തു

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി. ഇരുപത്തിയാറാം വർഷത്തിലേക്ക് പ്രവേശിക്കുന്ന കുവൈറ്റ് മലങ്കര കത്തോലിക്കാ സഭാ കൂട്ടായ്മയായ കെ.എം.ആർ.എം , 2020 വർഷത്തെ പുതിയ ഭരണസമിതിയെ തെരെഞ്ഞെടുത്തു. ആൽമീയ ഉപദേഷ്ടാവ് ഫാദർ ജോൺ തുണ്ടിയത്തിന്റെ സാന്നിധ്യത്തിൽ, കുവൈറ്റ് സിറ്റി ഹോളി ഫാമിലി കാത്തിഡ്രൽ വിർജിൻ മേരി ഹാളിൽ വച്ച് നടന്ന കെ.എം.ആർ.എം ജനറൽ ബോഡി, പ്രസിഡന്റായി ജോജിമോൻ തോമസിനേയും, ജനറൽ സെക്രട്ടറി ആയി ജുബിൻ പി മാത്യുവിനേയും, ട്രഷറർ ആയി റിജു പി രാജുവും അടങ്ങുന്ന 17 അംഗ സെൻട്രൽ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

അബാസിയ ഏരിയ പ്രസിഡന്റ് ആയി ഗീവര്ഗീസ് മാത്യുവിനേയും, അഹ്മദി ഏരിയ പ്രസിഡന്റ് ആയി തോമസ് ജോണിനേയും, സാൽമിയ ഏരിയ പ്രസിഡന്റ് ആയി ഗീവര്ഗീസ് തോമസിനേയും, കുവൈറ്റ് സിറ്റി ഏരിയ പ്രസിഡന്റ് ആയി സാം തോമസും തെരെഞ്ഞടുക്കപ്പെട്ടു.

കൂടാതെ, സെൻട്രൽ കമ്മറ്റി ഉൾപ്പെടുന്ന 99 അംഗ സെൻട്രൽ വർക്കിങ് കമ്മിറ്റിയെയും തെരെഞ്ഞടുത്തു. വരണാധികാരികളായ ബിനു കെ ജോൺ, ജോർജ് തോമസ് , രാജൻ തോട്ടത്തിൽ എന്നിവർ തെരെഞ്ഞടുപ്പുകൾക്കു നേതൃത്വം നൽകി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP