Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാക്കിസ്ഥാന് ഇരട്ടിപ്രഹരം നൽകി ഇന്ത്യയുടെ ചുണക്കുട്ടികൾ; ജെയ്ഷെ മുഹമ്മദിന്റെ ഭീകരകേന്ദ്രങ്ങൾ വ്യോമസേന തരിപ്പണമാക്കിയതിന് പിന്നാലെ കച്ച് അതിർത്തിയിലേക്ക് പറത്തിയ പാക് ഡ്രോൺ സൈന്യം വെടിവെച്ചിട്ടു; കനത്ത തിരിച്ചടിയിൽ പതറിയ പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി അടിയന്തര യോഗം വിളിച്ചു; തിരിച്ചടിക്കുമെന്ന് പറഞ്ഞ പാക്കിസ്ഥാന്റെ ഏതു നീക്കവും നേരിടാൻ ഇന്ത്യൻ ആർമിയും സിആർപിഎഫും വ്യോമസേനയും സുസജ്ജം

പാക്കിസ്ഥാന് ഇരട്ടിപ്രഹരം നൽകി ഇന്ത്യയുടെ ചുണക്കുട്ടികൾ; ജെയ്ഷെ മുഹമ്മദിന്റെ ഭീകരകേന്ദ്രങ്ങൾ വ്യോമസേന തരിപ്പണമാക്കിയതിന് പിന്നാലെ കച്ച് അതിർത്തിയിലേക്ക് പറത്തിയ പാക് ഡ്രോൺ സൈന്യം വെടിവെച്ചിട്ടു; കനത്ത തിരിച്ചടിയിൽ പതറിയ പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി അടിയന്തര യോഗം വിളിച്ചു; തിരിച്ചടിക്കുമെന്ന് പറഞ്ഞ പാക്കിസ്ഥാന്റെ ഏതു നീക്കവും നേരിടാൻ ഇന്ത്യൻ ആർമിയും സിആർപിഎഫും വ്യോമസേനയും സുസജ്ജം

മറുനാടൻ ഡെസ്‌ക്‌

 ഇസ്ലാമാബാദ്/ശ്രീനഗർ: പുൽവാമ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നൽകിയ ഇന്ത്യ പാക്കിസ്ഥാന് ഇരട്ടപ്രഹരം ഏൽപ്പിച്ചു. ജെയ്ഷെ ഭീകര കേന്ദ്രങ്ങൾ ഇന്ത്യൻ വ്യോമസേന ആക്രമിച്ചതിന് പിന്നാലെ കച്ച് അതിർത്തിയിലേക്ക് ഡ്രോൺ പറത്തിയ പാക്കിസ്ഥാൻ തന്ത്രത്തെയും തുരത്തി ഇന്ത്യ കനത്ത പ്രഹരമാണ് ഏൽപ്പിച്ചത്. പാക് ഡ്രോൺ ഇന്ത്യ വെടിവെച്ചിടുകയായിരുന്നു. രാവിലെ 6.30 ഓടെയാണ് ഇന്ത്യൻ അതിർത്തിൽ താഴ്ന്നു പറന്ന പാക് ഡ്രോൺ സൈന്യത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ സൈന്യം ഡ്രോൺ വെടിവെച്ചിടുകയായിരുന്നെന്ന് ഇന്ത്യൻ സേനയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

അതേസമയം ഇ്ന്തയയുടെ അപ്രതീക്ഷിത തിരിച്ചടിയിൽ പാക്കിസ്ഥാൻ ശരിക്കും പതറിയിട്ടുണ്ട്. പാക്ക് അധീന കാശ്മീരിലെ ജെയ്ഷെ മുഹമ്മദ് താവളങ്ങൾ ഇന്ത്യൻ വ്യോമസേന ആക്രമിച്ചതിന് പിന്നാലെ പാക്കിസ്ഥാനിൽ അടിയന്തര യോഗം വിളിച്ച് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി. സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് യോഗത്തിൽ ചർച്ചയാവുകയെന്നാണ് അറിയുന്നത്. യോഗത്തിൽ പങ്കെടുക്കാനായി ഉദ്യോഗസ്ഥരും മന്ത്രിമാരും ഇസ്ലാമാബാദിൽ എത്തിയിട്ടുണ്ട്. ജെയ്ഷെ ഭീകരതാവളങ്ങളിൽ വ്യോമസേന ആക്രമണം നടത്തിയതിന്റെ ദൃശ്യങ്ങൾ പാക്കിസ്ഥാനായിരുന്നു ആദ്യം പുറത്തുവിട്ടത്. ഇതിന് പിന്നാലെ ആക്രമണം നടന്നതായുള്ള വ്യോമസേനയുടെ ട്വീറ്റും വന്നിരുന്നു.

ജെയ്ഷെയുടെ ഭീകരതാവളങ്ങൾ പൂർണമായും തകർത്തെന്നും ഇതൊരു തുടക്കം മാത്രമാണെന്നും വ്യോമസേനാ വൃത്തങ്ങൾ അറിയിച്ചിരുന്നു. ഇന്ന് പുലർച്ചെ മൂന്നരയ്ക്ക് ഇന്ത്യൻ വ്യോമസേനയാണ് പാക്ക് അധിനിവേശ കശ്മീരിലെ ജെയ്ഷെ മുഹമ്മദിന്റെ ഭീകരതാവളം ബോംബ് ആക്രമണത്തിൽ തകർത്തത്. മിറാഷ് യുദ്ധവിമാനങ്ങളാണ് ദൗത്യത്തിൽ പങ്കെടുത്തത്. 12 മിറാഷ് 2000 ജെറ്റ് വിമാനങ്ങൾ 1000 കിലോ ബോംബാണ് നിയന്ത്രണരേഖയ്ക്ക് അപ്പുറത്തുള്ള ഭീകരക്യാംപുകളിൽ വർഷിച്ചത്. അതേസമയം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണരേഖയ്ക്ക് സമീപം കനത്ത ജാഗ്രതയിലാണ് സൈന്യവും വ്യോമസേനയും. പഞ്ചാബിലും രാജ്യാന്തര അതിർത്തിയിലും സൈന്യം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ജെയ്ഷെ ഭീകരതാവളങ്ങൾ ഇന്ത്യൻ വ്യോമസേന ആക്രമിച്ചതിന്റെ പശ്ചാത്തലത്തിൽ അതിർത്തിയിൽ കനത്ത സുരക്ഷയാണ് സൈന്യവും വ്യോമസേനയും ഒരുക്കിയിരിക്കുന്നത്. പാക്കിസ്ഥാന്റെ ഏത് നീക്കവും നേരിടാൻ ആർമിയും സി.ആർ.പി.എഫും വ്യോമസേനയും സജ്ജമാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. സുരക്ഷയുമായി ബന്ധപ്പെട്ടുള്ള പ്രത്യേക മന്ത്രിസഭാ യോഗം മോദിയുടെ നേതൃത്വത്തിൽ അൽപം മുൻപ് പൂർത്തിയായിരുന്നു. യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് മാധ്യമങ്ങളെ നോക്കി കൈയുയർത്തി വിജയാഹ്ലാദം പങ്കിടുകയും ചെയ്തു.

വാർത്താസമ്മേളനം വിളിച്ച് ഭീകര കേന്ദ്രം തകർത്തെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലേയാണ് വാർത്താ സമ്മേളനത്തിൽ തിരിച്ചടിയുടെ വിവരങ്ങൾ വിശദീകരിച്ചത്. പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ ഭീകര കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. പാക്കിസ്ഥാൻ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ഇന്ത്യ നിരന്തരം ആവശ്യപ്പെട്ടിട്ടും ഭീകരർക്കെതിരെ നടപടി എടുക്കുന്നില്ലെന്നും വിജയ് ഗോഖലേ കുറ്റപ്പെടുത്തി.

ജെയ്‌ഷെ മുഹമ്മദ് രാജ്യത്ത് നിരവധിയിടങ്ങളിൽ ചാവേറാക്രമണം നടത്താൻ ശ്രമിക്കുന്നുണ്ട്. ഇത് മുൻകൂട്ടി കണ്ടാണ് തിരിച്ചടിച്ചത്. ബലാകോട്ടിലെ ഭീകരരുടെ ക്യാമ്പുകളിലാണ് ആക്രമണം നടത്തിയത്. മസൂദ് അസ്ഹറിന്റെ സഹോദരി ഭർത്താവ് മൗലാന യൂസുഫ് അസറിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് പ്രവർത്തിക്കുന്നതെന്നും ഗോഖലേ കൂട്ടിച്ചേർത്തു. സിവിലയൻസ് താമസിക്കാത്ത കുന്നിന്മുകളിലാണ് ഭീകരക്യാമ്പുകൾ പ്രവർത്തിച്ചത്. അതിനാൽ തന്നെയാണ് അവിടങ്ങളിൽ അക്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാനോ അക്രമത്തിന്റെ വിവരങ്ങൾ കൂടുതൽ വിശദീകരിക്കാനോ ഗോഖലേ തയാറായില്ല. പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യൻ വ്യോമസേന തകർത്തത്. പുലർച്ചെ 3.30 മുതൽ മൂന്ന് തവണകളായാണ് ഇന്ത്യൻ വ്യോമസേനയുടെ 12 മിറാഷ് 2000 യുദ്ധ വിമാനങ്ങൾ ആക്രമണം നടത്തിയത്. ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ബലാകോട്ട്, ചകോത്തി, മുസാഫറാബാദ് എന്നിവിടങ്ങളിലാണ് ആക്രമണം നടത്തിയത്. ജെയ്‌ഷെ മുഹമ്മദിന്റെ കൺട്രോൾ റൂം പൂർണമായി തകർത്തുവെന്നാണ് സേനാ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള വിവരം. 1000 കിലോഗ്രാം സ്‌ഫോടക വസ്തുക്കൾ ഭീകരകേന്ദ്രത്തിന് നേരെ വർഷിച്ചെന്നും റിപ്പോർട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP