Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രാന്തപ്രചാരകൻ സുദർശനനും ഹിന്ദു ഐക്യവേദി നേതാവ് വൽസൻ തില്ലങ്കേരിക്കും 'വൈ' കാറ്റഗറി സുരക്ഷ നൽകും; പ്രതീഷ് വിശ്വനാഥൻ ഇപ്പോഴേ കമാണ്ടോ വലയത്തിൽ; സുരേന്ദ്രനും കുമ്മനത്തിനും ശശികലയ്ക്കും കേന്ദ്ര സേന വലയം തീർത്തേക്കും; പ്രധാന പരിവാർ നേതാക്കളെല്ലാം പോപ്പുലർ ഫ്രണ്ട് 'ഹിറ്റ് ലിസ്റ്റിൽ'; ഇനി അവർ 'വൈ' കാറ്റഗറി വലയത്തിൽ

പ്രാന്തപ്രചാരകൻ സുദർശനനും ഹിന്ദു ഐക്യവേദി നേതാവ് വൽസൻ തില്ലങ്കേരിക്കും 'വൈ' കാറ്റഗറി സുരക്ഷ നൽകും; പ്രതീഷ് വിശ്വനാഥൻ ഇപ്പോഴേ കമാണ്ടോ വലയത്തിൽ; സുരേന്ദ്രനും കുമ്മനത്തിനും ശശികലയ്ക്കും കേന്ദ്ര സേന വലയം തീർത്തേക്കും; പ്രധാന പരിവാർ നേതാക്കളെല്ലാം പോപ്പുലർ ഫ്രണ്ട് 'ഹിറ്റ് ലിസ്റ്റിൽ'; ഇനി അവർ 'വൈ' കാറ്റഗറി വലയത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ പ്രധാനപ്പെട്ട അഞ്ച് ആർഎസ്എസ് നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷയൊരുക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. നിരോധിക്കിപ്പെട്ട തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ)യിൽ നിന്ന് ഭീഷണിയുണ്ടാകുമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് അഞ്ച് ആർ എസ് എസ് നേതാക്കൾക്ക് സുരക്ഷയൊരുക്കിയത്. സുരക്ഷാ ഭീഷണി കൂടുതൽ നേതാക്കൾക്കുണ്ടെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് കൂടുതൽ പേർ ഈ പട്ടികയിൽ എത്തിയേക്കും.

എൻഐഎ നടത്തിയ റെയ്ഡിൽ കേരളത്തിലെ പിഎഫ്ഐ നേതാവ് മുഹമ്മദ് ബഷീറിന്റെ വീട്ടിൽ നിന്ന് അഞ്ച് ആർഎസ്എസ് നേതാക്കളുടെ പേരുകളുള്ള ഹിറ്റ്ലിസ്റ്റ് കണ്ടെത്തിയിരുന്നു. ആർ എസ് എസ് പ്രാന്തപ്രചാരക് സുദർശനൻ, ഹിന്ദു ഐക്യവേദി നേതാവ് വൽസൻ തില്ലങ്കേരി എന്നിവർക്ക് സുരക്ഷയൊരുക്കും. ഇതിനൊപ്പം പ്രതീഷ് വിശ്വനാഥിന് നേരത്തെ തന്നെ കമാണ്ടോ സംരക്ഷണം കേന്ദ്രം നൽകുന്നുണ്ട്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും കേന്ദ്ര സേനയുടെ സംരക്ഷണം കിട്ടുമെന്നാണ് റിപ്പോർട്ട്.

പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് ആലുവയിലെ ആർ എസ് എസ് കാര്യാലയത്തിന് കേന്ദ്ര സേന സുരക്ഷ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലെ അഞ്ച് ആർഎസ്എസ് നേതാക്കൾക്ക് 'വൈ' കാറ്റഗറി സുരക്ഷ നൽകാൻ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചത്. ആർഎസ്എസ് നേതാക്കളുടെ സുരക്ഷ ഉറപ്പാക്കാൻ അർധസൈനിക വിഭാഗത്തിന്റെ കമാൻഡോകളെ വിന്യസിക്കും. മൊത്തം 11 സുരക്ഷ ഉദ്യോഗസ്ഥർ സുരക്ഷ നൽകുന്നതിനായി ഷിഫ്റ്റുകളിൽ പ്രവർത്തിക്കും. കുമ്മനം രാജശേഖരന്റെ സുരക്ഷയും കൂട്ടും.

നിരവധി ഹിന്ദു നേതാക്കളുടെ പേരുകളടങ്ങിയ ഹിറ്റ്ലിസ്റ്റ് പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ നിന്ന് എൻഐഎ കണ്ടെത്തിയിരുന്നു. എന്നാൽ, നിരോധനത്തിനു പിന്നാലെ കേരളത്തിലെ കലാപം സൃഷ്ടിക്കാൻ പ്രമുഖരായ ആർഎസ്എസ് നേതാക്കളെ തീവ്രവാദ സംഘം ലക്ഷ്യമിടുമെന്ന വിവരത്തെ തുടർന്നാണ് കേന്ദ്രത്തിന്റെ മുൻകരുതൽ. ആർഎസ്എസ് നേതാക്കളുടെ പേരുവിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഹിന്ദു ഐക്യവേദി നേതാവ് ശശികലയും ഭീഷണി നേരിടുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ.

പോപുലർ ഫ്രണ്ട് പ്രവർത്തകർ ആഹ്വാനം ചെയ്ത ഹർത്താൽ ദിനത്തിൽ ഏറെ അക്രമ സംഭവങ്ങൾ റിപ്പോർട്ടു ചെയ്ത ആലുവയിൽ കേന്ദ്രസേനയെത്തിയിരുന്നു. ആലുവയിലെ ആർ.എസ്.എസ് കാര്യാലയത്തിന്റെ സുരക്ഷ സേന ഏറ്റെടുത്തു. പള്ളിപ്പുറം ക്യാംപിൽ നിന്നുള്ള സി.ആർ.പി.എഫിന്റെ 15 അംഗ സംഘമാണ് ആലുവയിലെത്തിയത്.

പോപുലർ ഫ്രണ്ട് ഇന്ത്യയെ നിരോധിച്ചതിനു പിന്നാലെ സംഘടനയുടെ വിവിധ ഓഫിസുകൾ അടച്ചു പൂട്ടി സീൽ ചെയ്യുന്നതിലേയ്ക്ക് കടക്കുമെന്നു റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനു പിന്നാലെയാണ് അക്രമ സാധ്യതയുണ്ടാകുമെന്നു റിപ്പോർട്ട് ലഭിച്ചിട്ടുള്ള സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ സർക്കാർ സുരക്ഷ സേനയെ വിന്യസിച്ചതും. ആലുവയിലെ ഓഫിസ് ഉൾപ്പെടെ അടച്ചു പൂട്ടാനുള്ള നടപടികളുണ്ടാകുമ്പോൾ ആക്രമണ സംഭവങ്ങൾ ഉണ്ടാകാമെന്നു രഹസ്യാന്വേഷണ റിപ്പോർട്ട് ഉണ്ടായിരുന്നതയാണ് വിവരം.

പോപുലർ ഫ്രണ്ടിനെ നിരോധിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. പോപുലർ ഫ്രണ്ടിന്റെ ശക്തി കേന്ദ്രങ്ങളിൽ പൊലീസിനെ കൂടുതലായി വിന്യസിച്ചിരിക്കുകയാണ്. ഇതിനൊപ്പമാണ് പരിവാർ നേതാക്കൾക്ക് സുരക്ഷ കൂട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP