Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രൽ 'ഗ്ലോറിയ-2020' ഓൺ ലൈനിൽ

സ്വന്തം ലേഖകൻ

അബുദാബി: സെന്റ് ജോർജ് ഓർത്ത ഡോക്‌സ് കത്തീഡ്രൽ സംഘടിപ്പിക്കുന്ന 'ഗ്ലോറിയ-2020' ഒക്ടോബർ 26 തിങ്കളാഴ്ച വൈകുന്നേരം ഇന്ത്യൻ സമയം 8:45 (യു. എ. ഇ. സമയം 7 :15) മുതൽ തുടക്കമാവും. 'സർവ്വ ലോകത്തിനും സൗഖ്യവും യു. എ. ഇ. ക്ക് അനുഗ്രഹവും' എന്ന ആപ്ത വാക്യ ത്തെ അടിസ്ഥാനമാക്കി രണ്ടു മാസം നീണ്ടു നിൽക്കുന്ന പ്രാർത്ഥനാ യജ്ഞമാണ് 'ഗ്ലോറിയ-2020' ലൂടെ ലക്ഷ്യം വെക്കുന്നത്.

പ്രവാസികളുടെ പോറ്റമ്മ യായ ഈ നാടിനെ ആകുലതകളുടെ കാലത്ത് പുതിയ കർമ്മ വീഥി കളിലൂടെ നെഞ്ചോട് ചേർത്തു പിടിച്ചു സർവ്വചരാചരങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക എന്ന ഉൽകൃഷ്ടമായ ആശയമാണ് അബുദാബി സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്തീ ഡ്രൽ 'ഗ്ലോറിയ-2020' എന്ന പരിപാടി യിലൂടെ മുന്നോട്ടു വെക്കുന്നത്.

അര നൂറ്റാണ്ടിൽ അധികമായി അബുദാബിയുടെ മണ്ണിൽ സ്ഥിതി ചെയ്യുന്ന സെന്റ് ജോർജ് ഓർത്ത ഡോക്‌സ് കത്തീഡ്രലിൽ പതിറ്റാണ്ടുകളായി നടത്തി വരുന്ന 'കൊയ്ത്തുത്സവം' ഗ്ലോറിയ-2020 യുടെ ഭാഗമായി വെർച്വലായി നടത്തും എന്നു കത്തീഡ്രൽ ഭാരവാഹികൾ അറിയിച്ചു.

'ആദ്യഫല സമർപ്പണവും കൃതജ്ഞതാ സ്‌തോത്രാർപ്പണവും' എന്ന ആശയത്തിന്റെ അടിസ്ഥാന ത്തിൽ ഓൺ ലൈനിൽ ക്രമീകരിക്കുന്ന ഗ്ലോറിയ- 2020, ഡിസംബർ 25 വരെ നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളെ ഉൾക്കൊള്ളി ച്ചു കൊണ്ട് നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്.

യു. എ. ഇ. യിലെ പ്രമുഖ സംരംഭകനും ലുലു ഇന്റർ നാഷണൽ എക്‌സ്‌ചേഞ്ച് എം. ഡി. യുമായ അദീബ് അഹമ്മദ് ഉദ്ഘാടനം നിർവ്വഹിക്കുന്ന ഗ്ലോറിയ- 2020 യിൽ അഭിവന്ദ്യ മെത്രാപ്പൊലീത്ത മാർ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ശശി തരൂർ എം. പി., വീണ ജോർജ് എംഎൽഎ. , ഫാദർ ഡേവിസ് ചിറമേൽ, സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ഐ. എ. എസ്. - ഐ. പി. എസ്. ഉദ്യോഗ സ്ഥർ അടക്കമുള്ള ശ്രേഷ്ഠ വ്യക്തിത്വങ്ങൾ, യു. എ. ഇ. യിലെ യിലെ സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തികളും വിവിധ പരിപാടികളുടെ ഭാഗമാവും.

കഠിനമായ പരീക്ഷണങ്ങളിലൂടെ ലോകം കടന്നു പോകുന്ന ഈ നാളുകളിൽ സർവ്വ ലോകത്തിനു വേണ്ടിയും പ്രത്യേകിച്ച് നാം അധിവസിക്കുന്ന ഈ ദേശത്തിനു വേണ്ടിയും പ്രാർത്ഥിച്ചു കൊണ്ട് ഈ വർഷത്തെ 'കൊയ്ത്തുത്സവം' നടത്തുവാൻ സാധിക്കുന്നത് വളരെ പ്രതീക്ഷയോടെ കൂടി യാണ് കാണുന്നത് എന്ന് ഇടവക വികാരി ഫാദർ ബെന്നി മാത്യു പറഞ്ഞു.

ഗ്ലോറിയ-2020 യുടെ ക്രമീകരണങ്ങൾക്ക് കത്തീഡ്രൽ ട്രസ്റ്റി നൈനാൻ തോമസ് പണിക്കർ, സെക്രട്ടറി ജോൺസൺ കാട്ടൂർ, ജോയിന്റ് ട്രസ്റ്റി സജി തോമസ്, ജോയിന്റ് സെക്രട്ടറി ജോബി ജോർജ്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നി വർ നേതൃത്വം നൽകുന്നു. പ്രോഗ്രാമുകൾ സെന്റ് ജോർജ് ഓർത്ത ഡോക്‌സ് കത്തീഡ്രൽ ഫേയ്‌സ് ബുക്ക് പേജിലൂടെ കാണുവാൻ സാധിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP