Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്‌ളാറ്റ് തട്ടിപ്പ് കേസിൽ സിബിഐയുടെ ചടുലനീക്കം; നഗരസഭയിൽ മിന്നൽ പരിശോധന; ബിൽഡിങ് പെർമിറ്റും വൈദ്യുതിക്കുള്ള അനുമതിയും ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ഫയലുകൾ കസ്റ്റഡിയിൽ; സിബിഐയുടെ വരവോടെ ഫ്‌ളാറ്റ് പണി നിർത്തി വച്ചതായി യുണിടാക്കിന്റെ കത്ത് ലൈഫ് മിഷന്; പണി പുനരാരംഭിക്കുന്നത് കേന്ദ്ര ഏജൻസിയുടെ അടുത്ത നീക്കം നോക്കി മാത്രം

വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്‌ളാറ്റ് തട്ടിപ്പ് കേസിൽ സിബിഐയുടെ ചടുലനീക്കം; നഗരസഭയിൽ മിന്നൽ പരിശോധന; ബിൽഡിങ് പെർമിറ്റും വൈദ്യുതിക്കുള്ള അനുമതിയും ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ഫയലുകൾ കസ്റ്റഡിയിൽ; സിബിഐയുടെ വരവോടെ ഫ്‌ളാറ്റ് പണി നിർത്തി വച്ചതായി യുണിടാക്കിന്റെ കത്ത് ലൈഫ് മിഷന്; പണി പുനരാരംഭിക്കുന്നത് കേന്ദ്ര ഏജൻസിയുടെ അടുത്ത നീക്കം നോക്കി മാത്രം

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: വടക്കാഞ്ചേരി ലൈഫ് മിഷൻ കേസിൽ അന്വേഷണം ഏറ്റെടുത്തതിന് പിന്നാലെ ചടുലവേഗത്തിൽ സിബിഐയുടെ നീക്കം. വടക്കാഞ്ചേരി നഗരസഭയിൽ സിബിഐ പരിശോധന നടത്തി നിരവധി രേഖകൾ പിടിച്ചെടുത്തു. രണ്ടുമണിക്കൂറോളം നീണ്ടുനിന്ന പരിശോധനയിൽ, മൂന്നംഗ സിബിഐ സംഘം ബിൽഡിങ് പെർമിറ്റ് ഫയലുകൾ അടക്കം വിവിധ രേഖകൾ കസ്റ്റഡിയിലെടുത്തു.

വൈദ്യുതിക്ക് അനുമതി നൽകിയത്, ഭൂമി ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട രേഖകളാണ് പിടിച്ചെടുത്തത്. രേഖകളിൽ വിശദമായ പരിശോധന നടത്തിയതിന് ശേഷമാകും സിബിഐ സംഘം അടുത്ത നടപടിയിലേക്ക് കടക്കുക. പദ്ധതിയുടെ ഭാഗമായി നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിരുന്ന സ്ഥലം സന്ദർശിക്കാനാണ് അടുത്ത നീക്കം. രണ്ട് ദിവസം മുൻപ് വിജിലൻസ് സംഘവും വടക്കാഞ്ചേരി നഗരസഭയിലെത്തി പരിശോധന നടത്തുകയും ഏതാനും ഫയലുകളും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

ലൈഫ് മിഷൻ ഭവന നിർമ്മാണ പദ്ധതിയുടെ മറവിൽ കേന്ദ്രാനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചതിന് വിദേശ സംഭാവന നിയന്ത്രണ നിരോധന നിയമത്തിലെ 35-ാം വകുപ്പ് പ്രകാരവും ഗൂഢാലോചനക്കുറ്റവും ചുമത്തിയാണ് സിബിഐയുടെ അന്വേഷണം. ഭൂമി വിട്ടുകൊടുത്തതല്ലാതെ പദ്ധതിയുമായി ബന്ധപ്പെട്ട ഒരു ഇടപാടിലും പങ്കില്ലെന്നും വിദേശ സഹായം നേരിട്ട് സ്വീകരിച്ചില്ലെന്നുമുള്ള സർക്കാർ വാദം നിലനിൽക്കില്ലെന്നാണ് സിബിഐയ്ക്ക് ലഭിച്ച നിയമോപദേശം.

യൂണിടാക്കും കോൺസുലേറ്റും തമ്മിലാണ് പണമിടപാടിലെ കരാർ എങ്കിലും ഇതിലെ രണ്ടാമത്തെ കക്ഷി സർക്കാരാണ്. മാത്രമല്ല ലൈഫ് മിഷൻ കരാർ സർക്കാർ പദ്ധതിയുടെ ഭാഗമാണെന്നും ചെയർമാനും സിഇഒയും സർക്കാരിന്റ ഭാഗമാണെന്നും ഇതിനാൽ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നുമാണ് സിബിഐ നിലപാട്. അതിനിടെ, വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ളാറ്റിന്റെ നിർമ്മാണം നിലച്ചു. നിർമ്മാണ ജോലികൾ നിർത്തിവയ്ക്കാൻ യൂണിടാക് എംഡി നിർദ്ദേശിച്ചതായി ജോലിക്കാർ പറയുന്നു. പണി നിർത്തിവയ്ക്കുന്നതായി കാണിച്ച് യൂണിടാക് ലൈഫ് മിഷന് കത്ത് നൽകിയിട്ടുണ്ട്. കഴിഞ്ഞ ആറ് മാസമായി യുഎഇ കോൺസുലേറ്റുമായി ആശയവിനിമയം നടത്താൻ സാധിക്കുന്നില്ല അതിനാൽ നിർമ്മാണപ്രവർത്തനങ്ങളിൽ അനിശ്ചിതത്വം ഉണ്ടായി എന്നാണ് യൂണിടാക് കമ്പനി കത്തിൽ സൂചിപ്പിച്ചിരിക്കുന്നത്.

അതേസമയം സിബിഐ കേസിന്റെ പശ്ചാത്തലത്തിൽ നിർമ്മാണപ്രവർത്തനങ്ങൾ നിർത്തിവെക്കാൻ കമ്പനി നിർദ്ദേശിച്ചതായാണ് തൊഴിലാളികൾ പറയുന്നത്. മൂന്നൂറോളം തൊഴിലാളികളാണ് വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ളാറ്റ് നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. സിബിഐ കേസുമായി ബന്ധപ്പെട്ട തുടർനടപടികൾ അറിഞ്ഞതിനുശേഷം മാത്രമാവും നിർമ്മാണപ്രവർത്തനങ്ങൾ പുനരാരംഭിക്കുന്ന കാര്യം തീരുമാനിക്കുക എന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP