Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മിന്നിൽ പ്രളയത്തിനും യാത്ര വൈകിപ്പിക്കാൻ കഴിഞ്ഞില്ല; മുൻ നിശ്ചയിച്ചതു പോലെ ഇന്ന് മുഖ്യമന്ത്രി യാത്ര തിരിക്കും; നാളെ രാവിലെ തിരുവനന്തപുരത്ത് എത്തും; ഏഴു ദിവസം ക്വാറന്റൈൻ; അമേരിക്കയിലെ സുഖചികിൽസയിൽ തെളിഞ്ഞത് പൂർണ്ണ ആരോഗ്യവാൻ എന്ന വസ്തുത; പിണറായി തിരിച്ചെത്തുമ്പോൾ

മിന്നിൽ പ്രളയത്തിനും യാത്ര വൈകിപ്പിക്കാൻ കഴിഞ്ഞില്ല; മുൻ നിശ്ചയിച്ചതു പോലെ ഇന്ന് മുഖ്യമന്ത്രി യാത്ര തിരിക്കും; നാളെ രാവിലെ തിരുവനന്തപുരത്ത് എത്തും; ഏഴു ദിവസം ക്വാറന്റൈൻ; അമേരിക്കയിലെ സുഖചികിൽസയിൽ തെളിഞ്ഞത് പൂർണ്ണ ആരോഗ്യവാൻ എന്ന വസ്തുത; പിണറായി തിരിച്ചെത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അമേരിക്കയിലെ ചികിത്സയ്ക്കും പരിശോധനകൾക്കും ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ രാവിലെ മടങ്ങിയെത്തും. ഇന്ന് അവിടെനിന്നു പുറപ്പെടും. കോവിഡ് പ്രോട്ടോകോൾ ഉള്ളതിനാൽ മുഖ്യമന്ത്രിക്ക് ഏഴു ദിവസം ക്വാറന്റീനിൽ ഇരിക്കേണ്ടി വരും. അതി് ശേഷമേ കൂടുതൽ സജീവമാകാൻ കഴിയൂ. എന്നാൽ മുഖ്യമന്ത്രിക്ക് ക്വാറന്റൈൻ ഇളവുണ്ടാകുമോ എ്ന്ന് ഉറപ്പില്ല. അങ്ങനെ എങ്കിൽ നാളെ മുതൽ തന്നെ മുഖ്യമന്ത്രി സെക്രട്ടറിയേറ്റിൽ സജീവമാകും.

സുഖചികിൽസയ്ക്ക് സമാനമായ പരിശോധനകളാണ് അമേരിക്കയിൽ മുഖ്യമന്ത്രി വിധേയനായത്. പൂർണ്ണ ആരോഗ്യവാനാണ് താനെന്ന് മുഖ്യമന്ത്രി ചികിൽസയിലൂടെ ഉറപ്പാക്കിയിട്ടുണ്ട്. ഇനി ചെന്നൈ അപ്പോളോയിൽ പരിശോധന തുടരും. താൻ സുഖമായി ഇരിക്കുന്നെന്നും നേരത്തേ നിശ്ചയിച്ചപോലെ നാളെ മടങ്ങിയെത്തുമെന്നും അദ്ദേഹം ഇന്നലെ ഓൺലൈനായി ചേർന്ന മന്ത്രിസഭാ യോഗത്തിൽ അറിയിച്ചു. 14ന് പുലർച്ചെയാണു മുഖ്യമന്ത്രി യുഎസിലെ മേയോ ക്ലിനിക്കിലേക്കു പോയത്.

ഇന്ന് അമേരിക്കയിൽ നിന്ന് തിരിക്കുന്ന മുഖ്യമന്ത്രി നാളെ രാവിലെയോടെയാണ് തിരുവനന്തപുരത്തെത്തുക. ഈ മാസം 15നാണ് മുഖ്യമന്ത്രി അമേരിക്കയിലെ മെയോ ക്ലിനിക്കിലേക്ക് പോയത്. അമേരിക്കയിൽ മിന്നൽ പ്രളയം. അടുത്ത ദിവസം തന്നെ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് തിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്ര മാറ്റാൻ സാധ്യതയെന്ന് റിപ്പോർട്ടുണ്ടായിരുന്നു. സിയാറ്റിലിലും വാഷിങ്ടണിലും കനത്ത നാശനഷ്ടമാണുണ്ടായിരിക്കുന്നത്. മണിക്കൂറുകൾക്കുള്ളിൽ പെയ്ത കനത്ത മഴയിൽ നഗരങ്ങളിൽ വൻ പ്രളയമാണ് ഉണ്ടായിരിക്കുന്നത്. നിരവധി വീടുകളും സ്ഥാപനങ്ങളും വെള്ളത്തിനടിയിലായിട്ടുണ്ട്.

കാറുകൾ അടക്കമുള്ള വാഹനങ്ങൾ ഒഴുക്കിൽപ്പെട്ട് നശിച്ചു. മിനിസോട്ടയിലെ മായോ ക്ലിനിക്കിന്റെ ഭാഗങ്ങളിലും പ്രളയം ഉണ്ടായിട്ടുണ്ട്. പ്രളയം രൂക്ഷമായതോടെ രണ്ട് നഗരങ്ങളിലെയും ഹൈവേകളും മൗണ്ടൻ പാസുകളും താൽക്കാലികമായി അടച്ചു. അമേരിക്കയിലെ കനത്ത മഞ്ഞുവീഴ്ചയും വെള്ളപ്പെക്കത്തിന്റെ വ്യാപ്തി കൂട്ടിയിട്ടുണ്ട്.

മിന്നൽ പ്രളയം എന്നാണ് ഈ അപകടത്തെ അമേരിക്കയിലെ കാലവസ്ഥ നിരീക്ഷകർ വിശേഷിപ്പിച്ചത്. എന്നാൽ അമേരിക്കൻ കാലാവസ്ഥ നേരെയായി. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി മുൻനിശ്ചയ പ്രകാരം മടങ്ങുന്നത്. മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തം ആർക്കും കൈമാറാതെയാണ് അമേരിക്കയിലേക്ക് പിണറായി പോയത്. അതുകൊണ്ട് തന്നെ മന്ത്രിസഭാ യോഗത്തിൽ അവിടെ നിന്ന് ഓൺലൈനിൽ പങ്കെടുത്തു. ഈ അവസരത്തിൽ അമേരിക്കയിലെ തന്റെ അവസ്ഥ അദ്ദേഹം മന്ത്രിമാരുമായി പങ്കുവച്ചിരുന്നു.

ആശുപത്രിയിലാണ് ഇപ്പോൾ ഉള്ളത്. പ്രദേശത്ത് കാലാവസ്ഥ മൈനസ് ഒൻപത് ഡിഗ്രിയാണെന്നും, ഇതല്ലാതെ തനിക്ക് മറ്റ് ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP