Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാൽഗറി സെന്റ് ജൂഡ് മലങ്കര കത്തോലിക്കാ മിഷൻ ഫാമിലി പിക്നിക്ക് സംഘടിപ്പിച്ചു

കാൽഗറി സെന്റ് ജൂഡ് മലങ്കര കത്തോലിക്കാ മിഷൻ ഫാമിലി പിക്നിക്ക് സംഘടിപ്പിച്ചു

ജോയിച്ചൻ പുതുക്കുളം

കാൽഗറി: സെന്റ് ജൂഡ് മലങ്കര കത്തോലിക്കാ മിഷൻ ഫാമിലി പിക്നിക്ക് നടത്തി. കോക്ക്രെയ്ൻ സെന്റ് ഫ്രാൻസീസ് റിട്രീറ്റ് സെന്ററിലേക്ക് നടത്തിയ ഏകദിന കുടുംബ ഉല്ലാസയാത്രയ്ക്ക് കാൽഗറി ഇടവകയിലെ മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് (എം.സി.വൈ.എം)അംഗങ്ങൾ നേതൃത്വം നൽകി.

റിട്രീറ്റ് സെന്ററിലെ ചാപ്പലിൽ ഇടവക വികാരി ഫാ. ജോർജ് മഠത്തിക്കുന്നത്ത് ഇടവകാംഗങ്ങൾക്കുവേണ്ടി വിശുദ്ധബലിയർപ്പിച്ചു. തുടർന്ന് മുതിർന്നവർക്കും കുട്ടികൾക്കും വേണ്ടി വടംവലി, ഫുട്ബോൾ, കസേരകളി, മിഠായിപെറുക്കൽ തുടങ്ങിയ വിവിധ കായിക വിനോദ മത്സരങ്ങൾ അരങ്ങേറി.

പിക്നിക്കിന് ഇടവക മാതൃസമാജം അംഗങ്ങൾ രുചികരമായ ഭക്ഷണം വിതരണം ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP