Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബെൽവുഡ് സെന്റ് ഗ്രിഗോറിയോസ് മഹായിടവകയ്ക്ക് പുതിയ സാരഥികൾ

ബെൽവുഡ് സെന്റ് ഗ്രിഗോറിയോസ് മഹായിടവകയ്ക്ക് പുതിയ സാരഥികൾ

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൽപ്പെട്ട ഷിക്കാഗോ ബെൽവുഡ് സെന്റ് ഗ്രിഗോറിയോസ് മഹായിടവക 2019-ലേക്കുള്ള ഭാരവാഹികളെ വികാരി ഫാ. ഡാനിയേൽ ജോർജിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗം തെരഞ്ഞെടുത്തു.

ട്രസ്റ്റിയായി പി.സി. വർഗീസ്, സെക്രട്ടറിയായി ഷിബു മാത്യൂസ് എന്നിവരെ യോഗം തെരഞ്ഞെടുത്തു. ഇടവകയെ വിവിധ യൂണീറ്റുകളായി തിരിച്ച് താഴെപ്പറയുന്നവരെ പുതിയ മാനേജിങ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു.

ജോർജ് വർഗീസ് വെങ്ങാഴിയിൽ, സാറാ പൂഴിക്കുന്നേൽ, ജോർജി ഡാനിയേൽ, മെൽവിൻ ഏബ്രഹാം, മാത്യു ഏബ്രഹാം, സ്റ്റീവൻ ജോൺ, ഷെറി മാത്യു, ക്രിസ്റ്റീൻ മാത്യു, രാജു കൊട്ടാരത്തിൽ, ഫിലിപ്പ് കുന്നേൽ, സന്തോഷ് മാമ്മൂട്ടിൽ (ഓഡിറ്റർ), ജിനു മാത്യു, നിതീഷ് കുര്യൻ.

പ്രയർ കോർഡിനേറ്റർ: ഏലിയാമ്മ പുന്നൂസ്, സെനർ ലീഗ്: വർഗീസ് തോമസ്, ഫുഡ് കോർഡിനേറ്റർ: ജോർജി ഡാനിയേൽ, ക്രിസ്മസ് കോർഡിനേറ്റർ: തോമസ് മാമ്മൂട്ടിൽ, പിക്നിക്ക് കോർഡിനേറ്റർ: ആൽബിൻ ഏബ്രഹാം, പിക്നിക്ക് കമ്മിറ്റി: ബാബു മാത്യു, വിൻസി വർഗീസ്, റെനി രാജു, ചാരിറ്റി കോർഡിനേറ്റർ: അലക്സാണ്ടർ യോഹന്നാൻ, എക്യൂമെനിക്കൽ കമ്മിറ്റി: ജോർജ് വർഗീസ് വെങ്ങാഴിയിൽ, ഏലിയാമ്മ പുന്നൂസ്, വർഗീസ് തോമസ്, ജോയ്സ് ചെറിയാൻ, തോമസ് സഖറിയ എന്നിവരെ തെരഞ്ഞെടുത്തു.

പ്രാർത്ഥനയോടുകൂടി യോഗം അവസാനിച്ചു. കത്തീഡ്രൽ ന്യൂസിനുവേണ്ടി ജോർജ് വർഗീസ് വെങ്ങാഴിയിൽ അറിയിച്ചതാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP