Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ വ്യോമസേന അതിർത്തി കടന്നുവെന്ന് ആരോപിച്ച് പാക്കിസ്ഥാൻ; പുൽവാമയ്ക്ക് പകരം വിട്ടാൻ അതിർത്തി കടന്ന് ഇന്ത്യൻ വ്യോമ സേന ആക്രമണം തുടങ്ങിയെന്ന സൂചന നൽകി പാക് സൈനിക വക്താവിന്റെ ട്വീറ്റ്; നിയന്ത്രണ രേഖയിൽ എങ്ങും അതിരൂക്ഷമായ വെടിവയ്‌പ്പ്; ജനവാസ കേന്ദ്രങ്ങളേയും അക്രമിക്കാൻ പാക് ശ്രമം; പുൽവാമയിൽ ആർഡിഎക്‌സ് എത്തിയത് അതിർത്തി കടന്നുവെന്ന് തെളിയിച്ച് അന്വേഷണ സംഘം; സമാധാനത്തിന് ഒരുവസരം ഇമ്രാൻ കേണപേക്ഷിച്ചിട്ടും നൽകാതെ ഇന്ത്യ; ഭയന്ന് വിറച്ച് പാക്കിസ്ഥാൻ

ഇന്ത്യൻ വ്യോമസേന അതിർത്തി കടന്നുവെന്ന് ആരോപിച്ച് പാക്കിസ്ഥാൻ; പുൽവാമയ്ക്ക് പകരം വിട്ടാൻ അതിർത്തി കടന്ന് ഇന്ത്യൻ വ്യോമ സേന ആക്രമണം തുടങ്ങിയെന്ന സൂചന നൽകി പാക് സൈനിക വക്താവിന്റെ ട്വീറ്റ്; നിയന്ത്രണ രേഖയിൽ എങ്ങും അതിരൂക്ഷമായ വെടിവയ്‌പ്പ്; ജനവാസ കേന്ദ്രങ്ങളേയും അക്രമിക്കാൻ പാക് ശ്രമം; പുൽവാമയിൽ ആർഡിഎക്‌സ് എത്തിയത് അതിർത്തി കടന്നുവെന്ന് തെളിയിച്ച് അന്വേഷണ സംഘം; സമാധാനത്തിന് ഒരുവസരം ഇമ്രാൻ കേണപേക്ഷിച്ചിട്ടും നൽകാതെ ഇന്ത്യ; ഭയന്ന് വിറച്ച് പാക്കിസ്ഥാൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : പുൽവാമയിലെ ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി തുടങ്ങി. അതിർത്തിയിൽ ഭയന്ന് വിറയ്ക്കുകയാണ് പാക്കിസ്ഥാൻ സൈന്യം. കാശ്മീരിലെ ഭീകരതാവളങ്ങളിൽ ഇന്ത്യൻ സേന ആക്രമണം ശക്തമാക്കിയതോടെ അതിർത്തിയിൽ വെടിനിർത്തൽ കരാർ പാക്കിസ്ഥാനും ലംഘിച്ചു. രജൗജിയിലും പൂഞ്ചിലും അതിശക്തമായ വെടിവയ്ക്കാണ് നടക്കുന്നത്. അതിനിടെ ഇന്ത്യൻ വ്യോമ സേനാ വിമാനങ്ങൾ അതിർത്തി കടന്ന് ആക്രമണം നടത്തിയെന്ന് പാക് സൈന്യം ആരോപിച്ചു. ഇക്കാര്യം ഇന്ത്യ സ്ഥിരീകരിച്ചിട്ടില്ല.

മുസഫറാബാദ് മേഖലയിലാണ് ഇന്ത്യൻ വിമാനങ്ങൾ എത്തിയതെന്നാണ് പാക്കിസ്ഥാൻ ആരോപണം. ഇന്ത്യ വ്യോമ സേനയുടെ തിരിച്ചടിയിൽ ആർക്കും പരിക്കേറ്റില്ലെന്നും വിശദീകരിക്കുന്നു. ഇന്ത്യൻ വ്യോമസേന അതിർത്തി ലംഘിച്ചെന്ന് പാക്കിസ്ഥാൻ. പാക് സേനാ വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിരിച്ചടി തുടങ്ങിയതോടെ വിമാനങ്ങൾ തിരിച്ചു പറന്നെന്നും ആസിഫ് ഗഫൂർ ട്വീറ്റ് ചെയ്തു. അതിനിടെ പുൽവാമ ഭീകരാക്രമണത്തിനുപയോഗിച്ച സ്‌ഫോടക വസ്തുക്കൾ എത്തിച്ചതിൽ പാക്കിസ്ഥാന്റെ പങ്ക് സ്ഥിരീകരിക്കുന്ന തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. 25 കിലോ ആർ ഡി എക്‌സാണ് പാക്കിസ്ഥാനിൽ നിന്നെത്തിച്ചതെന്നാണ് വ്യക്തമായത്. ഇതോടെ പാക്കിസ്ഥാനെതിരെ കടുത്ത നടപടികൾക്ക് ഇന്ത്യയും തീരുമാനിച്ചിട്ടുണ്ട്.

എന്നാൽ പാക്കിസ്ഥാനിൽ ഇന്ത്യ വ്യോമാക്രമണം തുടങ്ങിയതായി ഇന്ത്യ സേന സ്ഥിരീകരിച്ചിട്ടില്ല. ഏതായാലും അതിർത്തി സംഘർഷ ഭരിതമാണ്. കാശ്മീരിലേക്ക് കൂടുതൽ നുഴഞ്ഞു കയറ്റക്കാരെ അയയ്ക്കാനായി അതിർത്തിയിൽ പാക് സേന നിർത്താതെ വെടിവയ്ക്കുകയാണ്. ഇന്ത്യയും തിരിച്ചടിക്കുന്നുണ്ട്. രജൗജിയിലും പൂഞ്ചിലും ജനവാസ കേന്ദ്രങ്ങളേയും ആക്രമിക്കുന്നുണ്ട്. നൗഷേരയിലും സാധാരണക്കാർക്ക് പരിക്കേറ്റു. ഇതോടെ അതിർത്തി ഗ്രാമങ്ങളിൽ നിന്ന് ആളുകളെ ഇന്ത്യ ഒഴിപ്പിക്കുകയാണ്. യുദ്ധം അനിവാര്യതയിലേക്ക് നീങ്ങുന്നുവെന്നാണ് സൂചന. സർജിക്കൽ സ്‌ട്രൈക് മാതൃകയിൽ തിരിച്ചടിക്കാനാണ് ഇന്ത്യൻ ആലോചന. ഇറാനും അഫ്ഗാനിസ്ഥാനും ഇന്ത്യയ്ക്ക് പിന്തുണ നൽകുന്നുണ്ട്.

അതിനിടെ പുൽവാമയിൽ സ്‌ഫോടകവസ്തുക്കൾ വാഹനത്തിൽ സ്ഥാപിക്കുന്നതിനുള്ള സാങ്കേതിക വിദ്യ ലഭ്യമാക്കിയതിലും പാക്കിസ്ഥാൻ ഭീകരരുടെ പങ്ക് വ്യക്തമായിട്ടുണ്ട്.പല പെട്ടികളിൽ നിറച്ചാണ് ആർ ഡി എക്‌സ് എത്തിച്ചത്. അതിർത്തിയിൽ നിന്ന് മാസങ്ങളെടുത്താണ് സ്‌ഫോടക വസ്തുക്കൾ എത്തിച്ചത്. പുൽവാമക്ക് സമീപം ഭീകര കേന്ദ്രത്തിലെത്തിച്ചതിനു ശേഷമായിരുന്നു ബോംബ് നിർമ്മിച്ചത്. ആക്രമണത്തിന് ദിവസങ്ങൾക്ക് മുൻപാണ് ബോംബിന്റെ എല്ലാ ഘടകങ്ങളും കൂട്ടിയോജിപ്പിച്ചതെന്നും ഇന്റലിജൻസ് ഏജൻസികൾ വ്യക്തമാക്കുന്നു. സ്ത്രീകളെയും,കുട്ടികളെയും ഉപയോഗിച്ചാണ് ആർ ഡി എക്‌സ് എത്തിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു.

ഭീകരാക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് നുണപ്രചാരണം നടത്തുന്ന പാക്കിസ്ഥാന്റെ വാദം പൊളിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യൻ അന്വേഷണ സംഘം.സ്‌ഫോടനത്തിനുപയോഗിച്ച മാരുതി കാറിന്റെ ഉടമ കശ്മീരിലെ അനന്ത് നാഗ് ജില്ല സ്വദേശിയായ സജ്ജാദ് ഭട്ടാണെന്ന് കഴിഞ്ഞ ദിവസം എൻ ഐ എ കണ്ടെത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP