Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബ്രാംപ്ടൻ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ പ്രതിഷ്ഠാ കർമ്മങ്ങൾ ഭക്തിനിർഭരമായി കൊണ്ടാടി; നാട്ടിലെ ഉത്സവാഘോഷങ്ങൾ കൺ കുളിർക്കെ കണ്ട നിർവൃതിയിൽ ഹിന്ദു വിശ്വാസ സമൂഹം

ബ്രാംപ്ടൻ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ പ്രതിഷ്ഠാ കർമ്മങ്ങൾ ഭക്തിനിർഭരമായി കൊണ്ടാടി; നാട്ടിലെ ഉത്സവാഘോഷങ്ങൾ കൺ കുളിർക്കെ കണ്ട നിർവൃതിയിൽ ഹിന്ദു വിശ്വാസ സമൂഹം

ഉണ്ണി ഒപ്പോത്ത്

ബ്രാംപ്ടൻ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ പ്രതിഷ്ഠാ കർമ്മങ്ങൾ ഭക്തിനിർഭരമായി കൊണ്ടാടി. ജൂലൈ 3 (ബുധനാഴ്ച ) പ്രതിഷ്ഠക്കു കൊടിയേറിയതിനു ശേഷം ജൂലൈ 8നു (തിങ്കളാഴ്ച) രാവിലെ 3 മണിയോടുകൂടി ഗുരുവായൂരപ്പന്റെയും ഗണപതിയുടെയും അയ്യപ്പന്റേയും ഭഗവതിയുടെയും പ്രതിഷ്ഠക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. രാവിലെ ഏകദേശം 6 മണിയോടെ ബിംബങ്ങൾ കലശമണ്ഡപത്തിൽ നിന്നും ശ്രീകോവിലുകളിലേക്കു ആനയിച്ചു പ്രതിഷ്ഠ നടത്തി. രാവിലെ രണ്ടര മണിക്ക് തന്നെ ഭക്തജനങ്ങൾ ക്ഷേത്രത്തിലേക്ക് പ്രവഹിക്കാൻ തുടങ്ങി. ഏറെ നാൾ കാത്തിരുന്ന പ്രതിഷ്ഠ എന്ന ആ മഹത്തായ കാഴ്ച കാണാൻ ഏകദേശം പത്തു രണ്ടായിരത്തോളം ജനങ്ങൾ സന്നിഹിതരായി കൺ കുളിർക്കെ ഭഗവദ് ദർശനം നടത്തി.

കുംഭേശ കലശം, നിദ്രാകലശം, ജീവകലശം എന്നീ കലശങ്ങളെക്കൊണ്ട് അഭിഷേകങ്ങളും , പായസപൂജയും, ഗണപതി ഹോമവും, ഉച്ചപൂജയും, പ്രതിഷ്ഠാബലിയും മറ്റും കഴിഞ്ഞു ഉച്ചയോടെ ഗുരുവായൂരപ്പന്റെ നട മൂന്നു ദിവസത്തേക്ക് അടച്ചു.

ജൂലൈ 11 വ്യാഴാഴ്ച രാവിലെ 6 മണിക്ക് ഗുരുവായൂരപ്പന്റെ നട തുറക്കുമ്പോഴേക്കും നിരവധി ഭക്തജനങ്ങൾ നിർമ്മാല്യദർശനത്തിനു വേണ്ടി സന്നിഹിതരായി. പ്രായശ്ചിത്ത കലശാഭിഷേകം, ശാന്തികലശാഭിഷേകം തത്വകലശാഭിഷേകം എന്നീ അഭിഷേകങ്ങൾ നടത്തിയതിനു ശേഷം ഒമ്പതര മണിയോടുകൂടി സഹസ്ര (1000) കലശങ്ങളെക്കൊണ്ടും പ്രധാന കലശമായ ബ്രഹ്മകലശം കൊണ്ടും അഭിഷേകം നടന്നു.

വൈകുന്നേരം ഏഴര മണിയോടുകൂടി ഉത്സവത്തിന് കൊടിയേറി . ജൂലൈ 16 വരെ നീണ്ടു നിന്ന ഉത്സവത്തിൽ ദിവസേന എഴുന്നള്ളിപ്പ്, വിളക്കാചാരം, ശിവേലി, മേളങ്ങൾ, തായമ്പക, പഞ്ചവാദ്യം എന്നിവക്ക് പുറമെ പൂന്താനം കലാവേദിയിൽ കഥകളി, ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, ശാസ്ത്രീയ സംഗീതക്കച്ചേരി, ഗാനമേള, ഭജന, പ്രഭാഷണങ്ങൾ, മൃദംഗ കച്ചേരി, വയലിൻ കച്ചേരി, എന്ന് തുടങ്ങി ഒട്ടനവധി പ്രോഗ്രാമുകൾ നടന്നു. ജൂലൈ 3ന് തുടങ്ങി ജൂലൈ 16 വരെ നീണ്ടു നിന്ന മഹാ പ്രതിഷ്ഠയിലും ഉത്സവത്തിലും പങ്കെടുത്ത എല്ലാവർക്കും മൂന്നു നേരവും അന്നദാനം ഉണ്ടായിരുന്നു.

ജൂലൈ 14 (ഞായറാഴ്ച) 1500 ൽ പരം ഭക്തജനങ്ങൾക്ക് സദ്യ വിളമ്പി. ജൂലൈ 15ന് പള്ളിവേട്ടയിൽ ഭഗവാന്റെ തിടമ്പ് വിഗ്രഹവുമായി മേളത്തോടുകൂടിയ എഴുന്നള്ളിപ്പ്, ജൂലൈ 16 ന് ആറാട്ടിനുള്ള എഴുന്നള്ളിപ്പ്, ഇതെല്ലാം ക്ഷേത്രത്തിൽ എത്തിയ ഭക്തജനങ്ങൾക്ക് പുറമെ പരിസരവാസികൾക്കും മനോഹരമായ കാഴ്ചയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP