Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫാ. തോമസ് തൈച്ചേരിൽ എഡ്മന്റൻ സെന്റ് അൽഫോൻസാ ദേവാലയ വികാരി

ഫാ. തോമസ് തൈച്ചേരിൽ എഡ്മന്റൻ സെന്റ് അൽഫോൻസാ ദേവാലയ വികാരി

ജോയിച്ചൻ പുതുക്കുളം

എഡ്മന്റൻ (കാനഡ): എഡ്മന്റനിലെ സെന്റ് അൽഫോൻസാ സീറോ മലബാർ ഫൊറോന ദേവാലയത്തിന്റെ പുതിയ വികാരിയായി ഇടുക്കി രൂപതാംഗം ഫാ. തോമസ് തൈച്ചേരിൽ 2019 ജൂൺ രണ്ടിനു ഉത്തരവാദിത്വം ഏറ്റെടുത്തു. റവ.ഫാ. ജോൺ കുടിയിരുപ്പിൽ അഞ്ചു വർഷം വികാരിയായി സേവനം അനുഷ്ഠിച്ചതിനുശേഷം 2018 ഡിസംബറിൽ നാട്ടിലേക്ക് മടങ്ങിപ്പോയതിനെ തുടർന്നു ഫാ. ജോജോ ചങ്ങനംതുണ്ടിയിൽ ആക്ടിങ് വികാരിയായി പ്രവർത്തിച്ചിരുന്നിടത്താണ് ഇടവക പട്ടക്കാരനായ റവ.ഫാ. തോമസ് തൈച്ചേരിൽ പുതിയ വികാരിയായി ചാർജ് ഏറ്റെടുത്തിരിക്കുന്നത്.

ഇടുക്കി ജില്ലയിലെ തങ്കമണി സെന്റ് തോമസ് ഫൊറോന ഇടവകയിലെ പരേതരായ ജോസഫ് - അന്നമ്മ ദമ്പതികളുടെ ഏഴാമത്തെ പുത്രനായാണ് ജനനം. സഹോദരങ്ങളായ ജോൺ, ചെറിയാൻ എന്നിവർ മുംബൈയിൽ സ്ഥിരതാമസമാണ്. മറ്റു സഹോദരങ്ങളായ മേരിക്കുട്ടി, കുഞ്ഞമ്മ, ജോസ്, അഗസ്റ്റിൻ, സെബാസ്റ്റ്യൻ എന്നിവർ.

1991 ജനുവരി ഒന്നാം തീയതി കോതമംഗലം രൂപതയുടെ മെത്രാനായിരുന്ന അഭിവന്ദ്യ ജോർജ് പുന്നക്കോട്ടിൽ പിതാവിൽ നിന്നും പട്ടം സ്വീകരിച്ചു. തുടർന്ന് ആനകുളം, പൂയംകുട്ടി, പന്നിയാർകുടി, ശാന്തിഗ്രാം, എല്ലക്കല്ല്, ഈട്ടിത്തോപ്പ് എന്നീ ഇടവകകളിലായി 28 വർഷം വികാരിയായി സേവനം അനുഷ്ഠിച്ചതിനുശേഷമാണ് എഡ്മന്റനിലെ സെന്റ് അൽഫോൻസാ ഫൊറോന ദേവാലയത്തിന്റെ വികാരിയായി എത്തിയത്.

2019 മെയ് 26-നു ഇടവക ജനങ്ങൾ സ്നേഹോഷ്മളമായ സ്വീകരണം നൽകിയാണ് പുതിയ വികാരിയെ സ്വീകരിച്ചത്. പെന്തക്കുസ്താ ഞായർ ആയ ജൂൺ ഒമ്പതിനായിരുന്നു വികാരിയച്ചന്റെ പുതിയ ഇടവകയിലെ ആദ്യത്തെ ഞായറാഴ്ച ദിവ്യബലി. ഉദ്ദേശം മുപ്പത്തെട്ടോളം കുഞ്ഞുങ്ങളെ ആദ്യാക്ഷരം എഴുതിച്ച്, അറിവിന്റേയും വിജ്ഞാനത്തിന്റേയും ലോകത്തേക്ക് ആനയിക്കാനും അന്നു വികാരിയച്ചനു സാധിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP