Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സൗത്ത്വെസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് ക്വിക് ഓഫ് ഷിക്കാഗോയിൽ

സൗത്ത്വെസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് ക്വിക് ഓഫ് ഷിക്കാഗോയിൽ

ഷിക്കാഗോ: മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത്വെസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിലേക്കുള്ള രജിസ്ട്രേഷൻ ഉദ്ഘാടനം ഷിക്കാഗോ സെന്റ് തോമസ് ഓർത്തഡോക്‌സ് ദേവാലയത്തിൽ ഡിസംബർ 9 -നു രാവിലെ വിശുദ്ധ കുർബ്ബാനയ്ക്കു ശേഷം നടന്നു.

ഇടവകയിലെ പത്തു കുടുംബങ്ങൾ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി രജിസ്ട്രേഷൻ പൂർത്തിയാക്കുകയും ഇടവകവികാരി ഫാ. ഹാം ജോസഫ് , കോൺഫറൻസ് കൺവീനർ ഡീക്കൻ. ജോർജ് പൂവത്തൂർ എന്നിവർ രെജിസ്ട്രേഷൻ സ്വീകരിക്കുകയും രജിസ്റ്റർ ചെയ്ത കുടുംബങ്ങളെ അനുമോദിക്കുകയും ചെയ്തു.

സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വിവിധ ദേവാലയങ്ങളിൽ നിന്നും ആയിരത്തിൽപരം കുടുംബങ്ങൾ പങ്കെടുക്കുന്ന ഈ സംഗമം മലങ്കര മെത്രാപ്പൊലീത്ത പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവ ഉദ്ഘാടനം ചെയ്യും. ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പൊലീത്തയുടെ നേതൃത്വത്തിൽ ഫാ.ഡാനിയൽ ജോർജ്, ഡീക്കൻ. ജോർജ് പൂവത്തൂർ, ഫാ. ഹാം ജോസഫ്, കോശി ജോർജ് തുടങ്ങിയവർ വിവിധ കമ്മിറ്റികളിലായി കോൺഫറൻസിന്റെ വിജയത്തിനു വേണ്ടി പ്രവർത്തിച്ചു വരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP