Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓർത്തഡോക്‌സ് സഭക്ക് ജർമ്മൻ ഭാഷയിൽ വി.കുർബാന ക്രമം തയ്യാറാക്കി

ഓർത്തഡോക്‌സ് സഭക്ക് ജർമ്മൻ ഭാഷയിൽ വി.കുർബാന ക്രമം തയ്യാറാക്കി

സ്വന്തം ലേഖകൻ

കോട്ടയം: ആരാധനാപരമായ കാര്യങ്ങളിൽ, ചരിത്രപരമായ തീരുമാനങ്ങളുമായി മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരിശുദ്ധ എപ്പിസ്‌കോപ്പൽ സുന്നഹദോസ് സമാപിച്ചു. സെപ്റ്റംബർ മാസം അവസാനം കോട്ടയത്ത് വച്ച് കൂടിയ പരി. എപ്പിസ്‌കോപ്പൽ സിനഡിൽ, ജർമ്മനി, ഓസ്ട്രിയ, സ്വിറ്റ്‌സർലൻഡ്, ഹോളണ്ട് തുടങ്ങിയ രാജ്യങ്ങളിൽ ജനിച്ച് വളർന്ന, വി.സഭയുടെ അംഗങ്ങളുടെ ഉപയോഗത്തിനായി, ജർമ്മൻ ഭാഷയിൽ തയ്യാറാക്കിയ വി. കുർബാന ക്രമത്തിന് അംഗീകാരം നൽകി.

കാലം ചെയ്ത ഡോ. പൗലോസ് മാർ ഗ്രിഗോറിയോസ് മെത്രാപൊലീത്തായുടെ നിർദ്ദേശപ്രകാരം, ഇതിന്റെ പ്രാരംഭ വിവർത്തനം നിർവഹിച്ചത് റവ ഫാ. റെജി മാത്യു, പ്രൊഫ. ജോസഫ് പി വർഗ്ഗീസ് എന്നിവരാണ്. ജർമ്മനിയിലെ ഗൊട്ടിംഗെൻ സർവകലാശാലയിലെ, പ്രൊഫ. ഡോ. മാർട്ടിൻ ടാംകെ പരിഭാഷ പരിശോധിച്ച്, ഭാഷാപരമായ തിരുത്തലുകൾ വരുത്തി, ജർമ്മൻ ഭാഷയിലുള്ള വി. കുർബാനക്രമം ചിട്ടപ്പെടുത്തി.

സംഗീത നൊട്ടേഷനുകളുള്ള ഇംഗ്ലീഷ് ഗാനങ്ങളും, വി.കുർബാന ക്രമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് അച്ചടിക്കുവാനും, പ്രസിദ്ധീകരിക്കുവാനും, സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണ വിഭാഗമായ M.O.C പബ്ലിക്കേഷന്, പരിശുദ്ധ സുന്നഹദോസ് അനുവാദം നൽകി.

പരി. എപ്പിസ്‌കോപ്പൽ സിനഡിന്റെ അംഗീകാരത്തിനായി ജർമ്മൻ ഭാഷയിൽ തക്‌സ (Liturgy) ആരാധനാക്രമങ്ങൾ തയ്യാറാക്കുന്നതിന്റെ ഭാഗമായുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. സഭയുടെ ചരിത്രത്തിൽ കാലാനുസ്രതമായ ഒരു ചുവടുവെപ്പാണ് പരി. സിനഡിലെ തീരുമാനം വഴി നടപ്പിലാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP