Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'എല്ലാം ശരിയാക്കുന്നവർ' ഭരിക്കുമ്പോൾ ഒരു വർക്ക് ഷോപ്പ് തുടങ്ങാൻ പ്രവാസിയായ സുഗതന് നൽകേണ്ടി വന്നത് സ്വന്തം ജീവൻ! ഏറെക്കാലത്തെ കാത്തിരിപ്പിന് ഒടുവിൽ സുഗതന്റെ പേരിൽ ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് പ്രവർത്തനമാരംഭിച്ചു; നൊമ്പരപ്പെടുത്തുന്ന ഓർമ്മകൾ ഉള്ളിലൊതുക്കി നിറകണ്ണുകളോടെ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തത് ഭാര്യ സരസമ്മ

'എല്ലാം ശരിയാക്കുന്നവർ' ഭരിക്കുമ്പോൾ ഒരു വർക്ക് ഷോപ്പ് തുടങ്ങാൻ പ്രവാസിയായ സുഗതന് നൽകേണ്ടി വന്നത് സ്വന്തം ജീവൻ! ഏറെക്കാലത്തെ കാത്തിരിപ്പിന് ഒടുവിൽ സുഗതന്റെ പേരിൽ ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് പ്രവർത്തനമാരംഭിച്ചു; നൊമ്പരപ്പെടുത്തുന്ന ഓർമ്മകൾ ഉള്ളിലൊതുക്കി നിറകണ്ണുകളോടെ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തത് ഭാര്യ സരസമ്മ

മറുനാടൻ മലയാളി ബ്യൂറോ

പത്തനാപുരം: നിർമ്മാണത്തിലിരുന്ന വർക്ക്ഷോപ്പിന് മുന്നിൽ സിപിഐ യുവജന സംഘടനാ പ്രവർത്തകർകൊടികുത്തിയതിൽ മനംനൊന്ത്  ജീവനൊടുക്കിയസുഗതനെന്ന പ്രവാസിയുടെ സ്വപ്നംയാഥാർത്ഥമായി. കൊല്ലംതിരുമംഗലം ദേശീയപാതയോരത്ത്ഇളമ്പൽ പൈനാപ്പിൾ ജംഗ്ഷന് സമീപംശ്രീസുഗതൻ എന്ന പേരിലാണ് ഓട്ടോമൊബൈൽ വർക് ഷോപ്പ് പ്രവർത്തനം ആരംഭിച്ചത്. സുഗതന്റെ ഭാര്യ സരസമ്മ നിലവിളക്ക്‌കൊളുത്തി ഉത്ഘാടനം നിർവ്വഹിച്ചു.സാമ്പത്തിക പ്രതിസന്ധികളെഅതിജീവിക്കാനായിപ്രവാസം ജീവിതം അവസാനിപ്പിച്ച് ജന്മനാട്ടിൽ വർക്ക്‌ഷോപ്പ് തുടങ്ങാനെത്തിയ സുഗതന് നൽകേണ്ടി വന്നത് സ്വന്തം ജീവനായിരുന്നു.

കഴിഞ്ഞവർഷംഫെബ്രുവരി 23 നാണ് പുനലൂർ വാളക്കോട് സ്വദേശിയായ സുഗതനെ( 65) നിർമ്മാണത്തിലിരുന്ന വർക് ഷോപ്പിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഡേറ്റാ ബാങ്കിൽ ഉൾപെടൊത്തവയലിന്റെ കുറച്ച് ഭാഗം പാട്ടത്തിനെടുത്താണ് സുഗതൻ വർക് ഷോപ്പിന്റെ ഷെഡ് നിർമ്മാണം ആരംഭിച്ചത്. നിർമ്മാണം പൂർത്തിയായതിന് പിന്നാലെ ഷെഡ് പൊളിക്കണമെന്നാവശ്യപ്പെട്ട് സിപിഐ യുവജനവിഭാഗം പ്രവർത്തകർ രംഗത്തെത്തി. അനധികൃത നിർമ്മാണമെന്നാരോപിച്ച്അവർ കൊടി കുത്തി പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയും ചെയ്തു. കരഞ്ഞ് കാലുപിടിച്ചിട്ടുംപിന്മാറാതെ വന്നപ്പോൾഉപജീവന മാർഗ്ഗം ഇല്ലാതാകുമെന്നറിഞ്ഞ സുഗതൻ ജീവൻ വർക്ക്‌ഷോപ്പ് ഷെഡിൽജീവിതം അവസാനിപ്പിക്കുകയായിരുന്നു.

സുഗതന്റെ മരണംസിപിഐക്ക് വലിയ പ്രത്യാഘാതമാണ്ഉണ്ടാക്കിയത്. പ്രവാസിയായ സുഗതന്റെ മരണത്തിൽ പാർട്ടി ഇടപെടീൽ ഉണ്ടായിട്ടില്ലെന്നും പണം ആവശ്യപ്പെട്ടുവെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നുമുള്ള വാദവുമായി സിപിഐ നേതൃത്വം രംഗത്തെത്തി.എന്നാൽ പാർട്ടിയ്‌ക്കെതിരെ പൊലീസ് റിപ്പോർട്ട് കൂടി എത്തിയതോടെ സിപിഐ കൂടുതൽ പ്രതിസന്ധിയിലായി. സുഗതന്റെ മരണത്തെ തുടർന്ന് മൂന്ന്സിപിഐ ക്കാരെ പൊലീസ് അറസ്റ്റ്‌ചെയ്യുകയും ചെയ്തിരുന്നു.

ജാമ്യത്തിലിറങ്ങിയ പ്രതികൾകളെ സിപിഐ ജില്ലാ നേത്യത്ത്വം മാലയിട്ട് സ്വീകരിച്ചതും ഏറെ വിവാദമായി. ഇത് രാഷ്ട്രീയ വീശദീകരണയോഗങ്ങളിലേക്കും ഇടപെടലുകൾക്കും വഴി വച്ചു.ഇതിനിടെ പിതാവ് നിർമ്മിച്ച വർക് ഷോപ്പിന്റെ തുടർപ്രവർത്തനങ്ങൾ എറ്റെടുക്കാൻ മക്കളായ സുനിലും സുജിത്തുംപഞ്ചായത്തിനെ സമീപിച്ചു. ബാങ്ക് വായ്പയുംപ്രവാസി ഗ്ലോബൽ അസോസിയേഷൻ എന്ന സംഘടന നൽകിയസഹായംകൊണ്ടുംലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മാണം പൂർത്തീകരിക്കുകയും ആവശ്യമായ മിഷ്യനുകളും വാങ്ങി.

ലൈസൻസ് നൽകാമെന്ന് ഉറപ്പ് നൽകിയ വിളക്കുടിപഞ്ചായത്ത് രാഷ്ട്രീയ ഇടപെടൽ മൂലംപലതവണ കാലുമാറി.സംഭവം കൂടുതൽ വിവാദങ്ങളിലേക്ക് നീങ്ങിയതോടെ താൽക്കാലിക കെട്ടിടനമ്പർ മാത്രം നൽകാമെന്ന വ്യവസ്ഥയുണ്ടായി.എന്നാൽ ലൈസൻസ് നൽകാനുള്ള നിയമമില്ലെന്ന് കാട്ടി പഞ്ചായത്ത് സെക്രട്ടറി അനുമതി നിഷേധിച്ചു.ഇതെ തുടർന്ന് സുഗതന്റെ മക്കൾ പഞ്ചായത്ത് ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ഒടുവിൽകശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്.ജയമോഹന്റെഇടപെടലിലൂടെ പവ്രർത്തന അനുമതി നൽകാൻ പഞ്ചായത്ത് തയ്യാറാവുകയായിരുന്നു . ഉത്ഘാടന ചടങ്ങിൽ പ്രവാസി ഗ്ലോബൽ അസോസിയേഷൻ ഭാരവാഹികളും ,വിശ്വകർമ്മ സമുദായ കൂട്ടായ്മ പ്രവർത്തകരും സുഗതന്റെ സുഹ്യത്തുകളും എത്തിയിരുന്നു. പ്രവാസികളുടെ സ്വപ്നങ്ങൾ തകർക്കാനുള്ള ഉദ്ധ്യേശവുമായി ആരും ഈ വഴിക്ക് വരല്ലേ എന്നാണ് സുഗതന്റെ കുടുംബം നിറക്കണ്ണുകളോളടെപറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP