Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സെന്റ് ജൂഡ് മലങ്കര കാത്തലിക് മിഷൻ കാൽഗറി പാരീഷ് ദിനവും റിപ്പബ്ലിക് ദിനവും ആഘോഷിച്ചു

സെന്റ് ജൂഡ് മലങ്കര കാത്തലിക് മിഷൻ കാൽഗറി പാരീഷ് ദിനവും റിപ്പബ്ലിക് ദിനവും ആഘോഷിച്ചു

ജോയിച്ചൻ പുതുക്കുളം

കാൽഗറി: സെന്റ് ജൂഡ് മലങ്കര കാത്തലിക് മിഷൻ കാൽഗറിയുടെ പാരീഷ് ദിനം 2019 ജനുവരി 26-നു കാൽഗറി സെന്റ് ജോസഫ് കാത്തലിക് ചർച്ചിൽ വച്ചു റിപ്പബ്ലിക് ദിനാഘോഷങ്ങളോടെ ആഘോഷിച്ചു. രാവിലെ പ്രഭാത പ്രാർത്ഥനകളോടെ ആരംഭിച്ച ആഘോഷപരിപാടികൾ പ്രാർത്ഥനാനിർഭരമായ നിമിഷങ്ങൾക്കൊപ്പം ഉച്ചഭക്ഷണവും അടങ്ങുന്നതായിരുന്നു.

ഔദ്യോഗിക ചടങ്ങുകൾക്ക് കാൽഗറി മലങ്കര കത്തോലിക്കാ സഭയുടെ വികാരി റവ.ഫാ. ജോർജ് മഠത്തിക്കുന്നത്ത് സ്വാഗതം ആശംസിച്ചു. കാൽഗറി- ഫുട്ട് ഹിൽസ് നിയോജകമണ്ഡലം എംഎ‍ൽഎ ശ്രീപ്രസാദ് പാണ്ഡെ ആതിഥ്യം വഹിച്ചു. വിവിധ സമൂഹങ്ങളെ പ്രതിനിധാനം ചെയ്ത് റവ.ഫാ. യാരോസ്ലാ അസൂബ, റവ.ഫാ. സജോ ജേക്കബ് പുതുശേരി, റവ.ഫാ. തോമസ് വടശേരി, റവ.ഫാ. ജോസ് ടോം കളത്തിപ്പറമ്പിൽ, മി ബിൽ ല്യൂചക്, റവ.ഫാ. പ്രാൻസ് മൂക്കനോട്ടിൽ എന്നിവരും വേദി പങ്കിട്ടു.

ഒരു സമൂഹത്തിന്റെ പങ്കാകുക എന്നത് ഇക്കാലഘട്ടത്തിന്റെ ആവശ്യമാണെന്നും, അത് കാൽഗറിയുടെ വികസനത്തിന് എത്രത്തോളം സഹായിക്കുന്നു എന്നുമായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ പ്രഭാഷണത്തിന്റെ വിജയം. ഫിലിപ്പ് തുരുത്തിയിൽ സദസിനു നന്ദി പറഞ്ഞു. മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് (എം.സി.വൈ.എം), മലങ്കര കാത്തലിക് അസോസിയേഷൻ (എം.സി.എ), നൈറ്റ്സ് ഓഫ് കൊളംബസ്, മലങ്കര കാത്തലിക് ചിൽഡ്രൻസ് ലീഗ് (എം.സി.സി.എൽ), മാതൃവേദി എന്നീ സംഘടനകളുടെ പ്രതിനിധികളും, വിശിഷ്ടാതിഥികളും ഭദ്രദീപം തെളിയിച്ചു. തുടർന്ന് നയനമനോഹരങ്ങളായ കലാപരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. ഭാരത്തിന്റെ ദേശീയഗാനവും കനേഡിയൻ ദേശീയ ഗാനവും ആലപിച്ച് ഇടവക ദിനത്തിന് പരിസമാപ്തി കുറിച്ചു. പ്രോഗ്രാം കോർഡിനേറ്റർ ജോസഫ് ജോൺ പരിപാടികൾക്കു നേതൃത്വം നൽകി.

2015 ഓഗസ്റ്റ് 29-നു കാൽഗറിയിലുള്ള മലങ്കര കത്തോലിക്കാ സഭയിലെ വിശ്വാസികളുടെ ആധ്യാത്മിക ആവശ്യങ്ങൾക്കായി രൂപവത്കരിക്കപ്പെട്ട ഈ സമൂഹം സെന്റ് മേരി, ക്യൂൻ ഓഫ് പീസ് സീറോ മലങ്കര കാത്തലിക് എപ്പാർക്കി ഇൻ യു.എസ്.എ & കാനഡയുടെ അധികാരപരിധിയിൽ വരുന്നതാണ്.

2018 ഒക്ടോബർ വരെ റവ.ഫാ. ഡൈജു കുര്യാക്കോസിന്റെ അജപാലന നേതൃത്വത്തിലും, തുടർന്ന് റവ.ഫാ. ജോർജ് മഠത്തിക്കുന്നതിന്റെ നേതൃത്വത്തിലും മലങ്കര കത്തോലിക്കാ സഭ അവരുടെ പ്രാതിനിധ്യം വിശ്വാസ സമൂഹത്തിലും, പൊതുപ്രവർത്തനത്തിലും മുദ്രവെയ്ക്കപ്പെട്ടുകഴിഞ്ഞു.

കൂടാതെ വിവിധ ഭക്തസംഘടനകളും, കുട്ടികൾക്കായുള്ള വിവിധ ക്ലാസുകൾ തുടങ്ങി മലങ്കര സഭ അനുദിനം വളർന്നു പന്തലിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP