Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരുവല്ലയിലെ കള്ളനോട്ട് കേസ്: നോട്ട് ഇരട്ടിപ്പിന് ചെന്നയാൾ ചിറ്റയം ഗോപകുമാർ എംഎൽഎയുടെ അടുത്തയാളോ? ആരോപണം ഉന്നയിച്ചു എസ്ഡിപിഐ സമരം തുടങ്ങി; എംഎൽഎ ഓഫീസ് മാർച്ച് പൊലീസ് തടഞ്ഞു; നാളെ തിരുവല്ല പൊലീസ് സ്റ്റേഷൻ മാർച്ച്; ഇന്റലിജിന്റ്‌സ് ബ്യൂറോയും എൻഫോഴ്‌സ്‌മെന്റും അന്വേഷണം തുടങ്ങി; തനിക്കെതിരേ വ്യാജപ്രചാരണമെന്നും പരാതി നൽകുമെന്നും എംഎൽഎയും

തിരുവല്ലയിലെ കള്ളനോട്ട് കേസ്: നോട്ട് ഇരട്ടിപ്പിന് ചെന്നയാൾ ചിറ്റയം ഗോപകുമാർ എംഎൽഎയുടെ അടുത്തയാളോ? ആരോപണം ഉന്നയിച്ചു എസ്ഡിപിഐ സമരം തുടങ്ങി; എംഎൽഎ ഓഫീസ് മാർച്ച് പൊലീസ് തടഞ്ഞു; നാളെ തിരുവല്ല പൊലീസ് സ്റ്റേഷൻ മാർച്ച്; ഇന്റലിജിന്റ്‌സ് ബ്യൂറോയും എൻഫോഴ്‌സ്‌മെന്റും അന്വേഷണം തുടങ്ങി; തനിക്കെതിരേ വ്യാജപ്രചാരണമെന്നും പരാതി നൽകുമെന്നും എംഎൽഎയും

ശ്രീലാൽ വാസുദേവൻ

അടൂർ: തിരുവല്ലയിൽ നോട്ടിരട്ടിപ്പിന് പിടിയിലായവർ നൽകിയ മൊഴി പൊലീസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് എസ്ഡിപിഐ സമരം തുടങ്ങി. മുഖ്യപ്രതി ഷിബുവിന്റെ മൊഴിയിലുള്ള ഇടത് എംഎൽഎയുടെ പിഎ എന്ന് പറയുന്നത് ചിറ്റയം ഗോപകുമാറിന്റെ അടുത്തയാളാണെന്ന് ആരോപിച്ച് എസ്ഡിപിഐ പത്തനംതിട്ട ജില്ലാ കമ്മറ്റി എംഎൽഎയുടെ അടൂരിലെ ഓഫീസിലേക്ക് മാർച്ച് നടത്തി. ഈ പറയുന്ന ആൾ തന്റെ നാട്ടുകാരൻ മാത്രമാണെന്നും വ്യാജ പ്രചാരണത്തിനെതിരേ ഡിജിപിക്കുംഎസ്‌പിക്കും പരാതി നൽകുമെന്നും ചിറ്റയം അറിയിച്ചു. കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുകയാണ് എംഎൽഎയും കുടുംബാംഗങ്ങളും. ജില്ലാ പ്രസിഡന്റ് അൻസാരി ഏനാത്തിന്റെ നേതൃത്വത്തിലാണ് അടൂർ എംഎൽഎയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. ഓഫീസിന് മുന്നിൽ വച്ച് പൊലീസ് മാർച്ച് തടഞ്ഞു.

കഴിഞ്ഞ ദിവസമാണ് തിരുവല്ല പൊലീസ് വൻ നോട്ടിരട്ടിപ്പ് സംഘത്തെ പിടികൂടിയത്. ഫ്ളാറ്റും ഹോം സ്റ്റേകളും കുടുംബസമേതം വാടകയ്ക്ക് എടുത്തിട്ട് അവിടെ വച്ച് വ്യാജനോട്ട് നിർമ്മിക്കുകയും ഇരട്ടിപ്പ് നടത്തുകയുമായിരുന്നു. സംസ്ഥാന ഇന്റലിജൻസ് നടത്തിയ നീക്കത്തിനൊടുവിൽ സംഘത്തെ ലോക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ശ്രീകണ്ഠപുരം ചെമ്പേലി തട്ടപ്പറമ്പിൽ വീട്ടിൽ എസ് ഷിബു (43), ഷിബുവിന്റെ ഭാര്യ സുകന്യ (നിമിഷ-31), ഷിബുവിന്റെ സഹോദരൻ തട്ടാപ്പറമ്പിൽ വീട്ടിൽ എസ്. സജയൻ (35), ഷിബുവിന്റെ പിതൃ സഹോദര പുത്രൻ കാഞ്ഞിരപ്പള്ളി കൊടുങ്ങൂർ തട്ടാപ്പറമ്പിൽ വീട്ടിൽ സജി (38), കൊട്ടാരക്കര ജവഹർനഗർ ഗാന്ധി മുക്ക് ലക്ഷം വീട് കോളനിയിൽ സുധീർ (40 )എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കൊപ്പം പിടിയിലായ രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയും കേസിൽ പങ്കില്ലെന്ന് കണ്ട് ഒഴിവാക്കി.

ഇതിൽ മുഖ്യപ്രതിയായ ഷിബുവാണ് അന്വേഷണ സംഘത്തോട് ഒരു ഇടതു എംഎൽഎയുടെ പിഎ നോട്ടിരട്ടിപ്പിനായി ആറു ലക്ഷം നൽകിയെന്ന് വെളിപ്പെടുത്തിയത്. ഈ മൊഴി പക്ഷേ, പൊലീസ് രേഖപ്പെടുത്തിയിരുന്നില്ല. കേസിന്റെ അന്വേഷണത്തിൽ നിർണായകമായേക്കാവുന്ന മൊഴി രേഖപ്പെടുത്തിയില്ലെന്ന വാർത്ത പുറത്തു വിട്ടത് മറുനാടൻ മലയാളി ആയിരുന്നു. എന്നാൽ, ആരുടെയും പേര് വാർത്തയിൽ പരാമർശിച്ചിരുന്നില്ല. വാർത്ത വന്നതിന് പിന്നാലെ ആ പിഎ ചിറ്റയത്തിന്റെ ആണെന്ന് ആരോപിച്ച് എസ്ഡിപിഐ രംഗത്തു വരികയായിരുന്നു.

അനിൽ കുമാർ എന്നൊരു പേരാണ് പ്രതി ഷിബു പറഞ്ഞത് എന്നാണ് മറുനാടന്റെ അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്. ഇങ്ങനെ ഒരാൾ ചിറ്റയത്തിന്റെ നാട്ടുകാരനായിട്ടുണ്ട്. തിരുവല്ലയിൽ എവിടെയോ സർക്കാർ വകുപ്പിലാണ് ഇയാൾ ജോലി ചെയ്യുന്നത്. വാർത്ത പുറത്തു വന്നതോടെ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും ഐബിയും ഇഡിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇങ്ങനെ ഒരാൾ തന്റെ പിഎ ആയിട്ടില്ലെന്നും സംശയിക്കപ്പെടുന്നയാൾ തന്റെ നാട്ടുകാരനാണെന്നുമാണ് എംഎൽഎ ഒരു മാധ്യമത്തിനോട് പറഞ്ഞിരിക്കുന്നത്. ഈ ആൾ സിപിഎമ്മുകാരനാണെന്നും എംഎൽഎയുമായി അടുത്ത ബന്ധമുണ്ടെന്നും അടൂരിലെ തന്നെ ചില ഇടത് നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു. തന്നെ അപമാനിക്കാൻ സംഘടിത ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകുമെന്നാണ് എംഎൽഎ പറയുന്നത്. അതേ സമയം, അനിൽകുമാറിനെ കണ്ടെത്തിയിട്ടുണ്ടെന്നും ചോദ്യം ചെയ്യുമെന്നും രഹസ്യാന്വേഷണ വിഭാഗവും സൂചിപ്പിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP