Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മെൽബൺ സീറോ മലബാർ കത്തീഡ്രൽ ഇടവകയുടെ റാഫിൾ ടിക്കറ്റ് നറുക്കെടുപ്പ് 24ന്

മെൽബൺ സീറോ മലബാർ കത്തീഡ്രൽ ഇടവകയുടെ റാഫിൾ ടിക്കറ്റ് നറുക്കെടുപ്പ് 24ന്

പോൾ സെബാസ്റ്റ്യൻ

മെൽബൺ: സെന്റ് അൽഫോൻസ കത്തീഡ്രൽ ഇടവകയുടെ കത്തീഡ്രൽ നിർമ്മാണ ധനശേഖരാർത്ഥം സംഘടിപ്പിച്ചിട്ടുള്ള റാഫിൾ ടിക്കറ്റിന്റെ നറുക്കെടുപ്പ് മെൽബൺ സീറോ മലബാർ രൂപതാധ്യക്ഷൻ ബിഷപ്പ് ബോസ്‌കോ പുത്തൂർ നിർവ്വഹിക്കും.

റിസർവോയിലെ വൈറ്റ്‌ലൊ സ്ട്രീറ്റിലുള്ള സെന്റ് സ്റ്റീഫൻസ് ദേവാലയത്തിൽഡിസംബർ 24-ാം തിയതി രാത്രി 8 മണിക്കുള്ള ദിവ്യബലിയിൽ മാർബോസ്‌കോ പുത്തൂർ മുഖ്യ കാർമ്മികത്വം വഹിക്കും. 9.30ന് കത്തീഡ്രൽഇടവകയിലെ ഗായക സംഘങ്ങളുടെ നേതൃത്വത്തിൽ കരോൾ ഗാനങ്ങൾ ആലപിക്കും. 10മണിക്കാണ് റാഫിൾ ടിക്കറ്റിന്റെ നറുക്കെടുപ്പ്ക്ര മീകരിച്ചിരിക്കുന്നത്.

രൂപതചാൻസിലറും കത്തീഡ്രൽ വികാരിയുമായ ഫാദർ മാത്യു കൊച്ചുപുരയ്ക്കൽ, കൈക്കാരന്മാരായ ക്ലീറ്റസ് ചാക്കൊ, ആന്റൊ തോമസ്, റാഫിളിന്റെയുംഫിനാൻസ് കമ്മിറ്റിയുടെയും കൺവീനറായ ജോൺസൺ ജോർജ്ജ്, രൂപതപാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോബി ഫിലിപ്പ്, റാഫിൾ ടിക്കറ്റ് കമ്മിറ്റിഅംഗം ജിനോയ് സ്‌കറിയ എന്നിവർ നറുക്കെടുപ്പിന് നേതൃത്വം നല്കും.നറുക്കെടുപ്പിന്റെ തത്സമയ സംപ്രേഷണം കത്തീഡ്രൽ ഇടവക ഫേസ്‌ബുക്ക് പേജിൽഉണ്ടായിരിക്കും. വിജയികളെ നേരിട്ട് അറിയിക്കുന്നതോടൊപ്പം കത്തീഡ്രൽ ഇടവകയുടെ വെബ്‌സൈറ്റിലും ഫലം പ്രസിദ്ധീകരിക്കും. നറുക്കെടുപ്പിന് ശേഷംക്രിസ്മസ് കേക്കിന്റെ വിതരണവും ഉണ്ടായിരിക്കും.

ഡിസംബർ 24-ാം തിയതി രാത്രി 7 മണിക്ക് റോക്‌സ്ബറോപാർക്കിലെ സതേൺക്രോസ് ഡ്രൈവിലുള്ള ഗുഡ് സമരിറ്റൻ ദേവാലയത്തിലെവിശുദ്ധ കുർബാനയിൽ കത്തീഡ്രൽ ഇടവക വികാരി ഫാദർ മാത്യുകൊച്ചുപുരയ്ക്കൽ മുഖ്യ കാർമ്മികത്വം വഹിക്കും.

ഒന്നാം സമ്മാനമായി അറുപത്തയ്യായിരം ഡോളർ വിലയുള്ള ടൊയോട്ടപ്രാഡോ കാറും രണ്ടാം സമ്മാനമായി 2000 ഡോളറിന്റെ ട്രാവൽ വൗച്ചറും മൂന്നാം സമ്മാനമായി ആയിരം ഡോളറിന്റെ കോൾസ് മയർ ഗിഫ്റ്റ്‌വൗച്ചറും നാലാം സമ്മാനമായി അഞ്ഞൂറ് ഡോളർ വിലമതിക്കുന്ന സ്പിരിറ്റ്
ഓഫ് ടാസ്മാനിയുടെ രണ്ട് ഗിഫ്റ്റ് വൗച്ചറും അഞ്ചാം സമ്മാനമായിനൂറ് ഡോളറിന്റെ അഞ്ച് വൗച്ചറുകളുമാണ്റാഫിൾ ടിക്കറ്റിന്റെ സമ്മാനങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP