Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കെഎച്ച്എൻഎ മധ്യമേഖലാ ഹൈന്ദവ സമാഗമത്തിന് ഷിക്കാഗോ ഗീതാമണ്ഡലത്തിൽ പ്രൗഡോജ്ജലമായ തുടക്കം

കെഎച്ച്എൻഎ മധ്യമേഖലാ ഹൈന്ദവ സമാഗമത്തിന് ഷിക്കാഗോ ഗീതാമണ്ഡലത്തിൽ പ്രൗഡോജ്ജലമായ തുടക്കം

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: 2019 ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 2 വരെ ന്യൂ ജേഴ്സിയിൽ നടക്കുന്നവിശ്വഹിന്ദു മഹാസമ്മേളനത്തിന് മുന്നോടിയായി നടന്ന കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ മധ്യമേഖലാ ഹിന്ദു സംഗ മം, സ്വാമി വിവേകാനന്ദ ദിനത്തിൽ ഗുരു പൂജയോടും വിവിധ ആഘോഷ പരിപാടികളോടും കൂടി ഗീതാമണ്ഡലം തറവാട്ടിൽ സംഘടിപ്പിച്ചു 'സംഗഛധ്വം സംവദധ്വം' എന്ന വേദമൊഴിയും, 'ഐകമത്യം മഹാബലം' എന്ന പഴമൊഴിയും ഉൾക്കൊണ്ട് .പതിനെട്ട് വർഷങ്ങൾക്ക് മുൻപ് സങ്കുചിതമായ ജാതി,വർഗ്ഗ,വർണ്ണ ചിന്തകൾക്കും പ്രാദേശിക താല്പര്യങ്ങൾക്കും ഉപരിയായി വടക്കേ അമേരിക്കയിലെ സമസ്ത ഹിന്ദു കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ച് ഹിന്ദുവിന്റെ ഒരു വിശ്വ മാനവ കൂട്ടായ്മ സംഘടിപ്പിക്കുവാനായും, അത് വഴി കേരളത്തിലെ ഹൈന്ദവ സമൂഹം അനുഭവിക്കുന്ന ദുരിതങ്ങൾക്ക് ഒരു പരിധി വരെയെങ്കിലും പരിഹാരം കാണുക എന്ന ഉദ്ദേശത്താൽ ജഗദ്‌ഗുരു ശ്രീ സത്യാനന്ദ സരസ്വതി സ്വാമികൾ മുൻ കൈ എടുത്ത് ആരംഭിച്ച നോർത്ത് അമേരിക്കയിലെ അമേരിക്കൻ കൂട്ടായ്മ, ഇന്നതിന്റെ പത്താം ദൈവാർഷികത്തിൽ എത്തിച്ചേർന്നിരിക്കുന്നു.

ഷിക്കാഗോ ഗീതാമണ്ഡലം സംഘടിപ്പിച്ച കെ എച്ച് എൻ എ മധ്യമേഖലാ മഹാസമ്മേളനം, ശാന്തി മന്ത്രങ്ങൾക്ക് ശേഷം പ്രസിഡണ്ട് ഡോക്ടർ രേഖാ മേനോനും, വൈസ് പ്രസിഡന്റ് ശ്രീ ജയ് ചന്ദ്രനും, ജനറൽ സെക്രട്ടറി ശ്രീ കൃഷ്ണരാജ് മോഹനും, ട്രഷറർ ശ്രീ വിനോദ് കെ ർ കെയും മിഡ്വെസ്റ്റ് റീജിയനിൽ നിന്നുള്ള കമ്മിറ്റി അംഗങ്ങളായ ശ്രീ ആനന്ദ് പ്രഭാകറും ശ്രീ. ബൈജു എസ് മേനോനും ചേർന്ന് ഭദ്രദീപം തെളിയിച്ചു. തുടർന്ന് ഡോക്ടർ രേഖാ മേനോന്റെ അധ്യക്ഷതയിൽ സമ്മേളനവും, രജിസ്ട്രേഷൻ കിക്ക് ഓഫും നടന്നു. തദവസരത്തിൽ 26 ഫാമിലികൾ രെജിസ്ട്രേഷൻ ഫോംസ് പ്രേസിടെന്റിനു കൈമാറി. സമ്മേളനത്തിൽ പങ്കെടുത്ത വൻ ജനാവലിയിൽ നിന്നും ലഭിച്ച ഇത്രയും നല്ല അനുകൂല പ്രതികരണങ്ങൾ, കേരളാ ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രവർത്തനങ്ങൾക്കുള്ള വലിയ അംഗീകാരമാണ് എന്നും, ജഗദ് ഗുരു ശ്രീ സത്യാനന്ദ സരസ്വതി സ്വാമികളുടെ അഭിഷ്ടത്താലും അനുഗ്രഹത്താലും പ്രവർത്തിക്കുന്ന നമ്മുടെ സംഘടനയുടെ , പ്രധാന കർമ്മം സ്വാമിജി വിഭാവനം ചെയ്യ്ത സനാതന ധർമ്മ പ്രചാരണവും ആണ് എന്ന് ഡോക്ടർ രേഖാ മേനോൻ അഭിപ്രായപ്പെട്ടു. അമേരിക്കൻ മലയാളികളുടെ രണ്ടാം തലമുറയിൽ പെട്ട ഡോക്ടർ രേഖാ മേനോൻ നയിക്കുന്ന ഈ കൺവെൻഷന് പല പ്രേത്യേകതകളും ഉണ്ട്. കെ എച് എൻ എ യുടെ ആദ്യ വനിതാ പ്രസിഡന്റ് കൂടിയാണ് ഡോക്ടർ രേഖാ മേനോൻ

കൂടിയ മഞ്ഞു വീഴ്ചയിലും, തണുപ്പും കാരണം പലർക്കും അന്ന് എത്തിച്ചേരാൻ സാധിച്ചിട്ടില്ല എന്നും, കൂടുതൽ കുടുംബങ്ങൾ ഇനിയും രജിസ്റ്റർ ചെയ്യാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടന്നും മിഡ്വെസ്റ്റ് റീജിയണൽ വൈസ് പ്രസിഡന്റ് ശ്രീ അമ്പാട്ട് ബാബു അറിയിച്ചു.

ജാതിയുടെയും, പ്രാദേശികതയുടെയും, സ്വാകാര്യ താല്പര്യങ്ങളുടെയും, ചെറിയ ചെറിയ പടല പിണക്കങ്ങളുടെ പേരിൽ പിരിഞ്ഞു നിന്നതാണ് ഇന്ന് ഹൈന്ദവ ജനത ലോകം മുഴുവൻ അഭിമുഖീകരിക്കുന്ന പ്രശ്നം, നമുക്കിടയിലെ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ പോലും, പർവ്തികരിച്ച് ഹിന്ദുവിനെ പലതട്ടുകളായി തിരിച്ച്, ഹൈന്ദവ ശക്തി ഇല്ലാതാക്കുവാൻ ശ്രമിക്കുന്ന അവിശ്വാസികളും, മതപരിവർത്തന ലോബിയും, അവർക്ക് പിന്തുണ നൽകുന്ന ഒരു മാധ്യമ സംഘങ്ങളും ശക്തമായി നിൽക്കുന്ന കാലമാണിത്. ഇന്ന് ശാന്തി, വേദ മ്രന്തങ്ങളും, ഹിന്ദു ദേവതകളും, ഹൈന്ദവ ആചാര അനുഷ്ടാനങ്ങളും ആർക്കും അപമാനിക്കാവുന്ന തരത്തിലേക്ക് മാറിയിരിക്കുന്നു. 'എന്തിനേറെ പറയണം, മതനിരപേക്ഷത' എന്ന വാക്കിന് 'ഹിന്ദു വിരോധം' എന്ന പുതിയ അർത്ഥം കൂടി വന്നു ചേർന്നിരിക്കുന്നു.

ഈ കാലഘട്ടത്തിൽ, ഹൈന്ദവ ശാക്തീകരണം എന്നത് വളരെ അനിവാര്യമായ സമയമാണ് ഇപ്പോൾ. കാവിനിറവും വേദമ്രന്തങ്ങളുമടക്കം ഹൈന്ദവ സ്വത്വവും ബിംബങ്ങളും അപമാനിക്കപ്പെടുന്നു. 'മതനിരപേക്ഷത' എന്ന വാക്കിന് 'ഹിന്ദു വിരോധം' എന്നനിലയിൽ കാര്യങ്ങൾ എത്തിയിരിക്കുന്നു. ഹിന്ദുവിന്റെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെട്ട ഈ കാലത്ത്, എല്ലാ അഭിപ്രായവ്യത്യാസങ്ങളും മറന്ന് നമ്മുക്ക് നമ്മുടെ സംസ്‌കാരവും പൈതൃകവും കാത്ത് രക്ഷിക്കുവാൻ എല്ലാ ഹൈന്ദവരും ഒന്നിക്കുകയും ന്യൂ ജേഴ്സി കൺവെൻഷൻ ഒരു വൻ വിജയമാക്കുവാൻ എല്ലാവരും ഒന്നിച്ച് ആനി ചേരണം എന്ന് വൈസ് പ്രസിഡണ്ട് ജയ് ചന്ദ്രൻ അഭിപ്രായപ്പെട്ടു .

കഴിഞ്ഞ പതിനെട്ട് വർഷത്തെ കേരളാ ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ, ആധ്യാത്മിക, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രവർത്തനങ്ങൾ, നോർത്ത് അമേരിക്കയിലെ മറ്റ് ഭാരതീയ സംഘടനകൾക്ക് എല്ലാ കാലത്തും മാതൃകയാണ് എന്നും ഡോക്ടർ രേഖ മേനോന്റെ നേതൃത്വത്തിൽ ഉള്ള പത്താം കൺവെൻഷൻ നേതൃത്വം മുൻ കാലങ്ങളെ പോലെ ആധ്യാത്മിക, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിൽ ശ്രദ്ധ കൊടുക്കുന്നതിനൊപ്പം, അപമാനവും അവഗണനയും അവകാശനിഷേധവും കൊണ്ട് വലയുന്ന കേരളത്തിലെ ഹൈന്ദവ സമൂഹത്തിന് എല്ലാ തരത്തിലുമുള്ള സഹായം എത്തിക്കുക എന്നതും ഈ കമ്മിറ്റിയുടെ ഒരു പ്രധാന ലക്ഷ്യം ആണ് എന്ന് ജനറൽ സെക്രട്ടറി കൃഷ്ണരാജ് മോഹനൻ അറിയിച്ചു .

'നര സേവ നാരായണ സേവാ' എന്ന ആപ്ത മന്ത്രത്തിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന കെ എച്ച് എൻ എ, ജാതിമത ഭേദങ്ങൾ മറന്ന് ഞങ്ങൾ ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന ശാന്തി മന്ത്രം ചൊല്ലുക മാത്രമല്ല, അത് കേരളത്തിലെ പ്രളയകാലത്ത് പ്രവർത്തിയിലേക്ക് കൊണ്ടുവരുവാനും നമ്മുക്ക് കഴിഞ്ഞു, അത് പോലെ ഹിന്ദുകുടുംബങ്ങളിലെ നിർധരരായ കുട്ടികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിദ്യാഭ്യാസ സഹായത്തിലൂടെ, ഒരു കുട്ടിയിലൂടെ, ഒരു ഹൈന്ദവ കുടുംബത്തെയും, ഇത്തരത്തിൽ പല കുടുംബങ്ങളെ സഹായിക്കുന്നതിലൂടെ ഒരുഹൈന്ദവ സമൂഹത്തെയും ഉയർത്തി കൊണ്ടുവരുവാനുള്ള യജ്ഞം വിജയകരമായി നടപ്പാക്കികൊണ്ടിരിക്കുന്നത് നോർത്ത് അമേരിക്കയിലെ ഹൈന്ദവ കുടുംബങ്ങളുടെ സഹകരണം ഒന്ന് കൊണ്ട് മാത്രമാണ്. അത് പോലെ ശബരിമല വിഷയത്തിൽ കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ ശക്തമായ പ്രതിഷേധം അമേരിക്കയുടെ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുകയും, ശബരിമല കർമ്മ സമിതിക്ക് ഈ വിഷയത്തിലുള്ള എല്ലാ വിധ പിന്തുണയും അറിയിക്കുകയും ചെയ്തു.എന്ന് മാത്രമല്ല നോർത്ത് അമേരിക്കയിലുള്ള ഹിന്ദുക്കൾക്ക് ഏതെങ്കിലും തരത്തിലുള്ള സഹായം വേണ്ട സമയത്ത് ആദ്യം മുന്നിൽ എത്തുക കെ എച്ച് എൻ എ ആയിരിക്കും. ഇത്തരത്തിൽ ഉള്ള ഒരു ഹൈന്ദവ സംഘടന നാൾക്കുനാൾ ശക്തി പ്രാപിക്കേണ്ടത് കാലഘട്ടത്തിന്റെ കൂടെ ആവശ്യമാണ്. അതിനാൽ തന്നെ നിങ്ങൾ ഓരോരുത്തരുടെയും അകമഴിഞ്ഞ പിന്തുണ ന്യൂ ജേഴ്സി കൺവൻഷനു ആവശ്യമാണ് എന്ന് ട്രഷറർ വിനോദ് കെ ആർ കെയും ഓർമ്മിപ്പിച്ചു.

സനാതന ധർമ്മത്തിൽ അധിഷ്ഠിതമായ ഒരു കുടുംബാന്തരീഷവും, വൈദിക ധർമ്മം അടിസ്ഥാനമാക്കിയ പഠനവും നോർത്ത് അമേരിക്കയിലെ എല്ലാ കുടുംബാംഗങ്ങളിലും എത്തിക്കുവാനും, ഭാരതീയ പൈതൃകവും, ഉപനിഷത്തും, ഭഗവദ് ഗീതയും , നാരായണീയവും, ആചാര്യന്മാരുടെ ദാർശനിക ഗ്രന്ഥങ്ങളും നമ്മുടെ അടുത്ത തലമുറയെ പഠിപ്പിക്കുവാനും, അതിലൂടെ ഹൈന്ദവ സമാജത്തിന് എന്നെന്നും അഭിമാനിക്കാവുന്ന ഉജ്ജലവും പ്രൗഢവുമായ ഒരു തലമുറയെ വാർത്തെടുക്കുവാനുമുള്ള കെ എച്ച് എൻ എ യുടെ പുതിയ പദ്ധതികൾ തീർച്ചയായും അമേരിക്കയിലെ ഹൈന്ദവ സമൂഹത്തിനു പുത്തൻ ഉണർവ് നൽകും എന്ന് ആനന്ദ് പ്രഭാകർ ഊന്നി പറഞ്ഞു.

ഒരു ജന്മത്തിൽ പഠിച്ചാലൂം അറിഞ്ഞാലും തീരാത്ത ഒരു മഹാ സമുദ്രമാണ് സനാതന ധർമ്മം. ഈ ഒരു സംസകാരത്തിൽ പിറന്ന നമ്മുടെ ഓരോരുത്തരുത്തരുടേയും ധർമ്മമാണ് ഈ പൈതൃകം സംരക്ഷിക്കുക എന്നുള്ളത്. അതിനാൽ തന്നെ സനാതന ധർമ്മത്തിന്റെ പരിപാലനവും പ്രചാരണവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കെ ച്ച് എൻ എയുടെ കരങ്ങൾക്ക് ശക്തി പകരുക എന്ന കർമ്മത്തിന്റെ ഭാഗമായി എല്ലാ കുടുംബാംഗങ്ങളും ന്യൂ ജേഴ്സി കൺവെൻഷന്റെ വിജയത്തിനായി പ്രവർത്തിക്കുവാൻ അഭ്യർത്ഥിക്കുകയും, അതുപോലെ കെ എച്ച് എൻ എ മധ്യമേഖലയുടെ ശുഭാരംഭം ഒരു വൻ വിജയമാക്കുവാൻ സഹായിച്ച എല്ലാ കെ എച്ച് എൻ എ കുടുംബങ്ങൾക്കും ഗീതാമണ്ഡലം കുടുംബാംഗങ്ങൾക്കും ബൈജു മേനോൻ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. സ്നേഹ വിരുന്നോടെ പരിപാടികൾ പര്യവസാനിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP