Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിജേഷ് പിള്ളയെ എം വി ഗോവിന്ദൻ അയച്ചു എന്ന് ഫേസ്‌ബുക്ക് ലൈവിൽ പറഞ്ഞിട്ടില്ല; തന്നെ എം വി ഗോവിന്ദൻ അയച്ചുവെന്ന് വിജേഷ് പിള്ള പറഞ്ഞതായാണ് പറഞ്ഞത്; മാപ്പും പറയില്ല, ചില്ലികാശും തരില്ല; മാനനഷ്ടക്കേസിൽ സ്വപ്‌നയുടെ മറുപടി

വിജേഷ് പിള്ളയെ എം വി ഗോവിന്ദൻ അയച്ചു എന്ന് ഫേസ്‌ബുക്ക് ലൈവിൽ പറഞ്ഞിട്ടില്ല; തന്നെ എം വി ഗോവിന്ദൻ അയച്ചുവെന്ന് വിജേഷ് പിള്ള പറഞ്ഞതായാണ് പറഞ്ഞത്; മാപ്പും പറയില്ല, ചില്ലികാശും തരില്ല; മാനനഷ്ടക്കേസിൽ സ്വപ്‌നയുടെ മറുപടി

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളുരു: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നൽകിയ മാനനഷ്ട കേസിൽ താൻ മാപ്പ് പറയാൻ ഉദ്ദേശിക്കുന്നില്ലെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. ഒരു കോടിയുടെ പത്ത് ശതമാനം കോടതി ഫീസ് കെട്ടി എം വി ഗോവിന്ദൻ കേസിന് പോകുമോ എന്ന് കാത്തിരിക്കുന്നുവെന്നും സ്വപ്ന പറഞ്ഞു.

എം വി ഗോവിന്ദനെക്കുറിച്ച് വിജേഷ് പിള്ള പറഞ്ഞാണ് അറിയുന്നത്. ആരാണ് എം വി ഗോവിന്ദനെന്നോ പാർട്ടി പദവിയെന്തെന്നോ അതിന് മുമ്പ് അറിയുമായിരുന്നില്ല. അതിനാൽത്തന്നെ സമൂഹത്തിൽ നല്ല പേരിന് കോട്ടം തട്ടിക്കാനുദ്ദേശിച്ചുള്ള പ്രസ്താവനയെന്ന വാദം നിലനിൽക്കില്ല. വിജേഷ് പിള്ളയെ എം വി ഗോവിന്ദൻ അയച്ചു എന്ന് ഫേസ്‌ബുക്ക് ലൈവിൽ പറഞ്ഞിട്ടില്ല. തന്നെ എം വി ഗോവിന്ദൻ അയച്ചുവെന്ന് വിജേഷ് പിള്ള പറഞ്ഞതായാണ് പറഞ്ഞത്. അതിനാൽ എം വി ഗോവിന്ദൻ അയച്ച മാനനഷ്ട നോട്ടീസ് അടിസ്ഥാനരഹിതമെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ചില്ലിക്കാശ് പോലും നഷ്ടപരിഹാരത്തുക നൽകില്ലെന്നും വക്കീൽ നോട്ടീസിനുള്ള മറുപടിയിൽ സ്വപ്ന പറഞ്ഞു.

മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് ഏതു നിയമ നടപടികളും നേരിടാൻ തയാറാണ്. ഫേസ്‌ബുക്ക് ലൈവിൽ എല്ലാ വിവരങ്ങളും വളരെ വ്യക്തമായി മലയാളത്തിൽ തന്നെ പറയുന്നുണ്ട്. പറഞ്ഞ കാര്യങ്ങൾ വീണ്ടും കേൾക്കണം. വിജയ് പിള്ള പറഞ്ഞ കാര്യങ്ങൾ മാത്രമാണ് വെളിപ്പെടുത്തിയത്. എം വിഗോവിന്ദനാണ് വിജയ് പിള്ളയെ അയച്ചതെന്ന് ഒരിടത്തും പറയുന്നില്ല.

വിജയ് പിള്ള വഴി എം വിഗോവിന്ദൻ ബന്ധപ്പെട്ടുവെന്നും പറയുന്നില്ല. വാഗ്ദാനങ്ങൾ നിരസിച്ചാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഗോവിന്ദൻ പറഞ്ഞുവെന്ന് വിജയ് പിള്ള പറഞ്ഞതായാണ് അറിയിച്ചത്. എന്താണ് പറഞ്ഞതെന്ന് വ്യക്തമായി മനസ്സിലാക്കാതെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. എം വിഗോവിന്ദന്റെ ദൂതനായാണ് വിജയ് പിള്ള വന്നതെന്ന് എവിടെയും പറയുന്നില്ല. വിജയ് പിള്ളയുമായി ഗോവിന്ദനോ കുടുംബത്തിനോ ബന്ധമുണ്ടെന്നും പറഞ്ഞിട്ടില്ല. ഒരു കോടി രൂപയുടെ പത്ത് ശതമാനം കോടതി ഫീസ് ആയി അടച്ച് കേസ് ഫയൽ ചെയ്യുന്നതിനായി കാത്തിരിക്കുകയാണ്, സ്വപ്ന പുറത്തുവിട്ട കത്തിൽ പറയുന്നു.

അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയതിന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എം.വി ഗോവിന്ദൻ സ്വപ്നയ്ക്കും വിജേഷ് പിള്ളയ്ക്കുമെതിരെ വക്കീൽ നോട്ടിസ് അയച്ചിരുന്നു. 10 ദിവസത്തിനുള്ളിൽ ഒരു കോടി രൂപ മാനനഷ്ടമായി നൽകുകയും 2 പ്രധാന മലയാള പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്നുമായിരുന്നു ആവശ്യം. എന്നാൽ തനിക്ക് എം വിഗോവിന്ദനെ അറിയില്ലെന്നും മാനനഷ്ടക്കേസ് നൽകിയത് എന്തിനാണെന്ന് അറിയില്ലെന്നുമാണ് സ്വപ്ന മറുപടി നൽകിയത്.
ല്ലാ ജില്ലകളിലും പൊലീസ് കേസെടുത്താലും തന്നെ പേടിപ്പിക്കാമെന്നു കരുതേണ്ടെന്നും അവർ പറഞ്ഞിരുന്നു.

തനിക്ക് വിജേഷ് പിള്ളയെ അറിയില്ലെന്ന് എം വി ഗോവിന്ദനും പ്രതികരിച്ചിരുന്നു. നട്ടെല്ല് ഒന്നല്ല പത്തുണ്ട്. അതുകൊണ്ടാണ് മാനനഷ്ടക്കേസ് കൊടുത്തത്. വെറുതെ തോന്ന്യവാസം പറഞ്ഞാൽ മിണ്ടാതിരിക്കാൻ ആകില്ലെന്നും അദ്ദേഹം പറഞ്ഞു

'എനിക്ക് വിജേഷ് പിള്ള എന്നൊരാളെ അറിയില്ല. പിന്നെ കണ്ണൂരിൽ പിള്ളമാരില്ല. ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയമാണ്. ഒരു കാര്യവും മറച്ചുവയ്ക്കണമെന്ന് പറഞ്ഞ് ഞങ്ങൾ ആരെയും സമീപിക്കുന്ന പ്രശ്‌നമില്ല. എല്ലാം പുറത്തുപറഞ്ഞോട്ടെ. ആരായാലും. ആ പ്രതിയോട് തന്നെ പറയുകയാണ്, നിങ്ങൾക്ക് എന്തൊക്കെയാണോ വിശദീകരിക്കാനുള്ളത് വിശദീകരിച്ചോ.നിങ്ങളുടെ തിരക്കഥയൊന്നും ഇവിടെ ഏശാൻ പോകുന്നില്ല. നിങ്ങൾ ആഗ്രഹിച്ച പോലെ കാര്യങ്ങൾ നടക്കുമെന്ന പ്രതീക്ഷ വേണ്ട.'- എം വി ഗോവിന്ദൻ വ്യക്തമാക്കി.

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണം 30 കോടി വാങ്ങി പിൻവലിച്ച് തെളിവുകളും കൈമാറി കേരളം വിടണമെന്നും വഴങ്ങിയില്ലെങ്കിൽ ആയുസിന് ദോഷമുണ്ടാകുമെന്ന് ധരിപ്പിക്കാൻ എം വി ഗോവിന്ദൻ ഇടനിലക്കാരനായ വിജേഷ് പിള്ളയെ പറഞ്ഞേല്പിച്ചെന്നായിരുന്നു സ്വപ്നയുടെ ആരോപണം. ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും മാപ്പ് പറയണമെങ്കിൽ വീണ്ടും ജനിക്കണമെന്നും സ്വപ്ന ഇതിനകം പ്രതികരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP