Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്നലെ പകൽ തുടങ്ങിയ മഴ ഏറിയും കുറഞ്ഞും രാത്രി മുഴുവൻ തുടർന്നു; മരങ്ങൾ ഒടിഞ്ഞു വീണും ഉറവകൾ തെളിഞ്ഞും കേരളം മുഴുവൻ നനഞ്ഞു; ഇടവപ്പാതിയെ കടത്തി വെട്ടുന്ന മഴ ഇന്ന് കൊടുങ്കാറ്റാവുമെന്ന മുന്നറിയിപ്പ് ആശങ്കയുണർത്തുന്നു: വേനൽ മഴ മഹാമാരിയായി മാറിയ കേരളം  

ഇന്നലെ പകൽ തുടങ്ങിയ മഴ ഏറിയും കുറഞ്ഞും രാത്രി മുഴുവൻ തുടർന്നു; മരങ്ങൾ ഒടിഞ്ഞു വീണും ഉറവകൾ തെളിഞ്ഞും കേരളം മുഴുവൻ നനഞ്ഞു; ഇടവപ്പാതിയെ കടത്തി വെട്ടുന്ന മഴ ഇന്ന് കൊടുങ്കാറ്റാവുമെന്ന മുന്നറിയിപ്പ് ആശങ്കയുണർത്തുന്നു: വേനൽ മഴ മഹാമാരിയായി മാറിയ കേരളം   

മറുനാടൻ മലയാളി ബ്യൂറോ

 

തിരുവനന്തപുരം: ഇന്നലെ പകൽ തുടങ്ങിയ മഴ ഒരു രാത്രി പിന്നിട്ട്ടും ഏറിയും കുറഞ്ഞും തുടരുന്നു. കേരളത്തെ മഴുവൻ നനയിച്ച വേനൽ മഴ ഉടൻ കൊടുങ്കാറ്റായി മാറുമെന്ന മുന്നറിയിപ്പും ആശങ്ക കൂട്ടിയിരിക്കുകയാണ്. മരങ്ങൾ ഒടിഞ്ഞു വീണും ഉറവകൾ തെളിഞ്ഞും കോവിഡ് മഹാമാരിക്കിടയിലും വൻ നാശനഷ്ടമാണ് മഴയുണ്ടാക്കുന്നത്. ഇന്ന് കൊടുങ്കാറ്റ് വീശുമെന്ന മുന്നറിയിപ്പ് ഉള്ളതിനാലും മഴ കൂടുതൽ ശക്തമാകും എന്നതിനാലും അതിതീവ്ര മഴ നേരിടാൻ വിപുലമായ മുന്നൊരുക്കങ്ങൾ നടത്താൻ ജില്ലാ ഭരണകൂടങ്ങൾക്ക് സർക്കാർ നിർദ്ദേശം നൽകി. അറബിക്കടലിൽ രൂപമെടുത്ത ന്യൂനമർദം വീണ്ടും ശക്തിപ്രാപിക്കുക ആയിരുന്നു.

മണിക്കൂറിൽ 90 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിന് സാധ്യത ഉണ്ട്. കേരളം മുതൽ ഗുജറാത്ത് വരെയുള്ള തീരദേശ സംസ്ഥാനങ്ങളിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകി. അറബിക്കടലിൽ രൂപമെടുത്ത ന്യൂനമർദം ചുഴലിക്കാറ്റായി കേരളതീരത്തിനടുത്തുകൂടി നീങ്ങുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് അതി തീവ്രമഴക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. കേരളതീരത്തു നിന്ന് മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തി.

അടുത്ത 24 മണിക്കൂറിൽ തീവ്ര ന്യൂനമർദമായി മാറാനാണ് സാധ്യത. 16നോട് കൂടി ചുഴലിക്കാറ്റായി കേരളതീരത്തിനടുത്തുകൂടി നീങ്ങുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തിന്റെ തീരത്തിനോട് ചേർന്ന് വടക്ക് പടിഞ്ഞാറൻ ദിശയിലാണ് നീങ്ങുക. ചുഴലിക്കാറ്റ് ഭീതിയിൽ കേരളത്തിനും ലക്ഷദ്വീപിനും സമീപത്തുള്ള കപ്പൽ ഗതാഗതം നിർത്തിവച്ചു. നാവിക സേനയോട് ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകി. കേരളം, ലക്ഷദ്വീപ്, കർണാടക എന്നിവിടങ്ങളിലെ തുറമുഖങ്ങളിൽ ജാഗ്രത പാലിക്കണം. 18ാം തീയതി വരെ കേരളലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യബന്ധനം നിരോധിച്ചു.

അതേസമയം സംസ്ഥാനത്ത് അതിതീവ്രമഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 20 സെന്റിമീറ്ററിന് മുകളിലുള്ള മഴയും മണിക്കൂറിൽ 60 കിലോമീറ്റർവരെ വേഗതയുള്ള കാറ്റുമുണ്ടാകാനിടയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.

ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടാണ്. തിരുവനന്തപുരവും കൊല്ലവും ഒഴികെ മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. കേരളതീരത്തുനിന്ന് മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തി.

അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്ന് കൊച്ചിയുടെ തീരപ്രദേശങ്ങളിൽ കടലാക്രമണം ശക്തമാവുകയാണ്. കോവിഡ് സാഹചര്യത്തിൽ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വെല്ലുവിളിയാവുകയാണ്.

 

അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും
കനത്ത മഴ തുടരുന്നതിനാൽ അരുവിക്കര ഡാമിന്റെ ഷട്ടറുകൾ നിലവിലുള്ള 30 സെന്റീമീറ്ററിൽനിനിന്ന് 100 സെന്റിമീറ്ററിലേക്ക് ഉയർത്തുമെന്നു തിരുവനന്തപുരം ജില്ലാ കലക്ടർ അറിയിച്ചു. 20 സെന്റിമീറ്റർ വീതം ഘട്ടംഘട്ടമായാകും ഉയർത്തുക.

കനത്തമഴയെ തുടർന്ന് ഭൂതത്താൻ കെട്ട് അണക്കെട്ടിന്റെ നാലുഷട്ടറുകൾ തുറന്നു. ഡാം തുറന്ന സാഹചര്യത്തിൽ പെരിയാർ നദിയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.

അടിയന്തരഘട്ടങ്ങളിൽ പൊതുജനങ്ങൾക്കു ബന്ധപ്പെടാൻ ഹെൽപ്ലൈനുകൾ
തിരുവനന്തപുരം താലൂക്ക്- 0471 2462006, 9497711282
നെയ്യാറ്റിൻകര താലൂക്ക്- 0471 2222227, 9497711283
കാട്ടാക്കട താലൂക്ക്- 0471 2291414, 9497711284
നെടുമങ്ങാട് താലൂക്ക് - 0472 2802424, 9497711285
വർക്കല താലൂക്ക്- 0470 2613222, 9497711286
ചിറയിൻകീഴ് താലൂക്ക്- 0470 2622406, 9497711287
ജില്ലാതല എമർജൻസി ഓപ്പറേഷൻ സെന്റർ- 0471 2730067, 2730045
ന്മ എറണാകുളം

എമർജൻസി ഓപ്പറേഷൻസ് സെന്റർ - 1077 (ടോൾ ഫ്രീ നമ്പർ)

ലാൻഡ് ഫോൺ - 0484- 24 23513
മൊബൈൽ - 7902 200300
വാട്‌സാപ് - 94000 21 077

താലൂക്ക് തല കൺട്രോൾ റൂം നമ്പറുകൾ

ആലുവ - 0484 2624052
കണയന്നൂർ - 0484 - 2360704
കൊച്ചി- 0484- 2215559
കോതമംഗലം - 0485- 2860468
കുന്നത്തുനാട് - 0484- 2522224
മുവാറ്റുപുഴ - 0485- 2813773
പറവൂർ - 0484- 2972817 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP