Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഷിക്കാഗോയിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് ദ്വിതീയൻ ബാവയുടെ ഓർമ്മപ്പെരുന്നാൾ

ഷിക്കാഗോയിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് ദ്വിതീയൻ ബാവയുടെ ഓർമ്മപ്പെരുന്നാൾ

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: ശാസ്താംകോട്ട ശുദ്ധജല തടാക തീരത്ത് സ്ഥിതിചെയ്യുന്ന മൗണ്ട് ഹൊറേബ് മാർ ഏലിയാ ചാപ്പലിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് ദ്വിതീയൻ ബാവയുടെ പതിമൂന്നാം ഓർമ്മപ്പെരുന്നാൾ ബെൽവുഡ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഭക്തിപുരസരം കൊണ്ടാടുന്നു.

ജനുവരി 26-നു ശനിയാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാനമസ്‌കാരം,മധ്യസ്ഥ പ്രാർത്ഥന, പ്രസംഗം. 27-ന് ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്‌കാരം, 9.45-ന് വിശുദ്ധ കുർബാന, അനുസ്മരണ യോഗം, ധൂപ പ്രാർത്ഥന, കൈമുത്ത്, നേർച്ചവിളമ്പ് എന്നിവ ഉണ്ടായിരിക്കും. വികാരി ഫാ. ദാനിയേൽ ജോർജ് മുഖ്യ കാർമികത്വം വഹിക്കും. എല്ലാ വിശ്വാസികളുടേയും പ്രാർത്ഥനാപൂർവ്വമായ സഹകരണം ക്ഷണിക്കുന്നു.

പെരുന്നാളിന്റെ വിജയത്തിനുവേണ്ടി പി.സി. വർഗീസ്, ഷിബു മാത്യൂസ്, ഗ്രിഗറി ദാനിയേൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു. ജോർജ് വർഗീസ് വെങ്ങാഴിയിൽ അറിയിച്ചതാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP