Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സംസ്ഥാനത്ത് ഫെബ്രുവരി 1 മുതൽ മെയ്‌ 31 വരെ വൈദ്യുതി നിരക്ക് യൂണിറ്റിന് 9 പൈസ കൂടും; വൈള്ളക്കരം കൂട്ടാനുള്ള ശുപാർശയ്ക്കിടെ മറ്റൊരു ഇരുട്ടടി കൂടി ജനങ്ങൾക്ക്; സർചാർജ്ജുമായി വീണ്ടും പിഴിയാൻ കെ എസ് ഇ ബി; മഴ പെയ്ത് ഡാമുകൾ നിറഞ്ഞിട്ടും അധിക വൈദ്യുതിയുടെ പേരിൽ പിഴിയൽ; വീണ്ടും ഇലക്ട്രിസിറ്റി ബിൽ ഉയരുമ്പോൾ

സംസ്ഥാനത്ത് ഫെബ്രുവരി 1 മുതൽ മെയ്‌ 31 വരെ വൈദ്യുതി നിരക്ക് യൂണിറ്റിന് 9 പൈസ കൂടും; വൈള്ളക്കരം കൂട്ടാനുള്ള ശുപാർശയ്ക്കിടെ മറ്റൊരു ഇരുട്ടടി കൂടി ജനങ്ങൾക്ക്; സർചാർജ്ജുമായി വീണ്ടും പിഴിയാൻ കെ എസ് ഇ ബി; മഴ പെയ്ത് ഡാമുകൾ നിറഞ്ഞിട്ടും അധിക വൈദ്യുതിയുടെ പേരിൽ പിഴിയൽ; വീണ്ടും ഇലക്ട്രിസിറ്റി ബിൽ ഉയരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വെള്ളക്കരം കൂട്ടാനുള്ള ശുപാർശ സർക്കാർ പരിഗണനയിലാണ്. അതിനിടെ വീണ്ടും വൈദ്യുതി ചാർജ്ജ് കൂടുന്നു. സംസ്ഥാനത്ത് ഫെബ്രുവരി 1 മുതൽ മെയ്‌ 31 വരെ വൈദ്യുതി നിരക്ക് യൂണിറ്റിന് 9 പൈസ കൂടും. മാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്ക് (1000 വാട്ടിൽ താഴെ കണക്ടഡ് ലോഡ്) വർധന ബാധകമല്ല. മറ്റുള്ളവരിൽനിന്ന് യൂണിറ്റിന് 9 പൈസ വീതം 4 മാസത്തേക്ക് ഇന്ധന സർചാർജ് പിരിച്ചെടുക്കാൻ വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ഉത്തരവിട്ടു. എല്ലാ ഇടത്തരം വീട്ടിലും നാൽപ്പത് യൂണിറ്റിന് മുകളിൽ വൈദ്യുത ഉപഭോഗമുണ്ട്. അതുകൊണ്ട് തന്നെ മിക്ക വീടുകളിലും വൈദ്യുതി നിരക്ക് ഉയരും.

കഴിഞ്ഞ വർഷം ഏപ്രിൽ 1 മുതൽ ജൂൺ 30 വരെ പുറത്തുനിന്നു വൈദ്യുതി വാങ്ങിയതിന് ബോർഡിന് അധികം ചെലവായ 87.07 കോടി രൂപയാണ് ഇത്തരത്തിൽ പിരിച്ചെടുക്കുന്നത്. സർചാർജ് തുക ബില്ലിൽ പ്രത്യേകം രേഖപ്പെടുത്തും. യൂണിറ്റിന് 14 പൈസ സർചാർജ് ചുമത്തണമെന്നായിരുന്നു വൈദ്യുതി ബോർഡിന്റെ ആവശ്യം. ഈ കാലയളവിൽ നല്ല മഴ ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ വൈദ്യുതി വിറ്റ് കാശാക്കിയ ചരിത്രവുമുണ്ട്. ഇത് വലിയൊരു മേനി പറച്ചിലായി കെ എസ് ഇ ബി നടത്തിയിരുന്നു. പക്ഷേ ഇപ്പോൾ പറയുന്നത് നഷ്ടക്കണക്കും.

2021 ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെയും കഴിഞ്ഞവർഷം ജനുവരി 1 മുതൽ മാർച്ച് 31 വരെയുമുള്ള കാലയളവുകളിലേക്ക് യൂണിറ്റിനു 3 പൈസ വീതം സർചാർജ് ചുമത്തണമെന്ന് ബോർഡ് ആവശ്യപ്പെട്ടിരുന്നു. ഇതു തൽക്കാലം പരിഗണിക്കേണ്ടെന്നും ബോർഡിന്റെ കണക്കുകൾ ശരിപ്പെടുത്തുന്ന സമയത്തു പരിഗണിച്ചാൽ മതിയെന്നും കമ്മിഷൻ തീരുമാനിച്ചു. താപവൈദ്യുതി ഉൽപാദിപ്പിക്കുന്നതിന് ഇറക്കുമതി ചെയ്ത കൽക്കരി കൂടി ഉപയോഗിക്കുന്നതിനാൽ വൈദ്യുതി വില വർധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വരും മാസങ്ങളിലും സർചാർജ് വർധിക്കും.

2021 ഒക്ടോബർ 1 മുതൽ കഴിഞ്ഞ മാർച്ച് 31 വരെ വൈദ്യുതി ഉൽപാദിപ്പിക്കാൻ ഇന്ധനച്ചെലവ് ഇനത്തിൽ അധികം ചെലവായ തുക ഈടാക്കാൻ യൂണിറ്റിനു 3 പൈസ വീതം സർചാർജ് ചുമത്തണമെന്നതായിരുന്നു വൈദ്യുതി ബോർഡിന്റെ ആവശ്യം. കൽക്കരി ക്ഷാമവും ഇറക്കുമതി കൽക്കരി ഉപയോഗിക്കണമെന്ന നിർദ്ദേശവുമാണ് വൈദ്യുതി വിലവർധനയ്ക്കു കാരണമെന്നു വാദിച്ച ബോർഡ് പ്രതിനിധികൾ ഇതു സംബന്ധിച്ച കണക്കുകളും ഹാജരാക്കി. അടുത്തകാലത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ച സാഹചര്യത്തിൽ വീണ്ടും അധികഭാരം ചുമത്തുന്നതു തങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന് എച്ച്ടി, ഇഎച്ച്ടി ഉപയോക്താക്കൾ വാദിച്ചു.

സർചാർജ് ചുമത്തുന്നതിനെ ഗാർഹിക ഉപയോക്താക്കളുടെ പ്രതിനിധികളും എതിർത്തു. 2021 ഒക്ടോബർ മുതൽ 2021 ഡിസംബർ വരെയും 2022 ജനുവരി മുതൽ 2022 മാർച്ച് വരെയും 2022 ഏപ്രിൽ മുതൽ 2022 ജൂൺ വരെയും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനും വാങ്ങുന്നതിനും ഇന്ധനവിലയിലുണ്ടായ വർദ്ധനവ് മൂലം മൊത്തം 87.07കോടിയുടെ അധികബാധ്യതയുണ്ടായി എന്നായിരുന്നു കെ എസ് ഇ ബിയുടെ വാദം. ഇത് അംഗീകരിക്കുകയാണ് കമ്മീഷനും.

മാസംതോറും വൈദ്യുതിനിരക്ക് കൂട്ടാൻ വൈദ്യുതി വിതരണ ലൈസൻസികൾക്ക് അനുമതി നൽകുന്ന കേന്ദ്രസർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന നിലപാടാണ് കേരളത്തിനുള്ളത്. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷനുകളെ നോക്കുകുത്തിയാക്കുന്ന ഈ ഉത്തരവ് റദ്ദാക്കാൻ ആവശ്യപ്പെടുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞിരുന്നു. എന്നാൽ വൈദ്യുതി കൂട്ടലിന് സർചാർജ്ജ് മോഡൽ ഉപയോഗിക്കുകയാണ് കേരളം എന്നതാണ് വസ്തുത. അതായത് മാസം തോറും കൂട്ടാതെ ആവശ്യമുള്ളപ്പോൾ കണക്ക് നൽകി കൂട്ടുന്ന തന്ത്രം.

ഇന്ധന സർച്ചാർജ് ഇപ്പോൾ മൂന്നുമാസത്തിലൊരിക്കലാണ് കണക്കാക്കുന്നത്. എത്ര തുക ഈടാക്കാമെന്ന് തീരുമാനിക്കുന്നത് സംസ്ഥാനങ്ങളിലെ വൈദ്യുതി റെഗുലേറ്ററി കമ്മിഷനുകളാണ്. ഈ മൂന്നു മാസ സാധ്യത ഉപയോഗിക്കാനാണ് കെ എസ് ഇ ബി തയ്യാറെടുക്കുന്നതെന്നാണ് സൂചന.  

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP