Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഭീകര ആവാസവ്യവസ്ഥയെ നിലനിർത്താൻ നിരോധിച്ച 4000-ത്തിലധികം തീവ്രവാദികളെ ലിസ്റ്റിൽനിന്ന് ഒഴിവാക്കി; അധിനിവേശ ഭാഗങ്ങളിൽ പരിശീലന കേന്ദ്രങ്ങളും തീവ്രവാദ ക്യാമ്പുകളും വർദ്ധിപ്പിച്ചു; ന്യനപക്ഷങ്ങളുടെ ശബ്ദം പാക്കിസ്ഥാൻ അടിച്ചമർത്തുകയാണെന്നും യുഎൻ പൊതുസഭയിൽ ഇന്ത്യ; കശ്മീർ പ്രശ്നം വീണ്ടും ഉയർത്തിയ പാക്കിസ്ഥാന് മറുപടി നൽകിയത് രൂക്ഷമായ ഭാഷയിൽ

ഭീകര ആവാസവ്യവസ്ഥയെ നിലനിർത്താൻ നിരോധിച്ച 4000-ത്തിലധികം തീവ്രവാദികളെ ലിസ്റ്റിൽനിന്ന് ഒഴിവാക്കി; അധിനിവേശ ഭാഗങ്ങളിൽ പരിശീലന കേന്ദ്രങ്ങളും തീവ്രവാദ ക്യാമ്പുകളും വർദ്ധിപ്പിച്ചു; ന്യനപക്ഷങ്ങളുടെ ശബ്ദം പാക്കിസ്ഥാൻ അടിച്ചമർത്തുകയാണെന്നും യുഎൻ പൊതുസഭയിൽ ഇന്ത്യ; കശ്മീർ പ്രശ്നം വീണ്ടും ഉയർത്തിയ പാക്കിസ്ഥാന് മറുപടി നൽകിയത് രൂക്ഷമായ ഭാഷയിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കശ്മീർ വിഷയം യുഎൻ പൊതുസഭയിൽ വീണ്ടും ഉന്നയിച്ച പാക്കിസ്ഥാന് മറുപടിയുമായി ഇന്ത്യ. ലോകം കോവിഡിനോട് പൊരുതുമ്പോൾ പാക്കിസ്ഥാൻ തീവ്രവാദികളെ സഹായിക്കുന്ന തിരക്കിലായിരുന്നു എന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. 4000ൽ അധികം തീവ്രവാദികളെയാണ് ഈ സമയം പാക്കിസ്ഥാൻ ഭീകരരുടെ ലിസ്റ്റിൽ നിന്നും ഒഴിവാക്കിയതെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. ഇന്ത്യക്കെതിരായി അതിർത്തിയിൽ ഭീകരത നിലനിർത്തുന്നതിനായി ലഡാക്ക്, ജമ്മുകശ്മീർ എന്നിവടങ്ങളിലായി അധിനിവേശ ഭാഗങ്ങളിൽ പാക്കിസ്ഥാൻ പൂർണ്ണതോതിലുള്ള പരിശീലന കേന്ദ്രങ്ങളും തീവ്രവാദ ക്യാമ്പുകളും വർദ്ധിപ്പിച്ചിരിക്കുകയാണെന്നും യു.എന്നിൽ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി പവൻ ബാദെ പറഞ്ഞു.

ലോകം കോവിഡ് മഹാമാരിയെ നേരിടുന്ന തിരക്കിലായിരിക്കുമ്പോൾ പാക്കിസ്ഥാൻ ഭീകര ആവാസവ്യവസ്ഥയെ നിലനിർത്താൻ നിരോധിച്ച 4000-ത്തിലധികം തീവ്രവാദികളെ ലിസ്റ്റിൽനിന്ന് ഒഴിവാക്കികൊണ്ട് ലോകത്തെ വഞ്ചിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അധിനിവേശ കാശ്മീരിൽ വിവേചനങ്ങളിലൂടെ പുറത്ത് നിന്നുള്ളവരെ കൊണ്ടുവന്ന് തദ്ദേശീയരുടെ ജനസംഖ്യ അട്ടിമറിക്കാൻ പാക്കിസ്ഥാൻ ശ്രമിക്കുന്നു. മേഖലയിലിപ്പോൾ നാല് പേരിൽ മൂന്ന് പേർ പുറത്ത് നിന്നുള്ളവരാണ്. ന്യനപക്ഷങ്ങളുടെ ശബ്ദം പാക്കിസ്ഥാൻ അടിച്ചമർത്തുകയാണെന്നും ഇക്കാര്യം നിരവധി അന്താരാഷ്ട്ര സംഘടനകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ഇന്ത്യൻ നയതന്ത്രജ്ഞൻ ആരോപിച്ചു.

യു.എൻ. പൊതുസഭയിൽ കശ്മീർ വിഷയത്തെ പരാമർശിച്ചുകൊണ്ട് ഇന്ത്യക്കെതിരെ രൂക്ഷ വിമർശനം നടത്തിയ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് മറുപടിയായിട്ടായിരുന്നു പ്രസ്താവന. അന്താരാഷ്ട്ര നിയമസാധുതകളുടെ അടിസ്ഥാനത്തിൽ ജമ്മു കശ്മീർ തർക്കം പരിഹരിക്കുന്നതുവരെ ദക്ഷിണേഷ്യയിൽ സമാധാനവും സുസ്ഥിരതയും ഉണ്ടാകില്ലെന്ന് ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു.

നേരത്തേ, യു.എൻ. പൊതുസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി വിമർശിച്ച പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് മറുപടിയുമായി ഇന്ത്യൻ പ്രതിനിധി മിജിതോ വിനിതോ രം​ഗത്തെത്തിയിരുന്നു. കശ്മീർ വിഷയം ഉന്നയിക്കുന്നതിനിടെ നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ പ്രതിനിധി മിജിതോ വിനിതോ ഇറങ്ങിപ്പോയിരുന്നു. തുടർന്നാണ് അദ്ദേഹം കശ്മീർ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് ഊന്നിപ്പറഞ്ഞ് പാക്കിസ്ഥാന് മറുപടി നൽകിയത്. പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ പ്രസ്താവനയക്ക് മറുപടി നൽകാനുള്ള അവകാശം ഇന്ത്യയ്ക്കുണ്ടെന്ന് വ്യക്തമാക്കിയ മിജിതോ വിനിതോ ശക്തമായ ഭാഷയിലാണ് ഇമ്രാൻ ഖാന്റെ പ്രസംഗത്തോട് പ്രതികരിച്ചത്. കേന്ദ്രഭരണ പ്രദേശമായ ജമ്മു-കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ജമ്മു കശ്മീരിൽ ഇന്ത്യനടത്തുന്ന നിയമനിർമ്മാണങ്ങൾ തീർത്തും ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രമാണെന്നും ഇന്ത്യൻ പ്രതിനിധി പൊതു സഭയിൽ വ്യക്തമാക്കി.

കശ്മീരിന്റെ ചില ഭാഗങ്ങൾ പാക്കിസ്ഥാൻ അനധികൃതമായി കൈവശംവെച്ചിരിക്കുന്നതുമായി ബന്ധപ്പെട്ട് മാത്രമാണ് കശ്മീരുമായി ബന്ധപ്പെട്ട് ആകെ നിലനിൽക്കുന്ന തർക്കം. നിയമവിരുദ്ധമായി കൈവശംവെച്ചിരിക്കുന്ന പ്രദേശങ്ങളിൽനിന്ന് ഒഴിയാനാണ് പാക്കിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെടുന്നത്- ഇന്ത്യൻ പ്രതിനിധി പറഞ്ഞു. യുക്തിഭദ്രമായ ഒരു നിർദ്ദേശവും ലോകത്തിന് നൽകാനില്ലാത്തവന്റെ, സ്വയം ഒന്നും എടുത്തുകാട്ടാനില്ലാത്തവന്റെ നിഷ്ഫലമായ വായാടിത്തം മാത്രമാണ് ഇമ്രാൻ ഖാന്റേത്. നുണകളും തെറ്റായവിവരങ്ങളും യുദ്ധക്കൊതിയും മാത്രമാണ് ഈ പ്രസ്താവനയിലുള്ളത്. ഐക്യരാഷ്ട്ര സഭയുടെ അന്തസ്സിനെ ഹനിക്കുന്ന വാക്കുകളാണ് ഇമ്രാൻ ഖാന്റേതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP